COVID-19
അമേരിക്കയില്‍ കൊവിഡിന്റെ പുതിയ വകഭേദം; ബ്രിട്ടനിലേക്കാള്‍ മാരകമെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jan 09, 11:22 am
Saturday, 9th January 2021, 4:52 pm

വാഷിംഗ്ടണ്‍: അമേരിക്കയിലും വകഭേദം സംഭവിച്ച കൊവിഡ് വൈറസ് പടരാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. വൈറ്റ് ഹൗസ് ടാസ്‌ക് ഫോഴ്‌സിനെ ഉദ്ധരിച്ച് സി.എന്‍.എന്നാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബ്രിട്ടനില്‍ പടര്‍ന്നു പിടിക്കുന്ന അതിതീവ്രശേഷിയുള്ള വൈറസിനേക്കാള്‍ മാരകമാണ് അമേരിക്കയിലെ വകഭേദമെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ വേനല്‍ക്കാലത്ത് റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ ഇരട്ടി കേസ് അമേരിക്കയില്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് കാരണം പുതിയ വൈറസ് വകഭേദമാണെന്നാണ് സൂചന.

അമേരിക്കന്‍ വകഭേദം ഇതിനോടകം തന്നെ രാജ്യത്ത് പടര്‍ന്നുകൊണ്ടിരിക്കുകയാണ്.

സാമൂഹിക അകലവും മാസ്‌കും ശീലമാക്കിയില്ലെങ്കില്‍ വലിയ അപകടമാണ് വരാന്‍ പോകുന്നതെന്നും വൈറ്റ് ഹൗസ് ടാസ്‌ക് ഫോഴ്‌സ് മുന്നറിയിപ്പ് നല്‍കുന്നു.

നിലവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളതും അമേരിക്കയിലാണ്. റെക്കോര്‍ഡ് കൊവിഡ് കേസുകളാണ് വെള്ളിയാഴ്ച അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനുള്ളില്‍ മാത്രം 2,90,000 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

ഈ ആഴ്ച ഏറ്റവും കൂടുതല്‍ പേര്‍ക്ക് അമേരിക്കയില്‍ രോഗം ബാധിച്ചത് കാലിഫോര്‍ണിയയിലാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: White House warns of ‘USA variant’ of coronavirus