| Tuesday, 5th February 2019, 12:27 pm

ആരാണ് ദീദിക്ക് പ്രിയപ്പെട്ട കൊൽക്കത്ത പോലീസ് കമ്മീഷണർ രാജീവ് കുമാർ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊൽക്കൊത്ത: എല്ലാ കാലത്തും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയ്ക്ക് പ്രിയപെട്ടവനായിരുന്നില്ല രാജീവ് കുമാർ. പശ്ചിമ ബംഗാളിലെ ഇടതു സർക്കാരിന്റെ കാലത്ത് തന്റെയും മറ്റ് പ്രതിപക്ഷ കക്ഷികളുടെയും ഫോൺ ചോർത്തിയെന്നാരോപിച്ച് രാജീവ് കുമാറിനെതിരെ തിരിഞ്ഞതും മമതയായിരുന്നു. എന്നാൽ ഭരണത്തിൽ ഏറിയപ്പോൾ അതേ ആയുധമുപയോഗിച്ച് തന്നെ എതിരാളികളെ നേരിടാൻ മമത രാജീവ് കുമാറിനെ ഉപയോഗിച്ചു. രാജീവ് കുമാർ സി.ഐ.ഡിയിൽ സ്പെഷ്യൽ എസ്.പി.ആയിരുന്നപ്പോൾ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് മാവോയിസ്റ്റുകളെ തകർക്കാൻ നടത്തിയ ശ്രമം മമതയുടെ പ്രീതി പിടിച്ചുപറ്റി. അന്ന് മുതലാണ് മമതയും രാജീവ് കുമാറും തമ്മിലുള്ള ബാന്ധവം ആരംഭിക്കുന്നത്. ഫോൺ ചോർത്തലുമായി ബന്ധപെട്ടു കമ്മീഷണറെ മാറ്റണം എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചതനുസരിച്ച് രാജീവ് കുമാർ കുറച്ച് സമയം തന്റെ പദവിയിൽ നിന്നും മാറിനിന്നു. എന്നാൽ അധികം താമസിയാതെ തന്നെ അദ്ദേഹം വീണ്ടും പൊലീസ് സേനയുടെ ഭാഗമായി.

Also Read മൂലമ്പിള്ളി പാക്കേജ്: ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോർട്ടുമായി റവന്യു വകുപ്പ്

2016ലാണ് രാജീവ് കുമാർ കൊൽക്കൊത്ത പോലീസ് കമ്മീഷണർ ആയി ചുമതലയേൽക്കുന്നത്. സുരജിത് കർ പുരകായസ്ഥയിൽ പൊലീസ് കമ്മീഷണറായി ചുമതലയേറ്റ ഇദ്ദേഹത്തിനു അധികം താമസിയാതെ തന്നെ കൊൽക്കത്തയിലെ സി.ഐ.ഡി. വകുപ്പിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. 2016ൽ തന്നെയാണ് മമത ബാനർജി തന്റെ രാഷ്ട്രീയ എതിരാളികളെ നേരിടാനായി ഫോൺ ചോർത്താൻ രാജീവ് കുമാറിനെ നിയോഗിച്ചതായി പ്രതിപക്ഷ കക്ഷികളായ ബി.ജെ.പിയും കോൺഗ്രസും ആരോപിക്കുന്നത്. യൂണിവേഴ്സിറ്റി ഓഫ് റൂർക്കിയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടിയ രാജീവ് കുമാറിനെ സംശയിക്കാൻ പ്രതിപക്ഷത്തിന് ന്യായങ്ങളുണ്ടായിരുന്നു.

Also Read സിനിമാ മേഖല ചെറുതും അപ്രധാനവുമായ ആളുകളാല്‍ നിറഞ്ഞിരിക്കുകയാണ്; കങ്കണാ റണൗട്ട്

1986 ബാച്ചിലെ ഐ.പി.എസ്. ഉദ്യോഗസ്ഥനായ രാജീവ് കുമാർ ഒരു ടെക് വിദഗ്ധൻ എന്ന നിലയിൽ പേര് കേട്ടയാളുമായിരുന്നു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വേളയിൽ പൊട്ടിപ്പുറപ്പെട്ട ഈ വിവാദം മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് സർക്കാരിന് ചില്ലറ തലവേദനകൾ അല്ല സൃഷ്ടിച്ചത്. “കൊൽക്കത്തയിലെ ഒളിഞ്ഞു നോട്ടക്കാരനായ പോലീസുകാരനാ”യാണ് 2016ലെ തെരഞ്ഞെടുപ്പിന് പശ്ചിമ ബംഗാൾ സന്ദർശിച്ച ബി.ജെ.പി. അധ്യക്ഷൻ അമിത് ഷാ രാജീവിനെ വിശേഷിപ്പിച്ചത്.

Also Read മുപ്പത് സെക്കന്റ് നിഷേധിക്കുന്നത് ഫാസിസമായി കാണരുത്: ഭരണഘടനാവിരുദ്ധമായി സംസാരിച്ചാല്‍ നിര്‍ത്താന്‍ പറയേണ്ടി വരും: അഭിലാഷ് മോഹനന്‍

“ആദ്യം അധികാരത്തിൽ വരുമ്പോൾ രാജീവ് കുമാറിനെ സ്വീകരിക്കാൻ മമത ബാനർജി മടി കാട്ടിയിരുന്നു. സീനിയർ ഉദ്യോഗസ്ഥരുടെ നിർബന്ധപ്രകാരമാണ് പിന്നീട് രാജീവുമായി സഹകരിക്കാൻ മമത ബാനർജി സമ്മതിക്കുന്നത്.” കൊൽക്കൊത്ത പൊലീസിലെ ഒരു സീനിയർ ഉദ്യോഗസ്ഥൻ പറയുന്നു. പശ്ചിമ ബംഗാൾ സർക്കാരിന്റെ സെക്രെട്ടറിയേറ്റിൽ ഒരു ഓഫീസിൽ അനുവദിച്ച് കിട്ടുന്ന ആദ്യത്തെ പോലീസ് കമ്മീഷണറും രാജീവ് ആണ്. മമതയ്ക്ക് ദിവസേന ക്രമസമാധാന നിലയെക്കുറിച്ച് റിപ്പോർട്ട് നൽകുക എന്നതായിരുന്നു രാജീവ് കുമാറിന്റെ ചുമതല. കേന്ദ്ര സർക്കാരും മമത ബാനർജി സർക്കാരും തമ്മിലുള്ള വടംവലിയിൽ ശ്രദ്ധാകേന്ദ്രമാവുകയാണ് രാജീവ് കുമാർ ഐ.പി.എസ്.

We use cookies to give you the best possible experience. Learn more