| Thursday, 14th November 2024, 3:59 pm

ട്രംപിന്റെ വിശ്വസ്തന്‍; ഇസ്രഈല്‍ അനുകൂലി; ആരാണ് മൈക്ക് ഹക്കബി?

അമയ. കെ.പി.

നിരന്തരം ഫലസ്തീന് വിരുദ്ധ നിലപാടുകള് സ്വീകരിച്ചിരുന്ന റിപ്പബ്ലിക്കന് പാര്ട്ടി നേതാവ് മൈക്ക് ഹക്കബിയെ യു.എസിലെ ഇസ്രഈല് അംബാസിഡറായി നിയമിച്ച് വീണ്ടും ഉദ്യോഗസ്ഥ വൃദ്ധങ്ങളില് ഇസ്രഈല് അനുകൂലികളെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിച്ചിരിക്കുകയാണ് നിയുക്ത പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ്. അര്ക്കന്സാസ് മുന് ഗവര്ണറായ ഹക്കബി ഗസയിലും ലെബനനിലും ഇസ്രഈല് നടത്തുന്ന ആക്രമണങ്ങളെ നിരന്തരം അനുകൂലിച്ചിരുന്ന വ്യക്തിയാണ്.

ആരാണ് മൈക്ക് ഹക്കബി

1996 മുതല് 2007 വരെ അര്ക്കന്സാസ് ഗവര്ണറായി പ്രവര്ത്തിച്ച ഹക്കബി 2008ലും 2016 ലും റിപ്പബ്ലിക്കന് പാര്ട്ടിയില് നിന്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് ഹക്കബി മത്സരിച്ചിരുന്നു. 2008മുതല് 2015 വരെ ഫോക്‌സ് ന്യൂസ് ചാനലില് നടന്ന ഹക്കബീ എന്ന ടോക്ക് ഷോയുടെ അവതാരകനായ അദ്ദേഹം, 2017 ഒക്ടോബര് മുതല് ടി.ബി.എന്നിലും പ്രവര്ത്തിച്ചിരുന്നു.

നിരന്തരം ഫലസ്തീന് വിരുദ്ധ നിലപാടുകള് സ്വീകരിച്ചിരുന്ന ഹക്കബി ഫലസ്തീനികളെ ഗസയില് നിന്ന് കുടിയിറക്കണമെന്ന് പലപ്പോഴായി ആവശ്യപ്പെട്ടിരുന്നു. ഇവാഞ്ചലിക്കല് ക്രിസ്ത്യാനിയായ ഇദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം ഇസ്രഈലിനെ പിന്തുണക്കുന്ന നിലപാടുകളാണ് സ്വീകരിച്ചിരുന്നത്. ഇസ്രഈല് കേന്ദ്രമായി ജൂതരാഷ്ട്രം സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്നവരാണ് ഇവാഞ്ചലിക്കല് ക്രിസ്ത്യാനികള്.

ഇതിനു പുറമെ വെസ്റ്റ് ബാങ്കിലെ ജൂത കുടിയേറ്റങ്ങളെ ഹക്കബി നിരന്തരമായി ന്യായീകരിച്ചിരുന്നു. 2017ല് സി.എന്.എന്നിന് നല്കിയ ഒരു അഭിമുഖത്തില് വെസ്റ്റ് ബാങ്കിനെ ബൈബിളിലെ പേരുകളായ ജൂഡിയ, സമരിയ എന്നിങ്ങനെ ഹക്കബി വിശേഷിപ്പിക്കുകയുണ്ടായി.

ഗസയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രഈലിനുമേല്‍ പ്രസിഡന്റ് ജോ ബൈഡന്‍ സമ്മര്‍ദ്ദം ചെലുത്തിയപ്പോള്‍ ഹക്കബി ബൈഡനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പ്രസിഡന്റ് എന്ന നിലയില്‍, ട്രംപ് ഇസ്രഈലിലെ യു.എസ് എംബസി ജറുസലേമിലേക്ക് മാറ്റുകയും ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ശക്തമായി പിന്തുണയ്ക്കുകയും ചെയ്യുന്ന ഈ സാഹചര്യത്തില്‍ ഹിക്കബയുടെ നിയമനം വളരെ പ്രധാനപ്പെട്ടതാണ്.

Content Highlight: Who is Mike Huckabee?

അമയ. കെ.പി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേര്‍ണലിസത്തില്‍ ഡിപ്ലോമ.