മംഗളൂരു: ഭീമ കൊറേഗാവ് കേസില്‍ യു.എ.പി.എ ചുമത്തപ്പെട്ട് തടവിലിരിക്കെ മരിച്ച മനുഷ്യാവകാശപ്രവര്‍ത്തകന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ പേര് സെന്റ് അലോഷ്യസ് ഇന്‍സ്റ്റിറ്റിയൂഷനിലെ പാര്‍ക്കിന് നല്‍കാനുള്ള തീരുമാനത്തിനെതിരെ സംഘപരിവാര്‍ സംഘടനകള്‍.
വി.എച്ച്.പി, എ.ബി.വി.പി, ബജ്‌റംഗ്ദള്‍ നേതാക്കളാണ് പാര്‍ക്കിന് സ്റ്റാന്‍ സ്വാമിയുടെ പേരിട്ടാല്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്.
എന്നാല്‍ മനുഷ്യാവകാശ പ്രവര്‍ത്തകനും ക്രിസ്ത്യന്‍ പുരോഹിതനുമായ സ്റ്റാന്‍ സ്വാമിയുടെ പേര് ഒരു ക്രിസ്ത്യന്‍ സ്ഥാപനത്തിലെ പാര്‍ക്കിന് നല്‍കുന്നതിന് സംഘപരിവാര്‍ സംഘടനകള്‍ എന്തിനാണ് അഭിപ്രായം പറയുന്നതെന്നും അവരെന്തിനാണ് എതിര്‍ക്കുന്നതെന്നും സെന്റ് അലോഷ്യസ് ഇന്‍സ്റ്റിറ്റിയൂഷനിലെ ഫാദര്‍ മെല്‍വിന്‍ പിന്റോ ചോദിക്കുന്നു.
‘ഇത്തരം ഭീഷണികള്‍ക്ക് ഞങ്ങള്‍ വഴങ്ങില്ല. ഞങ്ങളെടുത്ത തീരുമാനവുമായി മുന്നോട്ടപോകും,’ മെല്‍വിന്‍ പിന്റോ പറഞ്ഞു.
സ്റ്റാന്‍ സ്വാമി ക്രിസ്ത്യന്‍ സഭയിലെ അംഗമായിരുന്നു. സെന്റ് അലോഷ്യസ് ഇന്‍സ്റ്റിറ്റിയൂഷന്‍ ക്രിസ്ത്യന്‍ സഭ നടത്തുന്ന സ്ഥാപനമാണ്, പൊതുസ്ഥാപനമല്ല. അങ്ങനെയിരിക്കെ ഇത്തരം ഭീഷണിപ്പെടുത്തലുകളുടെ യുക്തി മനസിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒക്ടോബര്‍ 7 നായിരുന്നു പാര്‍ക്കിന് പേരിടുന്ന ചടങ്ങ് നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ മംഗളൂരു സന്ദര്‍നത്തിനോടനുബന്ധിച്ച് സംഘര്‍ഷമുണ്ടാകരുത് എന്ന് കരുതിയാണ് പ്രസ്തുത ദിവസത്തെ പരിപാടി മാറ്റിവെച്ചതെന്നും അദ്ദേഹം പറഞ്ഞു.
പത്രസമ്മേളനം വിളിച്ചാണ് കഴിഞ്ഞ ദിവസം വി.എച്ച്.പി, എ.ബി.വി.പി, ബജ്‌റംഗ്ദള്‍ നേതാക്കള്‍ സെന്റ് അലോഷ്യസിനെതിരെ ഭീഷണി മുഴക്കിയത്. സ്റ്റാന്‍ സ്വാമി യു.എ.പി.എ തടവുകാരനായിരുന്നെന്നും അദ്ദേഹത്തിന് ഭീകരവാദവുമായും നക്‌സലിസവുമായും ബന്ധമുണ്ടെന്നുമായിരുന്നു വി.എച്ച്.പി ആരോപിച്ചത്.
തീരുമാനവുമായി മുന്നോട്ട് പോയാല്‍ സ്ഥാപനത്തിനെതിരെ വലിയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും നേതാക്കള്‍ ഭീഷണിപ്പെടുത്തി.
ജൂലൈ 21 നായിരുന്നു സ്റ്റാന്‍ സ്വാമിയുടെ മരണം. കൊവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളാണ് മരണത്തിലേക്ക് നയിച്ചത്.
നീണ്ട കാലത്തെ തടവ് ജീവിതം അദ്ദേഹത്തിന്റെ ആരോഗ്യനിലയെ മോശമായി ബാധിച്ചിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Who are these Saffronists to tell Not to Name a Park after Fr Stan Swamy in a Jesuit Property