'ഞാന്‍ കറുത്തവനാണ്, എനിക്കതില്‍ അഭിമാനമേയുള്ളു' ലോകം കേട്ടുനിന്ന WHO ഡയറക്ടറുടെ പ്രസംഗം മലയാളത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊവിഡ്-19 ലോകം മുഴുവന്‍ പടര്‍ന്നുപ്പിടിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ലോകരാജ്യങ്ങള്‍ തമ്മിലുള്ള പരസ്പര കുറ്റപ്പെടുത്തലുകള്‍, പ്രത്യേകിച്ച് അമേരിക്കയും ചൈനയും തമ്മിലുള്ള ശീതസമരം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഇതിനിടയില്‍ ലോകാരോഗ്യസംഘടന ചൈനയുടെ പക്ഷത്താണെന്നും അതിനാല്‍ അമേരിക്കയില്‍ നിന്നുമുള്ള ധനസഹായം നിര്‍ത്തലാക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ലോകാരോഗ്യ സംഘടന ഡയറക്ടറായ ടെഡ്രോസിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനവുമുയര്‍ന്നിരുന്നു. കറുത്ത വര്‍ഗക്കാരനെന്ന നിലയില്‍ വ്യക്തിപരമായി കൂടി നേരിടേണ്ടി വരുന്ന വംശീയപരാമര്‍ശങ്ങളോട് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ടെഡ്രോസ് അധാനം. ലോകാരോഗ്യ സംഘടനക്ക് നേരെയും വ്യക്തിപരമായും ഉയര്‍ന്ന വിമര്‍ശനങ്ങളോടും ടെഡ്രോസ് അധാനം നല്‍കിയ മറുപടികളിലെ സുപ്രധാന ഭാഗങ്ങളിലേക്ക്..

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ