ന്യൂദല്‍ഹി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന. വൈറസ് വ്യാപനത്തെ ചെറുക്കാന്‍ രാജ്യം സ്വീകരിച്ച കര്‍ക്കശവും സമയ ബന്ധിതവുമായ നടപടികളെയാണ് ലോകാരോഗ്യ സംഘനട അഭിനന്ദിച്ചത്. രാജ്യത്ത് ലോക്ഡൗണ്‍ നീട്ടുകയാണെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് അഭിനന്ദനം.
‘ഇതിന്റെ ഫലത്തെക്കുറിച്ച് ഇപ്പോള്‍ വിലയിരുത്താന്‍ കഴിയില്ലായിരിക്കാം. പക്ഷേ, ശാരീരിക അകലം ഫലപ്രദമായി നടപ്പിലാക്കല്‍, പ്രധാന പ്രതിരോധ നടപടിയായ കൊവിഡ് രോഗികളെ കണ്ടെത്തല്‍, ഐസൊലേഷന്‍, സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തല്‍ എന്നിവയ്ക്കായി ആറ് ആഴ്ച ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് വൈറസ് വ്യാപനത്തെ വലിയ രീതിയില്‍ തടയും’ ലോകാരോഗ്യ സംഘടനയുടെ സൗത്ത്-ഈസ്റ്റ് റീജിയണല്‍ ഡയറക്ടര്‍ ഡോ പൂനം ഖേത്രപാല്‍ സിങ് പറഞ്ഞു.
വന്‍തോതിലുള്ളഒന്നിലധികം വെല്ലുവിളികള്‍ക്കിടയിലും, പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യ അചഞ്ചലമായ പ്രതിബദ്ധത പ്രകടിപ്പിക്കുകയാണെന്നും അവര്‍ പറഞ്ഞു.