| Monday, 1st July 2019, 2:09 pm

ആരാണ് യു.എ.ഇ പ്രധാനമന്ത്രിയെ ഉപേക്ഷിച്ച് നാടുവിട്ട ഹയ രാജകുമാരി ? എന്തിനവര്‍ ജര്‍മ്മനിയില്‍ അഭയംതേടി?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദുബൈ ഭരണാധികാരിയും പ്രധാനമന്ത്രിയുമായ ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെ രണ്ടാമത്തെ ഭാര്യയാണ് ഹയ ബിന്ദ് അല്‍ ഹുസൈന്‍ രാജകുമാരി. ജോര്‍ദാനിലെ അബ്ദുള്ള രണ്ടാമന്‍ രാജാവിന്റെ അര്‍ദ്ധ സഹോദരിയാണ് 45കാരിയായ ഹയ.

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ പഠിച്ച ഹയ 2000ത്തില സിഡ്‌നി ഒളിമ്പിക്‌സില്‍ ഷോജംമ്പിങ്ങില്‍ ജോര്‍ദാനെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു.

2004ലാണ് ഹയ ഷെയ്ക്ക് മുഹമ്മദിനെ വിവാഹം കഴിച്ചത്.

ഹയയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പറയുന്നത് ‘കുട്ടിക്കാലം മുതല്‍ ഹയയുടെ ജീവിതത്തിന്റെ സുപ്രധാന ഭാഗം സ്‌പോര്‍ട്‌സ് ആയിരുന്നു. സ്വന്തം ജീവിതത്തില്‍ സ്‌പോര്‍ട്‌സിന്റെ ശക്തി അനുഭവിച്ചറിഞ്ഞ ഹയ സമാനമായ അനുഭവം മറ്റുള്ളവര്‍ക്ക്, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് ലഭ്യമാക്കാന്‍ അക്ഷീണം പ്രവര്‍ത്തിച്ചിരുന്നു.’ എന്നാണ്.

സ്‌പോര്‍ട്‌സ് ജീവിതം മെച്ചപ്പെടുത്തുകയും സ്ത്രീയെ ശാക്തീകരിക്കുകയും രാജ്യങ്ങള്‍ക്കും ജനങ്ങള്‍ക്കുമിടയില്‍ തടസങ്ങള്‍ തകര്‍ക്കാന്‍ സഹായിക്കുകയും ചെയ്യുമെന്ന് അവര്‍ വിശ്വസിച്ചിരുന്നു.

മൂന്നുവര്‍ഷം മുമ്പ് നല്‍കിയ അഭിമുഖത്തില്‍ ഹയ പറഞ്ഞത് തനിക്കൊരു മാധ്യമപ്രവര്‍ത്തകയാകാന്‍ ആഗ്രഹമുണ്ടെന്നായിരുന്നു.

എന്തുകൊണ്ടാണ് ഹയ ഭര്‍ത്താവിനെ ഉപേക്ഷിച്ചത്?

ഇതുസംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. മക്കളുമൊത്ത് ജര്‍മ്മനിയില്‍ കഴിയാന്‍ അവര്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നിരുന്നാലും അവര്‍ എവിടെയാണെന്ന കാര്യത്തില്‍ ഒരു നിഗൂഢത നിലനില്‍ക്കുന്നുണ്ട്.

കഴിഞ്ഞമാസം പകുതി മുതല്‍ ഹയ പൊതുവേദിയില്‍ നിന്നും അപ്രത്യക്ഷയാണ്. കഴിഞ്ഞ ജൂണില്‍ കുതിരയോട്ടത്തിന് പേരുകോട്ട റോയല്‍ അസ്‌കോട്ടില്‍ ഭര്‍ത്താവിനൊപ്പം ഹയയുണ്ടായിരുന്നില്ല.

ഹയയുടെ തിരോധാനവുമായി ബന്ധപ്പെട്ട ചോദ്യത്തോട് ദുബൈ, യു.എ.ഇ ഫെഡറല്‍ സര്‍ക്കാര്‍, ജര്‍മ്മന്‍ അധികാരികള്‍ എന്നിവര്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചിരുന്നു.

യു.കെ അധികൃതര്‍ തന്നെ തിരിച്ചയക്കുമെന്നതിനാലാണ് പലായനം ചെയ്യാന്‍ ജര്‍മ്മനി തിരഞ്ഞെടുത്തതെന്ന് ഹയ സുഹൃത്തുക്കളോട് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

2000ത്തില്‍ വീടുവിട്ട് പലായനം ചെയ്യാന്‍ ശ്രമിച്ചതുമുതല്‍ മുഹമ്മദ് അല്‍ മഖ്തൂമിന്റെ മകള്‍ ഷെയ്ക്ക് ലത്തിഫയേയും കാണാനില്ലായിരുന്നു. എന്നാല്‍ അവര്‍ ദുബൈയിലുണ്ടെന്ന് കഴിഞ്ഞവര്‍ഷം അവകാശവാദമുന്നയിച്ചത് ഷെയ്ക്ക് വലിയ തിരിച്ചടിയായി വിലയിരുത്തപ്പെട്ടിരുന്നു. ഷെയ്ക്ക് ലത്തീഫ ദുബൈയില്‍ സുരക്ഷിതയാണെന്നാണ് ബന്ധുക്കള്‍ അവകാശപ്പെടുന്നത്.

We use cookies to give you the best possible experience. Learn more