ന്യൂദല്‍ഹി: കശ്മീരില്‍ അനിശ്ചിതത്വം തുടരവേ അസാധാരണനടപടികളുമായി കേന്ദ്രസര്‍ക്കാര്‍. പാര്‍ലമെന്റില്‍ നിയമനിര്‍മ്മാണത്തിനായാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം.
ബി.ജെ.പി അംഗങ്ങള്‍ക്കായി വിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം പാര്‍ലമെന്റില്‍ ശൂന്യവേള മാറ്റിവെച്ചതായി ഉപരാഷ്ട്രപതി അറിയിച്ചു.
കശ്മീര്‍ പ്രശ്‌നം രാജ്യസഭയില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. സി.പി.ഐ.എം എം.പിമാരായ എളമരം കരീമും കെ.കെ രാഗേഷുമാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കയിത്.
കശ്മീര്‍ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലെ തീരുമാനം 12 മണിക്ക് രാജ്യസഭയില്‍ അറിയിക്കും. ആഭ്യന്തരമന്ത്രി അമിത് ഷാ ആയിരിക്കും പ്രസ്താവന നടത്തുക.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. കശ്മീരില്‍ വാര്‍ത്താവിനിമയബന്ധം പൂര്‍ണമായി വിഛേദിച്ചു. മതിയായ രേഖകള്‍ ഇല്ലാതെ ജനങ്ങളോട് പുറത്തിറങ്ങരുത് എന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനിശ്ചിതകാല അവധി പ്രഖ്യാപിച്ചു.
നേരത്തെ കശ്മീരില്‍ സൈനികനീക്കം ശക്തമാക്കിയതിന് പിന്നാലെ ശ്രീനഗറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. അതേസമയം, കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തെ പ്രത്യേക അധികാരം എടുത്തുകളയാനുള്ള ശ്രമം നടത്തുകയാണെന്ന ആരോപണം ശക്തിപ്പെട്ടിട്ടുണ്ട്.
WATCH THIS VIDEO: