| Monday, 6th January 2025, 1:56 pm

അമേരിക്കന്‍ പരമോന്നത ബഹുമതി ലഭിച്ച ഇന്ത്യയില്‍ ഇടപെടുന്നുവെന്ന് ബി.ജെ.പി ആരോപിക്കുന്ന സോറസ് ആരാണ് ?

അമയ. കെ.പി.

അടുത്തിടെ നടന്ന പാര്‍ലമെന്റ് സമ്മേനത്തില്‍ ഒരു ഫ്രഞ്ച് മീഡിയയുടെ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ബി.ജെ.പി എം.പിമാരായ കെ. ലക്ഷ്മണും സമ്പിത്ത് പത്രയും രാഹുല്‍ ഗാന്ധിയെ രാജ്യദ്രോഹി എന്ന് വിശേഷിപ്പിക്കുകയുണ്ടായി. യു.എസ് ശതകോടീശ്വരന്‍ ജോര്‍ജ് സോറസില്‍ നിന്ന് പണം കൈപ്പറ്റി രാജ്യത്തെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാന്‍ രാഹുല്‍ ശ്രമിക്കുന്നു എന്നായിരുന്നു ബി.ജെ.പിയുടെ കണ്ടെത്തല്‍.

എന്നാല്‍ കഴിഞ്ഞ ദിവസം യു.എസിലെ പരമോന്നത ബഹുമതിയായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം പുരസ്‌കാരം നല്‍കി ജോര്‍ജ് സോറസിനെ പ്രസിഡന്റ് ബൈഡന്‍ ആദരിക്കുകയുണ്ടായി. സോറസും മെസിയുമടക്കം 18 പേര്‍ക്ക് വിവിധ മേഖലകളിലെ അവരുടെ പ്രാഗല്‍ഭ്യം കണക്കിലെടുത്ത് പുരസ്‌ക്കാരം ലഭിച്ചു. ആരാണ് ഈ ജോര്‍ജ് സോറസ്? നമുക്ക് പരിശോധിക്കാം.

Content Highlight: Who is George Soros whom the BJP accuses of interfering in India, who has received the highest American honor?

അമയ. കെ.പി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേര്‍ണലിസത്തില്‍ ഡിപ്ലോമ.