നിങ്ങള്‍ ഒരു സിറ്റിംഗ് മുഖ്യമന്ത്രിയാണ്, നിങ്ങള്‍ക്കെതിരെ ആരാണ് വാറണ്ട് പുറപ്പെടുവിക്കുക? യെദിയൂരപ്പയ്ക്ക് അറസ്റ്റില്‍ നിന്ന് സംരക്ഷണം നല്‍കി സുപ്രീംകോടതി
ന്യൂദല്‍ഹി: കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയ്ക്കും മുന്‍ വ്യവസായ മന്ത്രി മുരുകേഷ് നിരാനിക്കും അറസ്റ്റില്‍ നിന്ന് സംരക്ഷണം നല്‍കി സുപ്രീംകോടതി.
എന്നാല്‍ കേസ് പുനഃസ്ഥാപിക്കാന്‍ അനുവദിച്ച കര്‍ണാടക ഹൈക്കോടതി വിധി അസാധുവാക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. 2011ല്‍ ഒരു സ്വകാര്യ നിക്ഷേപകന് കരാര്‍പ്രകാരം നല്‍കേണ്ടിയിരുന്ന 26 ഏക്കര്‍ ഭൂമി നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു കേസ്.
യെദിയൂരപ്പയുടെ ഹരജി കേട്ട ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ, ‘നിങ്ങള്‍ ഒരു സിറ്റിംഗ് മുഖ്യമന്ത്രിയാണ്. നിങ്ങള്‍ക്കെതിരെ ആരാണ് വാറണ്ട് പുറപ്പെടുവിക്കുക? പരമാവധി അവര്‍ക്ക് നിങ്ങള്‍ക്കായി ഒരു അഭ്യര്‍ത്ഥന പുറപ്പെടുവിക്കാന്‍ കഴിയും.’ എന്നാണ് പറഞ്ഞത്.
നേരത്തെ യെദിയൂരപ്പയ്‌ക്കെതിരെയുള്ള അഴിമതി കേസ് അന്വേഷിക്കുന്നത് തടയാന്‍ ആകില്ലെന്നും കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
മുഖ്യമന്ത്രി യെദിയൂരപ്പയുടേത് അവിശുദ്ധ കൂട്ടുകെട്ടാണെന്നും മനസ്സാക്ഷിയില്ലാത്തതും അധാര്‍മ്മികവുമായ നടപടികളാണ് അദ്ദേഹത്തിന്റേതെന്നും അതിനാല്‍ അദ്ദേഹത്തിന് എതിരായ അഴിമതി കേസ് അന്വേഷിക്കുന്ന ലോകായുക്ത പൊലീസും വിചാരണ ചെയ്യേണ്ട പ്രത്യേക കോടതിയും ജാഗ്രത പാലിക്കണമെന്നുമാണ് കര്‍ണാടക ഹൈക്കോടതി വിധിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക