വാഷിങ്ടണ്‍ : ചെങ്കടലില്‍ ഹൂതികള്‍ പിടിച്ചെടുത്ത കപ്പല്‍ വിട്ടയക്കണമെന്ന് അമേരിക്ക. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ് ഇതെന്നും അവര്‍ പറഞ്ഞു.
‘കപ്പലിനെയും അതിലെ ജീവനക്കാരെയും ഉടന്‍ മോചിപ്പിക്കണം എന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. ഉചിതമായ തുടര്‍നടപടികള്‍ക്ക് ഞങ്ങള്‍ യു.എനുമായി കൂടിയാലോചിക്കും,’ യു.എസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് അല്‍ജസീറയോട് പറഞ്ഞു.
തെക്കന്‍ ചെങ്കടലില്‍ ഇസ്രഈല്‍ ഉടമസ്ഥതയിലുള്ള ഒരു കപ്പലിന്റെ നിയന്ത്രണം തങ്ങള്‍ ഏറ്റെടുത്തായി യമനിലെ ഹൂതികള്‍ ഞായറാഴ്ച പറഞ്ഞിരുന്നു.
തുര്‍ക്കിയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രാ മധ്യേയാണ് ഗാലക്‌സി ലീഡര്‍ എന്ന കപ്പല്‍ ഹൂതികള്‍ പിടിച്ചെടുതത്ത്. ഇതില്‍ 25 പേര്‍ ഉള്ളതായാണ് റിപ്പോര്‍ട്ട്. ഒരു ഇസ്രഈലി വ്യവസായിയുടെ സഹഉടമസ്ഥതതയില്‍ ഉള്ളതാണ് കപ്പലെന്നാണ് റിപ്പോര്‍ട്ട്.
ഗസയിലെയും വെസ്റ്റ് ബാങ്കിലെയും തങ്ങളുടെ ഫലസ്തീന്‍ സഹോദരങ്ങള്‍ക്കെതിരെ നടക്കുന്ന ഹീനമായ പ്രവര്‍ത്തികള്‍ക്കുള്ള മറുപടിയായാണ് കപ്പല്‍ പിടിച്ചെടുത്തതെന്ന് ഹൂതി വക്താവ് യഹ്യ സാരി പറഞ്ഞു.
‘സംഘര്‍ഷം വിപുലീകരിക്കുകന്നത്. പ്രാദേശിക സുരക്ഷയെയും സ്ഥിരതയെയും കുറിച്ച് അന്താരാഷ്ട്ര സമൂഹത്തിന് ആശങ്കയുണ്ടെങ്കില്‍ ഗസയിലെ ആക്രമണം അവസാനിപ്പിക്കാന്‍ ഇടപെടണം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ പിടിച്ചെടുത്ത കപ്പല്‍ തങ്ങളുടെതല്ലെന്നും അതിലെ ജീവനക്കാരില്‍ ഇസ്രഈലികള്‍ ഇല്ലെന്നും ഇസ്രഈല്‍ സൈന്യം ഞാറാഴ്ച പറഞ്ഞു.
content highlight : White House demands Houthis release vessel captured in Red Sea