വാഷിംഗ്ടണ്‍: അമരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനോട് ചോദ്യങ്ങള്‍ ചോദിച്ച മാധ്യമ പ്രവര്‍ത്തകയ്ക്ക് വൈറ്റ് ഹൗസില്‍ വില്ക്ക്. സി.എന്‍.എന്‍ മാധ്യമപ്രവര്‍ത്തക കൈറ്റ്‌ലാന്‍ കോളിന്‍സിനാണ് വൈറ്റ് ഹൗസ് വിലക്ക് ഏര്‍പ്പെടുത്തിരിക്കുന്നത്.
വൈറ്റ് ഹൗസ് റോസ് ഗാര്‍ഡനില്‍ യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലോഡ് ജാന്‍കറുമായി ചേര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് വിലക്ക്.
സി.എന്‍.എന്നിന്റെ വൈറ്റ് ഹൗസ് റിപ്പോര്‍ട്ടറാണ് ഇവര്‍. സംഭവത്തെ തുടര്‍ന്ന് ഫോക്‌സ് ന്യൂസ്, വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് അസോസിയേഷന്‍ എന്നിവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
Read: കേരളത്തിലെ വാട്‌സാപ്പ് ഹര്‍ത്താല്‍ സി.ബി.ഐ അന്വേഷിക്കും
അലക്ഷ്യവും ദുര്‍ബലവുമായ തീരുമാനം എന്നാണ് വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് അസോസിയേഷന്‍ ഈ തീരുമാനത്തെ വിശേഷിപ്പിച്ചത്. റോസ് ഗാര്‍ഡനിലെ പരിപാടിയില്‍ എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാന്‍ അവസരം നല്‍കിയിരുന്നു.
മുന്‍ വാര്‍ത്താ സമ്മേളനത്തില്‍ അനുചിതമായ ചോദ്യങ്ങള്‍ ചോദിച്ചു എന്നതായിരുന്നു കൈറ്റ്‌ലാന്‍ കോളിന്‍സിനെ പങ്കെടുപ്പിക്കാത്തതിന്റെ കാരണമായി പറഞ്ഞത്.
കാരെന്‍ മക്‌ഡോഗല്‍ എന്ന പ്ലെബോയ് മോഡല്‍ തനിക്ക് ഡൊണള്‍ഡ് ട്രംപുമായുണ്ടായിരുന്ന ബന്ധത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍, നാഷണല്‍ എന്‍ക്വയറര്‍ എന്ന ഗോസിപ്പ് മാസികയ്ക്ക് 150,000 ഡോളര്‍ വിലയ്ക്ക് വിറ്റിരുന്നു.
ഈ കച്ചവടം ഉറപ്പിക്കുന്നത് സംബന്ധിച്ച് ട്രംപും അദ്ദേഹത്തിന്റെ അഭിഭാഷകനും തമ്മില്‍ സംസാരിക്കുന്നതിന്റെ ഓഡിയോ ടേപ്പ് കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. ഇതേകുറിച്ചായിരുന്നു മുന്‍ വാര്‍ത്താസമ്മേളനത്തില്‍ കൈറ്റ്‌ലാന്‍ കോളിന്‍സിന്റെ ആദ്യത്തെ ചോദ്യം.
റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമര്‍ പുടിന്റെ അമേരിക്കന്‍ സന്ദര്‍ശനം നീട്ടിവെച്ചതുമായി ബന്ധപ്പെട്ടുള്ളതായിരുന്നു അടുത്ത ചോദ്യം. ഇതാണ് വൈറ്റ് ഹൗസിന് അനുചിതമായി തോന്നിയത്.