| Thursday, 10th December 2015, 5:33 pm

വൈറ്റ് ലെമണ്‍ പിക്കിള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വിവിധ രീതികളില്‍ നാരങ്ങ അച്ചാര്‍ ഉണ്ടാക്കാറുണ്ട്. നാരങ്ങ അച്ചാറുകളുടെ മറ്റ് ചില പതിപ്പുകള്‍ ഡൂള്‍ തന്നെ നേരത്തെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവിടെയിതാ നാരങ്ങ അച്ചാറിന്റെ വ്യത്യസ്തമായൊരു പാചകവിധി. അച്ചാര്‍ പൊടിക്കൂട്ടുകളുടെ അമിതമായ എരിവ് ഇല്ലാതെ രുചികരമായും എഴുപ്പത്തിലും ഉണ്ടാക്കാവുന്ന ഒന്നാണ് ഈ അച്ചാര്‍.


ചെറുനാരങ്ങ- 10 എണ്ണം

വെളുത്തുള്ളി – 10 അല്ലി

ഇഞ്ചി- അര ഇഞ്ച് വലിപ്പമുള്ള കഷ്ണം

പച്ചമുളക്- 2-3 എണ്ണം

കടുക്- 1 ടീസ്പൂണ്‍

കറിവേപ്പില- 1 തണ്ട്

വിനാഗിരി- 1 ടേബിള്‍ സ്പൂണ്‍

വെളിച്ചെണ്ണ- 2 ടേബിള്‍ സ്പൂണ്‍

മഞ്ഞള്‍പ്പൊടി- ഒരു നുള്ള്

ഉപ്പ്- ആവശ്യത്തിന്


ചെറുനാരങ്ങകള്‍ നന്നായി കഴുകി വൃത്തിയാക്കിയശേഷം ഒരു ഇഡ്‌ലികുക്കര്‍ ഉപയോഗിച്ച് ആവിയില്‍ വേവിച്ചെടുക്കുക

വേവിച്ച് നാരങ്ങ ചെറിയ കഷ്ണങ്ങളായി മുറിച്ച് മാറ്റിവെക്കുക

ഇഞ്ചി വെളുത്തുള്ളി എന്നിവ വളരെ ചെറുതായി അരിഞ്ഞെടുക്കുക

പച്ചമുളക് രണ്ട് കഷ്ണങ്ങളാക്കി മുറിക്കുക

ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി കടുക് ചേര്‍ക്കുക

കടുക് പൊട്ടിയ ശേഷം അതിലേക്ക് കറിവേപ്പില, അരിഞ്ഞുവെച്ച ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ചേര്‍ക്കുക

ഇത് നന്നായി വാടിയ മണം വരുമ്പോള്‍ അതിലേക്ക് മഞ്ഞള്‍പ്പൊടി ചേര്‍ത്ത് നന്നായി ഇളക്കുക.

ഇനി ഇതിലേക്ക് കഷ്ണങ്ങളാക്കിയ ചെറുനാരങ്ങ ചേര്‍ക്കാം

തീ കുറച്ചതിന് ശേഷം ഇതിലേക്ക് വിനാഗിരിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കുക. ഇത് രണ്ട് മിനിറ്റ് വേവിക്കുക.

തീയണച്ച്. അച്ചാര്‍ തണുക്കാന്‍ വെക്കുക.

  ഇത് വായുസഞ്ചാരമില്ലാത്ത പാത്രത്തില്‍ അടച്ച് സൂക്ഷിക്കാം.

Latest Stories

We use cookies to give you the best possible experience. Learn more