നവംബര്‍ എട്ടിനുശേഷം ഈ തീരുമാനം കാരണം എത്രയാളുകള്‍ മരിച്ചു? അവര്‍ക്ക് എന്തെങ്കിലും തരത്തിലുള്ള നഷ്ടപരിഹാരം നല്‍കിയോ?
ന്യൂദല്‍ഹി: നോട്ടുനിരോധനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുമ്പാകെ ചില ചോദ്യങ്ങളുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. കോണ്‍ഗ്രസിന്റെ ജന്മവാര്‍ഷികാചരണ ചടങ്ങിനെത്തി രാഹുല്‍ഗാന്ധി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു.
രാഹുല്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍:
നവംബര്‍ എട്ടിനുശേഷം എത്രത്തോളം കള്ളപ്പണം തിരിച്ചകിട്ടി?
സാമ്പത്തിക രംഗത്തിന് ഈ തീരുമാനമുണ്ടാക്കിയവെച്ച നഷ്ടം എന്താണ്?
നവംബര്‍ എട്ടിനുശേഷം ഈ തീരുമാനം കാരണം എത്രയാളുകള്‍ മരിച്ചു? അവര്‍ക്ക് എന്തെങ്കിലും തരത്തിലുള്ള നഷ്ടപരിഹാരം നല്‍കിയോ?
നോട്ടുനിരോധനം കൊണ്ട് എന്തുനേട്ടമുണ്ടായി?
ഇരുപത്തിയഞ്ച് ലക്ഷത്തിലധികം പണം നിക്ഷേപിച്ചവരുടെ വിവരങ്ങള്‍ പുറത്തുവിടുമൊ?
നോട്ടുനിരോധിക്കാന്‍ തീരുമാനിക്കുന്നതിനുമുമ്പ് ഏതൊക്കെ വിദഗ്ധരുമായി പ്രധാനമന്ത്രി ആലോചന നടത്തി? എന്തൊക്കെ മുന്‍കരുതലുകളെടുത്തു?
Dont Miss മര്യാദയില്ലാത്ത സംവിധായകനാണ് അയാള്‍: അദ്ദേഹത്തിന്റെ വാക്കുകള്‍ എനിക്ക് മുഖത്തേറ്റ അടിയായിരുന്നു : സംവിധായകനെതിരെ ആഞ്ഞടിച്ച് നടി മ
നോട്ടു പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ഉടന്‍ എടുതത്തു കളയുമോ?
നോട്ടുനിരോധനം ഏറ്റവുമധികം വലച്ചത് രാജ്യത്തെ പാവങ്ങളെയാണെന്നും നിരോധനത്തില്‍ ദുരിതമനുഭവിച്ചവര്‍ക്ക് പ്രധാനമന്ത്രി എന്തു കൊണ്ട് നഷ്ട പരിഹാരം നല്‍കുന്നില്ലെന്നും രാഹുല്‍ ചോദിച്ചു.
കള്ളപ്പണത്തിനും അഴിമതിയ്ക്കും എതിരായ യജ്ഞമെന്നാണ് നവമ്പര്‍ എട്ടിനു മോദി പറഞ്ഞത്. എന്നാല്‍ ഈ യജ്ഞം രാജ്യത്തെ ഒരു ശതമാനം വരുന്ന വന്‍കിടക്കാര്‍ക്കു വേണ്ടിയായിരുന്നെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
അതേസമയം, രാഹുലിന്റെ ചോദ്യങ്ങള്‍ക്കു മറുപടി പറയാന്‍ ബി.ജെ.പി തയ്യാറായില്ല. പക്വതയില്ലാത്ത രാഹുല്‍ “തോന്നിയതു വിളിച്ചുപറയുന്നതാണ്” എന്നുപറഞ്ഞ് രാഹുലിന്റെ ചോദ്യങ്ങളെ തള്ളുകയാണ് ബി.ജെ.പി ചെയ്തത്.