| Monday, 4th November 2024, 9:27 pm

ആരാണ് ഡൊണാള്‍ഡ് ട്രംപ്?

അമയ. കെ.പി.

വാ തുറന്നാല് നുണയും വംശീയതയും അധിക്ഷേപ പരാമര്ശങ്ങളും മാത്രം പറഞ്ഞിരുന്ന ഒരു അമേരിക്കന് പ്രസിഡന്റ്. ഒരു വാചകത്തില് ഡൊണാള്ഡ് ട്രംപിനെ ഇങ്ങനെ വിശേഷിപ്പിക്കാം. ലോകപൊലീസെന്ന് സ്വയം വിശേഷിപ്പിക്കുന്ന അമേരിക്കയെ വരാനിരിക്കുന്ന നാല് വര്ഷങ്ങളില് ആര് നയിക്കും എന്നറിയാന് മണിക്കൂറുകള് മാത്രം ബാക്കി നില്ക്കെ നമുക്ക് ഒരു മിനുട്ട് റിപബ്ലിക്കന് പാര്ട്ടി സ്ഥാനാര്ത്ഥി ഡൊണാള്ഡ് ട്രംപിനെക്കുറിച്ച് സംസാരിക്കാം.

ആരാണ് ഡൊണാള്ഡ് ട്രംപ്?

ട്രംപിന് വിശേഷണങ്ങള് ഏറെയാണ്. എന്നാല് അതില് മോശമായവയാണ് കൂടുതലെന്നതും പകല്പോലെ വ്യക്തം. 2017ല് അമേരിക്കയുടെ 45ാമത് പ്രസിഡന്റായി അരങ്ങേറ്റം. അതിന് മുമ്പ് കോടിക്കണക്കിന് ആസ്തിയുള്ള റിയല് എസ്‌റ്റേറ്റ് കമ്പനിയുടെ അമരക്കാരന്, സെലിബ്രിറ്റി അപ്രന്റിസ് എന്ന ഷോയുടെ അവതാരകന് എന്നീ നിലകളില് പ്രശസ്തന്. എന്നാല് പ്രസിഡന്റായി അരങ്ങേറ്റം കുറിച്ചത് മുതല് അമേരിക്കന് ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റ് എന്ന ലേബലിനായുള്ള തിടുക്കപാച്ചലിലായിരുന്നു ട്രംപ്.

അമേരിക്കയില് രണ്ട് തവണ ഇംപീച്ച് ചെയ്യപ്പെട്ട ആദ്യ പ്രസിഡന്റ്. 40ലധികം ലൈംഗികാതിക്രമ ആരോപണങ്ങള്, 450 മില്യണ് പിഴ ചുമത്തപ്പെട്ട ടാക്‌സ് വെട്ടിപ്പുകള്, പോണ് നടിക്ക് പണം കൊടുത്ത് ഇലക്ഷന് അട്ടിമറിക്ക് ശ്രമം. അങ്ങനെ എത്ര എത്ര കേസുകള്. ട്രംപിന്റെ അതിക്രമങ്ങള്‍ അവിടെയും അവസാനിക്കുന്നില്ല. ഒരു സ്ത്രീയുടെ അടിസ്ഥാന അവകാശങ്ങളില് ഒന്നായി അമേരിക്കക്കാര് കരുതിപ്പോന്നിരുന്ന അബോര്ഷന് റൈറ്റ്‌സില് പോലും ട്രംപ് കൈകടത്തുകയുണ്ടായി.ഇന്ന് ഏഴ് അമേരിക്കന് സ്റ്റേറ്റുകളില് ഗര്ഭചിദ്രം നിയമവിരുദ്ധമാണ്. വംശീയതയ്ക്കും കുടിയേറ്റവിരുദ്ധതയ്ക്കും ഒരാള്രൂപമുണ്ടെങ്കില് അത് ട്രംപ് ആണെന്ന് നമുക്ക് നിസംശയം പറയാം. These are animals എന്നാണ് ട്രംപ് കുടിയേറ്റക്കാരെ വിശേഷിപ്പിച്ചത്. തന്റെ ഭരണകാലത്ത് നിശ്ചിത മുസ്‌ലിം രാജ്യങ്ങളില് നിന്നുള്ള കുടിയേറ്റക്കാര്ക്ക് നിയന്ത്രണം, മെക്‌സിക്കന് അതിര്ത്തിയില് കുടിയേറ്റം തടയാന് വേലികെട്ടി അതിന്റ ചെലവ് മെക്‌സിക്കയോട് വഹിക്കാനും ഉത്തരവിട്ടു. എന്തിന് പരിസ്ഥിതിയെപ്പോലും വെറുതെ വിട്ടില്ല.

ലോകം മുഴുവന് കാര്ബണ് ബഹിര്ഗമനം കുറക്കാന് ശ്രമിച്ചപ്പോള്‍ ഫോസില് ഇന്ധനങ്ങല് കുഴിച്ചെടുത്തും കല്ക്കരി കത്തിച്ചും ഹരിത ഗൃഹ വാതകങ്ങളുടെ പുറന്തള്ളല് മുമ്പെങ്ങുമില്ലാത്ത വിധം വര്ധിപ്പിച്ചു. കോവിഡ് കാലഘട്ടത്താകട്ടെ കോവിഡ് 19 കേവലം പ്രതിപക്ഷ ആരോപണമാണെന്ന പ്രഖ്യാപനവും. ഒരുപക്ഷെ ഒരു വട്ടം കൂടി ട്രംപ് അമേരിക്കന് പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല് ഈ ലിസ്റ്റ് വീണ്ടും നീളും. കാത്തിരുന്ന് കാണാം.

Content Highlight: Who is Donald trump?

അമയ. കെ.പി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേര്‍ണലിസത്തില്‍ ഡിപ്ലോമ.