ചാരായം വാറ്റുന്നതിനിടെ ആര്‍.എസ്.എസ്. നേതാവ് പൊലീസ് പിടിയില്‍
Kerala News
ചാരായം വാറ്റുന്നതിനിടെ ആര്‍.എസ്.എസ്. നേതാവ് പൊലീസ് പിടിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th July 2021, 11:18 am

പറവൂര്‍: ചാരായം വാറ്റുന്നതിനിടെ ആര്‍.എസ്.എസ്.നേതാവും സുഹൃത്തും പൊലീസ് പിടിയില്‍.

ചേന്ദമംഗലം പഞ്ചായത്തിലെ ആര്‍.എസ്.എസിന്റെ മുഖ്യ ചുമതലക്കാരനായ കിഴക്കുംപുറം ചേന്നോത്തുപറമ്പില്‍ രാജേഷ്, സുഹൃത്ത് വട്ടപ്പിള്ളില്‍ സുജിത്ത് എന്നിവരെയാണ് വടക്കേക്കര പൊലീസ് പിടികൂടിയത്.

കാറ്ററിങ് സര്‍വീസ് നടത്തുന്ന രാജേഷിന്റെ വീടിന് സമീപത്തെ ഒഴിഞ്ഞപറമ്പില്‍ നടത്തുന്ന മീന്‍വളര്‍ത്തല്‍ കേന്ദ്രത്തിലാണ് ചാരായം വാറ്റിയത്.

50 ലിറ്റര്‍ കോട, വാറ്റുപകരണങ്ങള്‍, മുക്കാല്‍ ലിറ്റര്‍ ചാരായം എന്നിവ ഇവരില്‍ നിന്ന് പിടിച്ചെടുത്തു.

രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ എം.കെ. മുരളി, സബ് ഇന്‍സ്‌പെക്ടര്‍ അരുണ്‍ ദേവ് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: While brewing alcohol, the RSS Leader arrested by police