| Wednesday, 2nd October 2019, 7:44 pm

ഗാന്ധിയന്‍ മൂല്യങ്ങളെ മനസ്സിലാക്കാത്തവരാണ് പൗരത്വ ബില്ലിനെക്കുറിച്ച് സംസാരിക്കുന്നത്-കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ഗാന്ധിയന്‍ മൂല്യങ്ങളെ പറ്റി മനസ്സിലാക്കാത്തവരാണ് പൗരത്വബില്‍ കൊണ്ടുവന്ന് രാജ്യത്തെ മുസ്ലിംങ്ങളെ പുറത്താക്കാന്‍ ശ്രമിക്കുന്നതെന്ന് പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ സൊമന്‍ മിത്ര.

ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് ബംഗാളിലെ സുബോധ് മുള്ളിക്കിലെ റാലിയില്‍ പങ്കെടുക്കവെയാണ് ഇദ്ദേഹത്തിന്റെ പരാമര്‍ശം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബി.ജെപി സര്‍ക്കാരും ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസും ഒരിക്കലും ഗാന്ധി മൂല്യങ്ങള്‍ മനസ്സിലാക്കിയിട്ടല്ലെന്ന് പറഞ്ഞ മിത്ര ഇവര്‍ ഗാന്ധിജിയെ ബഹുമാനിക്കുന്നതായി കാണിക്കുന്ന അഭിനയം നിര്‍ത്തണം എന്നും അഭിപ്രായപ്പെട്ടു.

ഗാന്ധിജി തന്റെ ജീവിത്തിലുടനീളം മത സൗഹാര്‍ദത്തിനു വേണ്ടി നില കൊണ്ട ആളാണ്. എന്നാല്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തങ്ങളുടെ രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഈ മൂല്യങ്ങള്‍ നശിപ്പിക്കുകയാണ്

മഹാത്മാഗാന്ധി കോണ്‍ഗ്രസിന്റെ സ്വകാര്യ സ്വത്തല്ലെന്നും രാഷ്ട്ര പിതാവാണെന്നുമാണ് ബി.ജെ.പി ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹ ഇതിനോട് പ്രതികരിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സ്വാതന്ത്രം കിട്ടിയതിനു ശേഷം കോണ്‍ഗ്രസ് പാര്‍ട്ടിയും മഹാത്മാഗാന്ധിയും ഒന്നാണെന്ന് കാണിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. എന്നാല്‍ ഇത് യാഥാര്‍ഥ്യമല്ലെന്നും ഗാന്ധി മൂല്യങ്ങള്‍ കോണ്‍ഗ്രസ് പഠിപ്പിച്ചു തരേണ്ട ആവശ്യമില്ലെന്നും രാഹുല്‍ സിന്‍ഹ പറഞ്ഞു.

ഗാന്ധിജയന്തിയോടനുബന്ധിച്ച് ഒട്ടേറെ പൊതു പൊതുപരിപാടികളാണ് ബംഗാളില്‍ ഇന്ന് നടന്നത്. ഇന്ത്യക്ക് സ്വാതന്ത്രം കിട്ടിയ സമയത്തുണ്ടായ കലാപം അവസാനിപ്പിക്കാന്‍ വേണ്ടി ഗാന്ധി നിരാഹാരമിരുന്ന കൊല്‍ക്കത്തയിലെ ഗാന്ധി ഭവനം നവീകരിക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നേരത്തെ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more