ജനീവ: ചൈനയുടെ രണ്ടാമത്തെ വാക്‌സിനായ സിനോവാകിനും ലോകാരോഗ്യ സംഘടന ആഗോള ഉപയോഗത്തിന് അംഗീകാരം നല്‍കി.
18 വയസ്സിന് മുകളിലുള്ളവര്‍ക്ക് രണ്ട് ഡോസ് വീതമാണ് സിനോവാക് വാക്‌സിന്‍ നല്‍കേണ്ടത്. രണ്ടു നാല് ആഴ്ച വരെ ഇടവേളയിലാണ് വാക്‌സിന്‍ നല്‍കേണ്ടത്.
ദരിദ്ര രാജ്യങ്ങള്‍ക്ക് വാക്‌സിന് ലഭ്യമാക്കുന്ന കൊവാക്‌സ് എന്ന പദ്ധതിയിലും സിനോവാക് ഉള്‍പ്പെടും.
നേരത്തെ ചൈനയുടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വാക്‌സിനായ സിനോഫാമിന് അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരം ലഭിച്ചിരുന്നു.
കാന്‍സിനോ ബയോളജിക് നിര്‍മിച്ച ചൈനയുടെ മൂന്നാമത്തെ വാക്‌സിന്റെ പരീക്ഷണ ഡാറ്റകള്‍ ലോകാരോഗ്യ സംഘടനയ്ക്ക് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇത് അവലോകനത്തിനായി ലോകാരോഗ്യ സംഘടന ഷെഡ്യൂള്‍ ചെയ്തിട്ടില്ല.
ഇന്ത്യന്‍ വാക്‌സിനായ കോവാക്‌സിനും ഇതുവരെ ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയിട്ടില്ല. ഭാരത് ബയോടെക് നിര്‍മിച്ച ഇന്ത്യയുടെ കോവാക്‌സിനും അംഗീകാരം ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ്.
സുരക്ഷാപരമായ കാരണങ്ങള്‍ ഉന്നയിച്ചാണ് ലോകാരോഗ്യ സംഘടന കൊവാക്‌സിന് അനുമതി നല്‍കാത്തത്. അതേസമയം ലോകാരോഗ്യ സംഘടനയുടെ അനുമതി ജുലൈയിലോ സെപ്റ്റംബറിലോ ലഭിക്കുമെന്നാണ് കരുതുന്നതെന്നാണ് നിര്‍മ്മാതാക്കളായ ഭാരത് ബയോടെക് പറയുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: WHO approves Sinovac, second Chinese-made Covid vaccine to get listed