| Friday, 28th May 2021, 11:45 am

ക്ലബ് ഹൗസിന്റെ ഐക്കണ്‍ ഇമേജായ ആ സ്ത്രീ ആരാണ്?

ഡൂള്‍ന്യൂസ് ഡെസ്‌ക്

കേരളത്തിലിപ്പോള്‍ പുതുതായി തരംഗം സൃഷ്ടിച്ചിരിക്കുന്ന സോഷ്യല്‍ മീഡിയ ആപ്പാണ് ക്ലബ് ഹൗസ്. ആളുകള്‍ക്ക് പരസ്പരം സംസാരിക്കാന്‍ കഴിയുന്ന ഓഡിയോ ചാറ്റ് റൂമുകളാണ് ക്ലബ് ഹൗസിന്റെ സവിശേഷത. 2020 മാര്‍ച്ചില്‍ ആരംഭിച്ച ക്ലബ് ഹൗസ് കേരളമടക്കമുള്ള സ്ഥലങ്ങളില്‍ വ്യാപക പ്രചാരം നേടിയത് ഇക്കഴിഞ്ഞ ദിവസങ്ങളിലാണ്.

ക്ലബ് ഹൗസ് ആപ്പിന്റെ ഐക്കണ്‍ ഇമേജായുള്ളത് ഒരു സ്ത്രീയുടെ മുഖമാണ്. ഇവര്‍ ആരാണ് എന്ന ചോദ്യവും ചിലര്‍ നവമാധ്യമങ്ങളില്‍ ഉന്നയിച്ചിരുന്നു. ക്ലബ് ഹൗസിന്റെ ആദ്യകാല അംഗങ്ങളില്‍ പ്രമുഖയായിരുന്ന സാമൂഹ്യപ്രവര്‍ത്തകയും കലാകാരിയുമായ ഡ്രൂ കറ്റോക്കയുടെ ചിത്രമാണ് ക്ലബ് ഹൗസ് ഐക്കണ്‍ ഇമേജായി നിര്‍ത്തിയിരിക്കുന്നത്.

സ്ത്രീകളുടെ അവകാശങ്ങള്‍ അടക്കമുള്ള സാമൂഹിക വിഷയങ്ങളിലും വംശീയവിവേചനങ്ങള്‍ക്കെതിരെയുമെല്ലാം ശബ്ദമുയര്‍ത്തിക്കൊണ്ടാണ് കലാ രംഗത്തും അവര്‍ നിലകൊണ്ടത്. വിഷ്വല്‍ കലാകാരി എന്ന നിലയിലാണ് അവര്‍ പ്രശസ്തി നേടിയിരുന്നത്.

ഏഷ്യന്‍ വംശജരോടുള്ള അമേരിക്കയുടെ വിദ്വേഷം, വംശീയ അതിക്രമങ്ങള്‍ എന്നിവയോടെല്ലാം പ്രതികരിക്കാന്‍ ഡ്രൂ കറ്റോക്ക സ്വീകരിച്ച മാര്‍ഗം ക്ലബ് ഹൗസിലെ ഒരു ചാറ്റ് റൂമായിരുന്നു. ഏഴ് ലക്ഷം ആളുകള്‍ വരെ അന്ന് അവരെ കേള്‍ക്കാനായി ചാറ്റ്‌റൂമില്‍ എത്തിയിരുന്നു. ക്ലബ് ഹൗസിന് വലിയ സ്വീകാര്യത നേടിക്കൊടുത്തതിലുള്ള സ്മരണ എന്ന നിലയില്‍ കൂടിയാണ് ക്ലബ് ഹൗസിന്റെ ഐക്കണ്‍ ഇമേജായി ഡ്രൂ കറ്റോക്ക എത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Who is Club House Icon image

We use cookies to give you the best possible experience. Learn more