കാന്‍സിനോ ബയോളജിക് നിര്‍മിച്ച ചൈനയുടെ മൂന്നാമത്തെ വാക്‌സിന്റെ പരീക്ഷണ ഡാറ്റകള്‍ ലോകാരോഗ്യ സംഘടനയ്ക്ക് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇത് അവലോകനത്തിനായി ലോകാരോഗ്യ സംഘടന ഷെഡ്യൂള്‍ ചെയ്തിട്ടില്ല.
ഇന്ത്യന്‍ വാക്‌സിനായ കോവാക്‌സിനും ഇതുവരെ ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയിട്ടില്ല. ഭാരത് ബയോടെക് നിര്‍മിച്ച ഇന്ത്യയുടെ കോവാക്‌സിനും അംഗീകാരം ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ്.
സുരക്ഷാപരമായ കാരണങ്ങള്‍ ഉന്നയിച്ചാണ് ലോകാരോഗ്യ സംഘടന കൊവാക്‌സിന് അനുമതി നല്‍കാത്തത്. അതേസമയം ലോകാരോഗ്യ സംഘടനയുടെ അനുമതി ജുലൈയിലോ സെപ്റ്റംബറിലോ ലഭിക്കുമെന്നാണ് കരുതുന്നതെന്നാണ് നിര്‍മ്മാതാക്കളായ ഭാരത് ബയോടെക് പറയുന്നത്.