ജനീവ: കോവാക്‌സിന് നിലവില്‍ ആഗോള അംഗീകാരം നല്‍കാന്‍ കഴിയില്ലെന്ന് ലോകാരോഗ്യസംഘടന. വാക്‌സിന് അന്തിമ അംഗീകാരം നല്‍കണമെങ്കില്‍ ഇനിയും കൂടുതല്‍ തെളിവുകള്‍ വേണമെന്നാണ് ഡബ്ല്യു.എച്ച്.ഒയുടെ നിലപാട്.
ആഗോളാടിസ്ഥാനത്തില്‍ അടിയന്തരഘട്ടങ്ങളിലെ ഉപയോഗത്തിന് അനുമതി നല്‍കുന്നതിന് മുന്‍പ് ‘റിസ്‌ക്-ബെനിഫിറ്റ് അസസ്‌മെന്റ്’ നടത്താന്‍ കൂടുതല്‍ വ്യക്തത വേണമെന്നാണ് ഡബ്ല്യു.എച്ച്.ഒയുടെ വാക്‌സിന്‍ യോഗത്തില്‍ പറഞ്ഞത്.
കോവാക്‌സിന്‍ നിര്‍മാതാക്കളായ ഹൈദരബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്കിനോട് കൂടുതല്‍ തെളിവുകളും രേഖകളും ഡബ്ല്യു.എച്ച്.ഒ ആവശ്യപ്പെട്ടു. ഈയാഴ്ച അവസാനത്തോടുകൂടി ഈ തെളിവുകള്‍ ഭാരത് ബയോടെക്ക് കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡബ്ല്യു.എച്ച്.ഒ പറഞ്ഞു.
ഇന്നലെ ലോകാരോഗ്യ സംഘടനയുടെ യോഗം നടന്നിരുന്നു. ഇതില്‍ കോവാക്‌സിന് അനുമതി ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. സംഘടനയുടെ അടുത്ത വാക്‌സിന്‍ യോഗം ഇനി നവംബര്‍ മൂന്നിനായിരിക്കും നടക്കുക. ഈ യോഗത്തില്‍ വെച്ചായിരിക്കും ഇനി അനുമതി നല്‍കുന്നത് സംബന്ധിച്ച തീരുമാനമെടുക്കുക.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ കൊവിഡ് വാക്‌സിനാണ് കൊവാക്‌സിന്‍. മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തില്‍ 77.8 ശതമാനം വിജയമായിരുന്നു വാക്‌സിന്‍ എന്നായിരുന്നു ഭാരത് ബയോടെക്കിന്റെ അവകാശവാദം
ഫൈസര്‍, അസ്ട്രാസെനക്ക-കോവിഷീല്‍ഡ്, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, മൊഡേണ, സിനോഫാം എന്നീ വാക്‌സിനുകള്‍ക്കാണ് ലോകാരോഗ്യ സംഘടന ഇതുവരെ അടിയന്തര ഘട്ടങ്ങളിലെ ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുള്ളത്.
വിരാട് കോഹ്‌ലി, സര്‍ദാര്‍ സിങ്, സാനിയ മിര്‍സ, എം.എസ്.ധോണി, വിശ്വനാഥന്‍ ആനന്ദ്, ധന്‍രാജ് പിള്ളൈ, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തുടങ്ങിയ നിരവധി കായിക പ്രതിഭകള്‍ക്ക് ഖേല്‍രത്ന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 25 ലക്ഷം രൂപയാണ് സമ്മാനത്തുക.