| Tuesday, 19th September 2023, 8:52 am

താരവുമല്ല കോച്ചുമല്ല; സിറാജ് കിരീടം കൈമാറിയത് ആര്‍ക്ക്? കോടികളുടെ ഓഫര്‍ നിരസിച്ച് ഇന്ത്യക്കൊപ്പം തുടര്‍ന്ന മാന്ത്രികന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ വീണ്ടും ഏഷ്യന്‍ ക്രിക്കറ്റിന്റെ നെറുകയിലെത്തിയിരിക്കുകയാണ്. കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പത്ത് വിക്കറ്റിനാണ് ഇന്ത്യ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരെ പരാജയപ്പെടുത്തിയത്. ഇന്ത്യയുടെ എട്ടാം കിരീടമാണിത്.

സമ്മാനദാന ചടങ്ങിനിടെ ഇന്ത്യന്‍ താരങ്ങള്‍ ട്രോഫി ഉയര്‍ത്തിക്കൊണ്ട് ഫോട്ടോക്കായി പോസ് ചെയ്തിരുന്നു. ടീമിലെ കുഞ്ഞനായ തിലക് വര്‍മയാണ് കിരീടമുയര്‍ത്തിയത്.

എന്നാല്‍ ഇതിനിടെ മറ്റൊരാള്‍ ഇന്ത്യന്‍ ടീമിനൊപ്പം കിരീടമുയര്‍ത്തി നില്‍ക്കുന്ന ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇന്ത്യന്‍ ടീമിലെ അംഗമല്ലാത്ത ഈ വ്യക്തി ആരാണെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച.

ഇന്ത്യന്‍ ക്രിക്കറ്റ് ഫോളോ ചെയ്യുന്നവര്‍ ഈ ചെറിയ മനുഷ്യനെ വളരെ പെട്ടെന്ന് തന്നെ തിരിച്ചറിയുകയും അല്ലാത്തവര്‍ ആരെന്നറിയാതെ തല ചൊറിഞ്ഞുകൊണ്ട് കണ്‍ഫ്യൂനിലാവുകയുമായിരുന്നു.

ഇന്ത്യയുടെ സൈഡ് ആം സ്‌പെഷ്യലിസ്റ്റായ/ ത്രോ ഡൗണ്‍ സ്‌പെഷ്യലിസ്റ്റായ രഘു രാഘവേന്ദ്രയായിരുന്നു അത്. നെറ്റ്‌സില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കായി സൈഡ് ആം ഉപയോഗിച്ച് പന്തെറിയുന്ന രഘു രാഘവേന്ദ്ര ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് അത് നിര്‍ണായകമായ ഘടകമാണ്.

സൈഡ് ആം ഉപയോഗിച്ച് 150 കിലോമീറ്റര്‍ വേഗതയിലടക്കം പന്തെറിയുന്ന രഘു രാഘവേന്ദ്രയാണ് പാകിസ്ഥാന്‍ അടക്കമുള്ള പേസ് നിരയ്‌ക്കെതിരെ കളിക്കാന്‍ ഇന്ത്യയെ സജ്ജമാക്കാറുള്ളത്.

ഓസീസ് അടക്കമുള്ള വമ്പന്‍ ടീമുകളുടെ ഓഫര്‍ നിരസിച്ചാണ് രഘു രാഘവേന്ദ്ര ഇന്ത്യന്‍ ടീമിനൊപ്പം തുടരുന്നത്. സച്ചിന്‍ ടെന്‍ഡുല്‍ക്കറിനും എം.എസ്. ധോണിക്കുമടക്കമുള്ളവര്‍ക്കും രഘു രാഘവേന്ദ്ര സൈഡ് ആം ഉപയോഗിച്ച് പന്തെറിഞ്ഞ് പ്രാക്ടീസ് നല്‍കിയിട്ടുണ്ട്.

നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ നിന്നാണ് രഘു രാഘവേന്ദ്ര ഇന്ത്യന്‍ ടീമിന്റെ ഭാഗമാകുന്നത്. ഇന്ത്യയുടെ ആദ്യ ത്രോ ഡൗണ്‍ സ്‌പെഷ്യലിസ്റ്റ് കൂടിയാണ് രഘു രാഘവേന്ദ്ര. രഘുവിന് പുറമെ മറ്റ് രണ്ട് ത്രോ ഡൗണ്‍ സ്‌പെഷ്യലിസ്റ്റുകള്‍ കൂടി ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ്.

Content Highlight: Who is Raghu Raghavendra?

We use cookies to give you the best possible experience. Learn more