| Tuesday, 5th December 2023, 8:15 am

ഗസയിലെ മെഡിക്കല്‍ വെയര്‍ഹൗസ് ഒഴിയാന്‍ ലോകാരോഗ്യ സംഘടനയോട് ഇസ്രഈല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം: തെക്കന്‍ ഗസയിലെ മെഡിക്കല്‍ വെയര്‍ഹൗസ് ഒഴിയാന്‍ ലോകാരോഗ്യ സംഘടനയോട് ആവശ്യപ്പെട്ട് ഇസ്രഈല്‍ പ്രതിരോധ സേന (ഐ.ഡി.എഫ്). പ്രസ്താവന പുനപരിശോധിക്കാന്‍ സൈന്യത്തോട് ആവശ്യപ്പെട്ടെതായി ലോകാരോഗ്യ സംഘടന തലവന്‍ ഡോ. ട്രെഡോസ് അഥെനോം ഗെബ്രിയോസ് പറഞ്ഞു.

ഹമാസുമായുള്ള ഒരാഴ്ച നീണ്ട വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചതോടെ ഇസ്രഈല്‍ ഗസയില്‍ ശക്തമായ ആക്രമണം ആരംഭിച്ചിരുന്നു. തെക്കന്‍ ഗസ ലക്ഷ്യമാക്കി ശനിയാഴ്ച മുതല്‍ ഇസ്രഈല്‍ ആക്രമണം ശക്തമാക്കിയതിന് പിന്നാലെയാണ് മെഡിക്കല്‍ വെയര്‍ഹൗസ് ഒഴിയാനുള്ള ഐ.ഡി.എഫ് ഉത്തരവ്.

’24 മണിക്കൂറിനുള്ളില്‍ തെക്കന്‍ ഗസയിലെ വെയര്‍ഹൗസില്‍ നിന്ന് സാധനങ്ങള്‍ നീക്കം ചെയ്യണം, കരയുദ്ധം ആരംഭിക്കാന്‍ പോകുകയാണ്, ഐ.ഡി.എഫ് ലോകാരോഗ്യ സംഘടനയ്ക്ക് കത്തയച്ചതായി ട്രെഡോസ് എക്‌സില്‍ കുറിച്ചു.

‘ഓര്‍ഡര്‍ പിന്‍വലിക്കാന്‍ ഞങ്ങള്‍ ഇസ്രഈലിനോട് അഭ്യര്‍ത്ഥിക്കുന്നു. കൂടാതെ ആശുപത്രികളെയും സാധാരണക്കാരെയും അവരുടെ അടിസ്ഥാന സൗകര്യങ്ങളും സംരക്ഷിക്കാന്‍ അവശ്യമായി നടപടികള്‍ സ്വീകരിക്കുക,’ ലോകാരോഗ്യ സംഘടന തലവന്‍ പറഞ്ഞു.

വ്യോമാക്രമണങ്ങള്‍ക്ക് ശേഷം ഇസ്രഈല്‍ ഗസയിലേക്ക് കരസേനയെ അയച്ചിരുന്നു. ഗസയില്‍ നിന്ന് ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിരുന്നു.ഗസയിലെ ആശുപത്രികള്‍ക്ക് നേരെ നേരത്തെയും ഇസ്രഈല്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു.

ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകളുടെ ഫലമായി ഒരാഴ്ച ഗസയില്‍ വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. വെടിനിര്‍ത്തല്‍ ഉടമ്പടിയുടെ ഭാഗമായി 70 ഇസ്രേഈലിയുകളെയും 210 ഫലസ്തീന്‍ തടവുകാരെയും വിട്ടയച്ചിരുന്നു.

ഗസയിലെ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇസ്രഈല്‍ ആക്രമണത്തില്‍ 15,200 ഓളം ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇതില്‍ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്.

ഇസ്രഈല്‍ ഫലസ്തീന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഡൂള്‍ന്യൂസ് പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍, അഭിമുഖങ്ങള്‍

1) ഗസയുടെ 75 വര്‍ഷത്തെ ചരിത്രം; എങ്ങിനെയാണ് ഹമാസിന്റെ ആക്രമണമുണ്ടാകുന്നത്? (24/11/2023) മൈക്കൽ ആൽബർട്ട്

2) മൊസാദിന്റെ സുഹൃത്ത്, ഇസ്രഈല്‍ പിടിച്ചെടുത്ത ഇസ്രഈല്‍ കപ്പലിന്റെ ഉടമസ്ഥന്‍; ആരാണ് റാമി ഉന്‍ഗര്‍ ?(22/11/2023)

3) ബ്രീട്ടീഷ് ഇന്ത്യയിലെ പാഠപുസ്തകത്തിലുള്ള ഫലസ്തീനും ഭൂപടത്തിലില്ലാത്ത ഇസ്രഈലും (21/11/2023) എ.കെ. രമേശ്

4) ഇസ്രഈലും അധിനിവേശവും(10/11/2023) നാസിറുദ്ധീൻ

5) ഫലസ്തീനികളില്‍ ചെറിയൊരു വിഭാഗം എന്ത്‌കൊണ്ട് അക്രമാസക്തരാകുന്നു; ആറ് ചരിത്ര കാരണങ്ങള്‍(31/10/2023) Zachary Foster

6) ഇസ്രഈല്‍ ആശുപത്രികളെ എല്ലാ കാലത്തും ആക്രമിച്ചിരുന്നു; ചരിത്രത്തില്‍ നിന്നും 5 തെളിവുകള്‍(26/10/2023) നോർമൻ ഫിങ്കൽസ്റ്റീൻ

7) ഫലസ്തീന്‍ രാഷ്ട്രീയം മാറുന്നുണ്ട് ഹമാസും(28/10/2023) കെ.ടി. കുഞ്ഞിക്കണ്ണൻ

8) ഫലസ്തീനിലേക്ക് ഇനി അധികം ദൂരമില്ല(13/10/2023) ഫാറൂഖ്

9) ഇസ്രഈലിന്റേത് ഉടമ്പികളോ കരാറുകളോ അംഗീകരിക്കാത്ത ചരിത്രം; ഫലസ്തീനികളുടെ മുന്നിലുള്ള ഏകവഴി പോരാട്ടം (10/10/2023) പി.ജെ. വിൻസെന്റ്/സഫ്‌വാൻ കാളികാവ്

10) സമീകരിക്കാനാകില്ല ഇസ്രഈലി ഭികരതയോട് ഹമാസിനെ(08/10/2023) അനു പാപ്പച്ചൻ

content highlight: WHO asks Israel to evacuate Gaza warehouse

Latest Stories

We use cookies to give you the best possible experience. Learn more