ന്യൂദല്‍ഹി: കര്‍ഷകര്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് പിന്തുണയുമായെത്തിയ ഇടതുനേതാക്കള്‍ക്ക് നേരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂട്ട അറസ്റ്റ്. വിവിധ സംസ്ഥാനങ്ങളില്‍ നേതാക്കളെ അറസ്റ്റ് ചെയതപ്പോള്‍ ചിലയിടങ്ങളില്‍ പല നേതാക്കളെയും വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്.
സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിയെ ഉത്തര്‍പ്രദേശില്‍ പോലീസ് വീട്ടുതടങ്കലിലാക്കി.
ഹരിയാനയില്‍ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയും സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗവുമായ മറിയം ധാവ്‌ലെ, അഖിലേന്ത്യാ കിസാന്‍ സഭ ജോയിന്റ് സെക്രട്ടറി കെ. കെ രാഗേഷ്, അഖിലേന്ത്യാ കിസാന്‍ സഭ ഫിനാന്‍സ് സെക്രട്ടറി പി. കൃഷ്ണപ്രസാദ്, അഖിലേന്ത്യാ കര്‍ഷക തൊഴിലാളി യൂണിയന്‍ ജോയിന്റ് സെക്രട്ടറി വിക്രം സിങ്ങ്, ഹരിയാന സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് സുരേഖ എന്നിവരെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തു.
ഗുജറാത്തിലും വ്യാപകമായി ബന്ദിന് അണിനിരന്ന നേതാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗുജറാത്ത് കിസാന്‍ സഭ സെക്രട്ടറി പര്‍ഷോത്തം പര്‍മാര്‍, മഹിളാ അസോസിയേഷന്‍ സെക്രട്ടറി റമീല റാവല്‍, സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗം അരുണ്‍ മെഹ്ത, ജില്ലാ സെക്രട്ടറിമാരായ അശോക് സോംപുര, ദയാഭായ് യാദവ്, കനു കഠാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗവും കിസാന്‍ സഭ ദേശീയ വൈസ് പ്രസിഡന്റുമായ അംറാ റാമിനെ രാജസ്ഥാനില്‍ ഭാരത് ബന്ദില്‍ പങ്കെടുക്കുന്നതിനിടെ അറസ്റ്റ് ചെയ്തു.
ജനാധിപത്യ വിരുദ്ധമായ നടപടിയാണ് ഇതെന്നും രാജ്യം ഒറ്റക്കെട്ടായി കര്‍ഷകര്‍ക്ക് പിന്തുണയുമായി വരുമ്പോള്‍ സര്‍ക്കാര്‍ ഭയപ്പെടുകയാണെന്നും സി.പി.ഐ നേതാവ് ബിനോയ് വിശ്വം പ്രതികരിച്ചു.
അതാണ് നേതാക്കളെ അറസ്റ്റു ചെയ്യുന്നതിലൂടെ സര്‍ക്കാര്‍ വിളച്ചു പറയുന്നതെന്നും ഇതിലൂടെയൊന്നും ജനങ്ങള്‍ തോല്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കരുതല്‍ തടങ്കല്‍ ആണ് ഇതെങ്കില്‍ ഇത് അദാനിക്കും അംബാനിക്കും വേണ്ടിയാണ്. കൃഷിക്കാര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നവരെ അടിച്ചമര്‍ത്തുകയാണ്. ഇത് ജനങ്ങള്‍ പൊറുക്കാന്‍ പോകുന്നില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ ഭാരത് ബന്ദ് പുരോഗമിക്കുകയാണ്. ദല്‍ഹിയിലേക്ക് ആയിരക്കണക്കിന് കര്‍ഷകരാണ് മാര്‍ച്ച് ചെയ്ത് എത്തിയിരിക്കുന്നത്.
നേരത്തെ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വീട്ടുതടങ്കലിലാക്കുകയും സമരത്തില്‍ പങ്കെടുക്കാന്‍ ഇറങ്ങിയ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു പൊലീസ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക