കാഠ്മണ്ഡു: കുപ്രസിദ്ധ കൊലയാളി ചാള്‍സ് ശോഭ്‌രാജിനെ ജയിലില്‍ നിന്നും മോചിപ്പിക്കാന്‍ ഉത്തരവിട്ട് നേപ്പാള്‍ സുപ്രീം കോടതി. 19 വര്‍ഷമായി ഇദ്ദേഹം ജയിലില്‍ കഴിയുകയാണ്. പ്രായം കണക്കിലെടുത്താണ് ജയിലില്‍ നിന്നും വിട്ടയക്കാന്‍ കോടതി ഉത്തരവിട്ടത്.
2003 മുതല്‍ നേപ്പാള്‍ ജയിലിലുള്ള ശാഭ്‌രാജിന് 78 വയസാണിപ്പോള്‍.
ജയില്‍ മോചിതനായി പതിനഞ്ച് ദിവസത്തിനകം ഫ്രഞ്ച് പൗരനായ ചാള്‍സിനെ നാടു കടത്തണമെന്നും സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പതിനഞ്ച് ദിവസത്തിനകം നാടുകടത്തല്‍ നടപടികള്‍ പൂര്‍ത്തിയാവുമെന്ന് ശോഭരാജിന്റെ അഭിഭാഷകനായ ലോക്ഭക്ത്‌റാണ പറഞ്ഞു.
Serial Killer Charles Sobhraj To Be Freed After 19 Years In Nepal Prison https://t.co/t9DOA9drt3 pic.twitter.com/DVCBTXE0UJ
— NDTV News feed (@ndtvfeed) December 21, 2022
രണ്ട് അമേരിക്കന്‍ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയതിനാണ് 2003ല്‍ സുപ്രീം കോടതി ചാള്‍സ് ശോഭ്‌രാജിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. അന്നുമുതല്‍ കാഠ്മണ്ഡുവിലെ സെന്‍ട്രല്‍ ജയിലില്‍ 21 വര്‍ഷം തടവ് ശിക്ഷ അനുഭവിക്കുകയാണ് അദ്ദേഹം.