മുംബൈ: രാജ്യത്ത് കൊറോണ ഭീതിയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ പ്രചരിക്കുന്ന ഒരു വാര്‍ത്തായാണ് പാവപ്പെട്ടവര്‍ക്ക് ഗോതമ്പ് പായ്ക്കറ്റിനുള്ളില്‍ 15,000 രൂപ ഒളിപ്പിച്ച് നടന് ആമീര്‍ ഖാന് സഹായം നല്‍കിയെന്നത്.
എന്നാല്‍ ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ആമീര്‍ഖാന്‍ തന്നെ. തന്നെ കുറിച്ച് പ്രചരിക്കുന്ന ഈ വാര്‍ത്ത വ്യാജമാണെന്നാണ് ആമീര്‍ പറയുന്നത്.
‘പ്രിയരേ, ഗോതമ്പ് പാക്കറ്റില്‍ പണം നല്‍കിയത് ഞാനല്ല. അത് വ്യാജ വാര്‍ത്തയോ അല്ലെങ്കില്‍ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഏതെങ്കിലും റോബിന്‍ഹുഡോ ചെയ്തതാകും. സുരക്ഷിതരായിരിക്കൂ. സ്നേഹം.’ – എന്നാണ് ഈ വാര്‍ത്തയെ കുറിച്ച് ആമീര്‍ ട്വിറ്ററില്‍ കുറിച്ചത്.
അതേസമയം കൊവിഡില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് സഹായവുമായി ആമീര്ഖാനടക്കമുള്ള നിരവധി താരങ്ങള്‍ രംഗത്ത് എത്തിയിരുന്നു. ഷാരൂഖ് ഖാന് തന്റെ വീടിന്റെ ഒരു ഭാഗം കൊവിഡ് ഐസൊലേഷന്‍ വാര്‍ഡാക്കി മാറ്റിയിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക.