Advertisement
corona
പുതിയ കൊവിഡ് അതീവ അപകടകാരിയെന്ന് ലോകാരോഗ്യസംഘടന, പടരുന്നത് ഒമിക്രോണ്‍ എന്ന വകഭേദം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Nov 27, 03:03 am
Saturday, 27th November 2021, 8:33 am

ജനീവ: ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കൊവിഡിന്റെ പുതിയ വകഭേദം വന്‍ ഭീഷണിയെന്ന് ലോകാരോഗ്യസംഘടന. ഒമിക്രോണ്‍ എന്ന് പേരിട്ടിരിക്കുന്ന പുതിയ വകഭേദം ആശങ്കയുണര്‍ത്തുന്നതാണെന്ന് ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചു.

അടിയന്തരസാഹചര്യം ചര്‍ച്ചചെയ്യാന്‍ ലോകാരോഗ്യസംഘടന യോഗം ചേര്‍ന്നു. പുതിയ വകഭേദത്തെ പ്രതിരോധിക്കാനുള്ള നടപടികള്‍ ചര്‍ച്ചചെയ്തു.

യഥാര്‍ത്ഥ കൊറോണ വൈറസില്‍ നിന്ന് ഏറെ മാറ്റം സംഭവിച്ച ഒമിക്രോണ്‍ രോഗമുക്തരായവരിലേക്ക് വീണ്ടും പകരാന്‍ സാധ്യത കൂടുതലാണ്.

ദക്ഷിണാഫ്രിക്ക, ബോട്സ്വാന, നമീബിയ, സിംബാബ്‌വേ, എസ്വറ്റിനി, ലെസോത്തോ രാജ്യങ്ങളില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയനും യു.എസ്., ബ്രിട്ടന്‍, സിങ്കപ്പൂര്‍, ജപ്പാന്‍, നെതര്‍ലന്‍ഡ്‌സ്, കാനഡ തുടങ്ങിയ രാജ്യങ്ങളും വിലക്കേര്‍പ്പെടുത്തി.

സിങ്കപ്പൂര്‍, ഇറ്റലി, ഇസ്രാഈല്‍ എന്നീ രാജ്യങ്ങള്‍ പ്രസ്തുത രാജ്യങ്ങളെ റെഡ്‌ലിസ്റ്റില്‍പ്പെടുത്തിയിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയുടെ ആകെ ജനസംഖ്യയുടെ 24 ശതമാനത്തിന് മാത്രമേ വാക്‌സിന്‍ ലഭിച്ചിട്ടുള്ളൂ.

Content Highlight: WHO designates ‘Omicron’ as ‘variant of concern’; EU, US ban travel from South Africa