ബുദ്ധദര്‍ശനത്തെ പരാജയപ്പെടുത്തുവാന്‍ വൈദികര്‍ വികസിപ്പിച്ചെടുത്തതാണ് കുണ്ഡിലീനി, ചക്രങ്ങള്‍, പ്രാണായാമം, മന്ത്രം തുടങ്ങിയവ. സൂര്യനമസ്‌കാരവും ഈ അടുത്ത കാലത്താണ് യോഗയില്‍ കയറിപ്പറ്റിയത്. ജര്‍മ്മന്‍കാരനായ യൂജിന്‍ സാന്റോയുടെ ഒരു ശിഷ്യനാണ് സൂര്യനമസ്‌കാരം ഇന്ത്യക്ക് നല്‍കിയത്. സാന്റോയെ അനുകരിച്ചാണ് സാന്റോ ബനിയന്‍ ഒരുകാലത്ത് പുറത്തിറങ്ങിയത്. ലോകശ്രദ്ധയാകര്‍ഷിച്ച ഒരു ബോഡി ബില്‍ഡറായിരുന്നു സാന്റോ.
| ഒപ്പിനിയന്‍ : ദലിത് ബന്ധു |
2015 ജൂണ്‍ 21-ാം തിയ്യതി അന്തര്‍ദേശീയ യോഗാദിനമായി ലോകത്തിലെ മിക്ക രാജ്യങ്ങളും ആചരിച്ചു. ഇന്ത്യയുടെ സ്വന്തം എന്ന് അവകാശപ്പെടാവുന്ന ആ സാംസ്‌കാരിക ഘടകത്തിന് 192 രാജ്യങ്ങളില്‍ അംഗീകാരം ലഭിച്ചു. യോഗയുടെ ചരിത്രത്തിലെ ആദ്യ സംരംഭമായിരുന്നു അത്.
ലോകജനതയുടെ ആരോഗ്യസംരക്ഷണത്തോട് ബന്ധപ്പെട്ടാണ് ഐക്യരാഷ്ട്രസഭ ഈ തീരുമാനം സ്വീകരിച്ചതെന്നു കരുതപ്പെടുന്നു. അന്നുപോലും യോഗ ഇന്ത്യയുടെ മാത്രം സ്വന്തമായിരുന്നില്ല. ചൈന, ജപ്പാന്‍, മ്യാന്‍മാര്‍ തുടങ്ങിയ പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളും മംഗോളിയ, ശ്രീലങ്ക, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യയേക്കാളേറെ പ്രാധാന്യത്തോടെ യോഗ സ്വീകരിച്ചിരുന്നു. എന്നാലും അന്തര്‍ദേശീയ യോഗാദിനാചരണത്തോട് അനുകൂലിച്ചും പ്രതികൂലിച്ചും ഇവിടെ അഭിപ്രായങ്ങള്‍ ഉയര്‍ന്നു. യോഗയെക്കുറിച്ച് വളരെയേറെ തെറ്റിദ്ധാരണകള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്, അഥവാ വളരെയേറെ അന്ധവിശ്വാസങ്ങള്‍ അതുസംബന്ധിച്ച് നിലനിര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്.
അതൊരു ഹൈന്ദവ സംരംഭമായതിനാല്‍ മതേതരരാഷ്ട്രമായ ഇന്ത്യക്ക് യോജിച്ചതല്ല യോഗദിനാചരണം എന്നാണ് പ്രതികൂലിച്ചവരില്‍ ഇന്ത്യക്കാരായ പലരുടേയും വിമര്‍ശനം. അനുകൂലിച്ച ഇന്ത്യക്കാരില്‍ പലരും അതിനെ ഒരു ഹൈന്ദവ സംരംഭമായിട്ടാണ് വീക്ഷിക്കുന്നത്. എന്നാല്‍ യോഗ എന്ന പദത്തിന്റെ അര്‍ത്ഥം യോജിപ്പ്, കൂടല്‍, സംഘംചേരല്‍, സംഘം എന്നെല്ലാമാണ്. മനസ്സിനേയും ശരീരത്തെയും കൂട്ടിയോജിപ്പിക്കാനുള്ള ശ്രമം എന്ന നിലക്കായിരിക്കണം ആ പ്രക്രിയക്കു ആ പേര് കൊടുത്തത്. അങ്ങിനെവരുമ്പോള്‍ അതൊരു സൈന്ധവ ആശയമാണ്. ഹൈന്ദവതയുമായി അത് ഒട്ടും യോജിക്കുന്നതല്ല. സൈന്ധവതയുടെ നവീകരണമാണല്ലോ ബുദ്ധദര്‍ശനം. ബുദ്ധന്റെ പ്രതിമകളില്‍ ഇരിക്കുന്ന നിലയിലുള്ളതെല്ലാം തന്നെ യോഗാവീക്ഷണത്തിലുള്ളതാണ്.
ബുദ്ധം ശരണം ഗച്ഛാമി
ധമ്മം ശരണം ഗച്ഛാമി
സംഘം ശരണം ഗച്ഛാമി
എന്നതിലെ “സംഘ”മായിരിക്കാം യോഗ കൊണ്ട് ഉദ്ദേശിക്കുന്നത്.
യോഗ ഒരു തനി ഹൈന്ദവ സംരംഭമാണോ? കൂലംകഷമായി അന്വേഷിക്കേണ്ട വിഷയമാണത്. ഇന്ത്യയില്‍ യോഗാചരണത്തിന്റെ കൂടെ ഉച്ചരിക്കുന്ന ഋഗ്വേദസൂക്തങ്ങളാണ് പലരുടെ ദൃഷ്ടിയിലും യോഗയെ ഹൈന്ദവമായി മാറ്റുന്നത്. പ്രസ്തുത വേദസൂക്തങ്ങളുടെ ആലാപനം യോഗ ആചരണത്തിന് അനുപേക്ഷണീയമാണോ? ഋഗ്വേദത്തില്‍ യോഗയെപ്പറ്റി യാതൊരു പരാമര്‍ശവുമില്ല. യോഗ ആചരണത്തോടൊപ്പം ആലപിക്കുന്ന സൂക്തങ്ങളിലും യോഗ എന്ന പദം പോലുമില്ല. ആര്യന്മാര്‍ അഥവാ ബ്രാഹ്മണര്‍ ഇന്ത്യയില്‍ കടന്നു വന്നതിനു ശേഷം അവര്‍ രചിച്ചതാണ് ഋഗ്വേദം. അതിലെ ചില സൂക്തങ്ങള്‍ സന്ദര്‍ഭം നോക്കാതെ യോഗാചരണത്തില്‍ ആലപിക്കുന്നു എന്നുമാത്രം.
പത്മാസനത്തിലിരിക്കുന്ന മൂന്നു മുഖങ്ങളോടു കൂടിയ ആ നഗ്ന ദൈവം പശുപതിയാണ് എന്നു പറയുന്നു. പശു എന്നാല്‍ മൃഗം എന്ന അര്‍ത്ഥമാണ് അവിടെ ഉദ്ദേശിക്കുന്നതെന്ന് തോന്നുന്നു. ആന, കടുവ, കാണ്ടാമൃഗം, കാട്ടുപോത്ത് എന്നിവയുടെ രൂപങ്ങള്‍ ആ മുദ്രയില്‍ കാണാം. ചുവട്ടില്‍ ചെറിയ ഒരു മാനിന്റെ രൂപവുമുണ്ട്. സൈന്ധവ ദര്‍ശനത്തിന്റെ പ്രാപഞ്ചിക വീക്ഷണമാണ് അവിടെ കാണുന്നത്. മൃഗങ്ങള്‍ ഒന്നും മനുഷ്യരുടെ ശത്രുക്കളല്ല എന്ന ദര്‍ശനം.
പശുപതി
എന്നാല്‍ ഋഗ്വേദ രചനക്കു മുമ്പേ യോഗ ഉണ്ടായിരുന്നു. അതിന് അനേകം തെളിവുകള്‍ ഇന്ന് ലഭ്യമാണ്. ആര്യന്മാര്‍ ബി.സി. 15-ാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ കടന്നുവന്നവരാണ് എന്ന നിഗമനം ഇന്നും ആധികാരികമായി ആരും ചോദ്യംചെയ്തിട്ടില്ല. അതിനാല്‍ ബി.സി. 13-ാം നൂറ്റാണ്ടിലായിരിക്കണം ഋഗ്വേദ രചനാകാലം. അതിനെല്ലാം മുമ്പേ യോഗ ഉണ്ടായിരുന്നു.
യോഗയുടെ ചിഹ്നമായി ഇന്ന് സാര്‍വ്വത്രികമായി അംഗീകരിച്ചു പോരുന്നത് പത്മാസനത്തില്‍ ധ്യാനലീനനായിരിക്കുന്ന ഒരു യോഗിയുടെ ചിത്രമാണ്. അതാണ് ഇന്ന് ലോകമെങ്ങും യോഗക്ക് പ്രചരണം കൊടുക്കുന്നവര്‍ സ്വീകരിക്കുന്നത്. ചിലര്‍ ആ ചിഹ്നത്തിന്റെ ബാക്കിയായി കൈ രണ്ടും ഉയര്‍ത്തികൂട്ടിപ്പിടിക്കുന്ന രീതിയിലേക്ക് ആ ചിത്രത്തെ രൂപപ്പെടുത്താറുണ്ട്. ആ ചിഹ്നത്തോടു കൂടിയ ഒരു മുദ്ര സൈന്ധവസംസ്‌കാരത്തിന്റെ അവശിഷ്ടങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ ലഭിച്ചിട്ടുണ്ട്.
പത്മാസനത്തിലിരിക്കുന്ന മൂന്നു മുഖങ്ങളോടു കൂടിയ ആ നഗ്ന ദൈവം പശുപതിയാണ് എന്നു പറയുന്നു. പശു എന്നാല്‍ മൃഗം എന്ന അര്‍ത്ഥമാണ് അവിടെ ഉദ്ദേശിക്കുന്നതെന്ന് തോന്നുന്നു. ആന, കടുവ, കാണ്ടാമൃഗം, കാട്ടുപോത്ത് എന്നിവയുടെ രൂപങ്ങള്‍ ആ മുദ്രയില്‍ കാണാം. ചുവട്ടില്‍ ചെറിയ ഒരു മാനിന്റെ രൂപവുമുണ്ട്. സൈന്ധവ ദര്‍ശനത്തിന്റെ പ്രാപഞ്ചിക വീക്ഷണമാണ് അവിടെ കാണുന്നത്. മൃഗങ്ങള്‍ ഒന്നും മനുഷ്യരുടെ ശത്രുക്കളല്ല എന്ന ദര്‍ശനം.
ഡാക്കാ യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സലറായിരുന്ന ആര്‍.സി. മജുംദാറും കല്‍ക്കത്ത യൂണിവേഴ്‌സിറ്റിയില്‍ ഇന്ത്യന്‍ ഹിസ്റ്ററിയുടെ സീനിയര്‍ പ്രൊഫസറായിരുന്ന എച്ച്.സി. റായ് ചൗധരിയും പാറ്റ്‌ന യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സലറായിരുന്ന കാളികിങ്കന്‍ ദത്തയും ചേര്‍ന്നു രചിച്ച An Advanced History of India എന്ന ഗ്രന്ഥം 4-ാം പതിപ്പ് 20-21 പേജുകളില്‍ അതേപ്പറ്റി പറഞ്ഞിരിക്കുന്നത് താഴെക്കൊടുക്കുന്നു.
“…………. Along with this there was a male God who has been identified as the prototype of the God Siva. One of the paricular zeak he seems to be represented as seated in the Yoga poster surrounded by animals. He has three visible faces and two horns on two sides of a tall head dress. It is very interesting to note this figure corresponds to certain extent explains the later conception of Siva as is well known. Siva is regarded as a Mahayogi in styled pasupathi or the lord of beasts. His chief attribute being three eyes and three sula or the trident. Now the apparant yoga poster of the figure of animals round him explains the epithet pasupathy. Three faces of the figure may not be uncommunicated with the later conception of the three eyes and the two horns with three tall head dress might have early given resists to the conception of the trident with three as on go…”
യൂജിന്‍ സാന്റോ
തിരുവനന്തപുരത്തെ ഭാഷാ ഇന്‍സ്റ്റിട്യൂട്ട് പ്രസ്തുത ഗ്രന്ഥം മലയാളത്തിലേക്ക് തര്‍ജ്ജമചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാരത ബൃഹത്ചരിതം എന്നാണ് അതിന്റെ പേര്. അതിന്റെ ഒന്നാം ഭാഗം 18-ാം പേജില്‍ പറയുന്നു
“”…..ഇതോടൊപ്പം തന്നെ പരമശിവന്റെ പൂര്‍വ്വ മാതൃകക്ക് സമാനമായ ഒരു പുരുഷദൈവമുണ്ട്. ഒരു പ്രത്യേക മുദ്രയില്‍ ശിവന്‍ മൃഗങ്ങളാല്‍ ചുറ്റപ്പെട്ട് യോഗാസനത്തില്‍ ഇരിക്കുന്ന മട്ടില്‍ ആലേഖിതമായി കാണാം. അദ്ദേഹത്തിന് ദര്‍ശനീയമായ മൂന്നു മുഖവും പൊങ്ങിയ തലക്കെട്ടിന്റെ ഇരുവശങ്ങളിലുമായി രണ്ടു കൊമ്പുകളുമുണ്ട്. ഈ രൂപം പില്‍ക്കാലത്ത് ശിവനുമായി എങ്ങനെ പൊരുത്തപ്പെടുന്നുവെന്നും ഏതാണ്ട് ഒരു പരിധി വരെയെങ്കിലും എന്തു വിശദീകരണം നല്‍കുന്നുവെന്നും പര്യാലോചിക്കുന്നത് രസകരമായിരിക്കും. പൂരാണ പ്രസിദ്ധനായ ശിവന്‍ മഹായോഗിയും പശുപതി എന്നു വിളിക്കപ്പെടുന്നതോടൊപ്പം പ്രത്യേക ലക്ഷണങ്ങളായ ത്രിനേത്രം, ത്രിശൂലം എന്നിവയോടു കൂടിയവനുമാണല്ലോ. ഈ ചിത്രത്തിലെ യോഗാസനത്തിലുള്ള ഇരിപ്പ് മഹായോഗി എന്ന അപരനാമധേയത്തേയും മൃഗങ്ങളാല്‍ ചുറ്റപ്പെട്ടതായിട്ടുള്ള ചിത്രീകരണം പശുപതി എന്ന പേരിനേയും ന്യായീകരിക്കുന്നു. ചിത്രത്തിലെ ത്രിമുഖം പില്‍ക്കാലത്ത് വിഭാവനംചെയ്ത മൂന്നു മുനയുള്ള ശൂലത്തെ എളുപ്പത്തില്‍ സൂചിപ്പിക്കുന്നതാണല്ലോ. പുരുഷദൈവത്തോടുള്ള ശിവസാദൃശ്യം ഒന്നു കൂടി ബലപ്പെടുത്തുന്നത് ശിവലിംഗത്തോട് സാമ്യംവഹിക്കുന്ന കല്‍ക്കഷണങ്ങളുടെ കണ്ടുപിടുത്തമാകുന്നു. ഈ രൂപത്തിലാണല്ലോ ശിവനെ ഇന്ന് സാര്‍വ്വത്രികമായി ആരാധിച്ചുപോരുന്നത്.”” (തര്‍ജ്ജമ പ്രത്യേകം ശ്രദ്ധിക്കണം).
അടുത്തപേജില്‍ തുടരുന്നു
ഇന്ന് യോഗയുടെ കുത്തക “യോഗസൂത്രം” എന്ന കൃതിയുടെ കര്‍ത്താവായ പതഞ്ജലി മഹര്‍ഷിക്കാണ് കൊടുത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ കാലം 2-ാം നൂറ്റാണ്ടാണ്. ഒരുപക്ഷേ അന്നായിരിക്കാം സൈന്ധവ സംസ്‌കാരത്തില്‍ നിന്നും യോഗയെ ഹൈന്ദവം കവര്‍ന്നെടുത്തത്. അതുകൊണ്ടാണ് ഋക്, യജുര്‍, സാമ വേദങ്ങളില്‍ യോഗയെപ്പറ്റിയുള്ള ഒരു പരാമര്‍ശവും കാണാത്തത്.
യോഗ മാത്രമല്ല ശിവലിംഗവും തീര്‍ത്ഥാടനവും ശക്തിയും അമ്മദൈവവും രുദ്രാക്ഷവും ഭസ്മവും ചന്ദനവും അങ്ങനെ പലതും ഹൈന്ദവര്‍ക്ക് ലഭിച്ചത് സൈന്ധവരില്‍ നിന്നാണ്- എന്നുപറഞ്ഞാല്‍ അവയൊന്നും ഹിന്ദുത്വത്തിന്റെ പ്രതീകങ്ങളല്ല, ഇന്ത്യന്‍ സംസ്‌കാരം സൈന്ധവസംസ്‌കാരത്തിന്റെ സംഭാവനകളത്രെ. ആര്യന്മാര്‍ ഇന്ത്യയെ ആക്രമിച്ചുകീഴ്‌പ്പെടുത്തി തങ്ങളുടെ മേധാവിത്വം ഇവിടെ ഉറപ്പിച്ച് ചാതുര്‍വര്‍ണ്ണ്യവും ജാതിവ്യവസ്ഥയും കര്‍മ്മസിദ്ധാന്തവുമെല്ലാം നടപ്പില്‍വരുത്തുന്നതിനു മുമ്പേ ശിവനും പാര്‍വ്വതിയുമെല്ലാം ഇന്ത്യന്‍ സംസ്‌കാരത്തില്‍ ഉണ്ടായിരുന്നു.
ഇന്ന് യോഗയുടെ കുത്തക “യോഗസൂത്രം” എന്ന കൃതിയുടെ കര്‍ത്താവായ പതഞ്ജലി മഹര്‍ഷിക്കാണ് കൊടുത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ കാലം 2-ാം നൂറ്റാണ്ടാണ്. ഒരുപക്ഷേ അന്നായിരിക്കാം സൈന്ധവ സംസ്‌കാരത്തില്‍ നിന്നും യോഗയെ ഹൈന്ദവം കവര്‍ന്നെടുത്തത്. അതുകൊണ്ടാണ് ഋക്, യജുര്‍, സാമ വേദങ്ങളില്‍ യോഗയെപ്പറ്റിയുള്ള ഒരു പരാമര്‍ശവും കാണാത്തത്.
ത്രൈവേദങ്ങള്‍ക്ക് മുമ്പ് രചിക്കപ്പെട്ട ഉപനിഷത്തുക്കളില്‍ പ്രത്യേകിച്ച് ശ്വേതാശ്വതരോപനിഷത്തുക്കളിലും കഠോപനിഷത്തിലുമെല്ലാം യോഗ പരാമര്‍ശിതമായിട്ടുള്ളതും അതുകൊണ്ടായിരിക്കാം. ഉപനിഷത്തുക്കളെല്ലാം തന്നെ ശിവന് സമര്‍പ്പിതമായിട്ടുള്ളതാണ്. അന്ന് ശിവന്‍ ഹൈന്ദവ ശത്രുവായ ഒരു സൈന്ധവദേവനായിരുന്നു. ഹൈന്ദവ സംസ്‌കാരത്തിന് എന്തു ലഭിച്ചാലും അത് “വെടക്കാക്കി തനിക്കാക്കുക” എന്ന സ്വഭാവമാണല്ലോ. അങ്ങനെയാണ് യോഗക്ക് പുതിയ അര്‍ത്ഥവും വ്യഖ്യാനവും ഉണ്ടായത്.
യോഗയും ശിവ സങ്കല്‍പവും തമ്മില്‍ ദൃഢമായ ബന്ധമുണ്ട്. ഹാരപ്പായില്‍ നിന്നും കണ്ടെടുക്കപ്പെട്ട നടരാജ വിഗ്രഹവും യോഗയും തമ്മിലുള്ള ബന്ധവും പരിഗണനീയമാണ്. യഥാര്‍ത്ഥത്തില്‍ ശിവന് സമര്‍പ്പിതമായ ഒരു ആചാരമാണ് യോഗ. ശിവനാണ് യോഗദേവന്‍. അന്ന് ശിവന്‍ ഹൈന്ദവവിരുദ്ധനായിരുന്നു എന്ന് പറഞ്ഞുവല്ലോ. അതിനാല്‍ യോഗയും ഹൈന്ദവ വിരുദ്ധമായിരുന്നു.
ഇത്തരത്തില്‍ യോഗക്ക് വ്യാഖ്യാനങ്ങള്‍ നല്‍കി ഭഗവദ്ഗീതയില്‍ വ്യാസനും, വസിഷ്ഠം ആക്കി വാത്മീകിയും ഹഠയോഗമാക്കി സ്വാത്മാരാമനും അതിനെ പരിഷ്‌കരിച്ചു.
യോഗ യഥാര്‍ത്ഥത്തില്‍ ബുദ്ധദര്‍ശനത്തിന്റെ തത്വങ്ങളില്‍ പെടുന്ന സൈന്ധവസംസ്‌കാരത്തിന്റെ ഒരു ഘടകമാണ്. സൈന്ധവസംസ്‌കാരം എന്ന പേരില്‍ ഇന്ന് അറിയപ്പെടുന്ന പ്രാചീന ഇന്ത്യന്‍ സംസ്‌കാരം തന്നെ കണ്ടെത്തിയത് ഇന്ത്യന്‍ ചരിത്രകാരന്മാരല്ല. ഇന്ത്യക്ക് ചരിത്രാന്വേഷണ പാരമ്പര്യവുമില്ലല്ലോ. അവക്ക് തല്‍സ്ഥാനത്ത് ഏതാനും ഐതിഹ്യങ്ങളും പുരാണങ്ങളും പാരമ്പര്യങ്ങളും ഇതിഹാസങ്ങളും മറ്റുമാണുള്ളത്.
20-ാം നൂറ്റാണ്ടിന്റെ രണ്ടാം ദശകം വരെ സൈന്ധവ സംസ്‌കാരം എന്ന ഒന്നിനെപ്പറ്റി ലോകം തന്നെ അറിഞ്ഞിരുന്നില്ല. അതിനെ ബോധപൂര്‍വ്വം തമസ്‌കരിക്കുകയാണ് ഇന്ത്യന്‍ ചരിത്രകാരന്മാര്‍ ചെയ്തത്. 1856-ല്‍ മുള്‍ടാനിലേക്കുള്ള റെയില്‍ പാതക്കുവേണ്ടി മണ്ണുമാറ്റിയപ്പോള്‍ അവിടെ ചുട്ട ഇഷ്ടികയുടെ കൂമ്പാരങ്ങള്‍ തന്നെ കണ്ടെത്തി. അത് എങ്ങിനെ അവിടെ വന്നു എന്നവര്‍ അന്വേഷിച്ചതേയില്ല. പിന്നെ 1920-കളില്‍ സര്‍. ജോണ്‍ മാര്‍ഷലിന്റെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണത്തിന്റെ ഫലമായിട്ടാണ് തമസ്‌കരിക്കപ്പെട്ട സൈന്ധവ സംസ്‌കാരം വെളിച്ചംകണ്ടത്.
ഋഗ്വേദത്തിലെ അനേകം പദങ്ങള്‍ ഇന്നും ശിവനെ ഭത്സിച്ചുകൊണ്ടുള്ളതാണ്. തങ്ങളുടെ ചുറ്റും വസിക്കുന്ന ശിസ്‌നാരാധകരായ ജനങ്ങളെ നശിപ്പിക്കാന്‍ ഇന്ദ്രനെ ഞങ്ങള്‍ക്ക് ശക്തി തരണമേ എന്ന പ്രാര്‍ത്ഥയാണ് ഋഗ്വേദത്തിലെ നല്ല ഭാഗം. അങ്ങനെ ശിസ്‌നാരാധകരെ കൊന്നതിന് ഇന്ദ്രന് നന്ദിപ്രകാശിപ്പിക്കുന്ന പദങ്ങളും കാണാം. ഒരടിസ്ഥാനത്തില്‍ യോഗ അതിന്റെ ആദ്യകാലത്ത് തീര്‍ത്തും ഹൈന്ദവ-ആര്യ-ബ്രാഹ്മണ വിരുദ്ധമായിരുന്നു. പിന്നെ എന്നാണ് യോഗ ഹിന്ദുത്വത്തിലേക്ക് അംഗീകരിക്കപ്പെട്ടതെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു.
അന്ന് അവരില്‍പ്പെട്ട ബ്രിഡ്ജറ്റും റെയ്മണ്ട് അള്‍ജീനും ചേര്‍ന്ന് എഴുതിയ ഒരു ഗ്രന്ഥമുണ്ട് The Rise of Civilization in India and Pakistan, അതില്‍ 214-ാം പേജില്‍ പറയുന്നു “….. more over stones identical in form to the lingam the phallie emblem of Siva were found in the cities….”
യോഗയും ശിവ സങ്കല്‍പവും തമ്മില്‍ ദൃഢമായ ബന്ധമുണ്ട്. ഹാരപ്പായില്‍ നിന്നും കണ്ടെടുക്കപ്പെട്ട നടരാജ വിഗ്രഹവും യോഗയും തമ്മിലുള്ള ബന്ധവും പരിഗണനീയമാണ്. യഥാര്‍ത്ഥത്തില്‍ ശിവന് സമര്‍പ്പിതമായ ഒരു ആചാരമാണ് യോഗ. ശിവനാണ് യോഗദേവന്‍. അന്ന് ശിവന്‍ ഹൈന്ദവവിരുദ്ധനായിരുന്നു എന്ന് പറഞ്ഞുവല്ലോ. അതിനാല്‍ യോഗയും ഹൈന്ദവ വിരുദ്ധമായിരുന്നു.
ഋഗ്വേദത്തിലെ അനേകം പദങ്ങള്‍ ഇന്നും ശിവനെ ഭത്സിച്ചുകൊണ്ടുള്ളതാണ്. തങ്ങളുടെ ചുറ്റും വസിക്കുന്ന ശിസ്‌നാരാധകരായ ജനങ്ങളെ നശിപ്പിക്കാന്‍ ഇന്ദ്രനെ ഞങ്ങള്‍ക്ക് ശക്തി തരണമേ എന്ന പ്രാര്‍ത്ഥയാണ് ഋഗ്വേദത്തിലെ നല്ല ഭാഗം. അങ്ങനെ ശിസ്‌നാരാധകരെ കൊന്നതിന് ഇന്ദ്രന് നന്ദിപ്രകാശിപ്പിക്കുന്ന പദങ്ങളും കാണാം. ഒരടിസ്ഥാനത്തില്‍ യോഗ അതിന്റെ ആദ്യകാലത്ത് തീര്‍ത്തും ഹൈന്ദവ-ആര്യ-ബ്രാഹ്മണ വിരുദ്ധമായിരുന്നു. പിന്നെ എന്നാണ് യോഗ ഹിന്ദുത്വത്തിലേക്ക് അംഗീകരിക്കപ്പെട്ടതെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. ഒരു പക്ഷേ ശിവനെ ഹൈന്ദവര്‍ സ്വീകരിച്ചപ്പോഴായിരിക്കാം ഒരു ശിവസ്തുതി എന്ന നിലയില്‍ യോഗയും ഹിന്ദുക്കളാല്‍ അംഗീകരിക്കപ്പെട്ടത്. അതിന് മുമ്പ് രചിക്കപ്പെട്ട ത്രൈവേദങ്ങളില്‍ നിന്നും യോഗ ഒഴിവാക്കപ്പെട്ടതും അതിനാലാകണം.
അടുത്തപേജില്‍ തുടരുന്നു
ആര്യന്മാരുടെ പ്രധാന മൃഗം പശുവായിരുന്നു എങ്കിലും തുല്യപ്രാധാന്യം അവര്‍ കുതിരകള്‍ക്കും നല്‍കി. ഇന്ന് ഗോവധ നിരോധനം അവര്‍ പ്രയോഗത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നത് അതിന്റെ ബാക്കിയായിട്ടാണ്. തല്‍സ്ഥാനത്ത് സൈന്ധവര്‍ തങ്ങളുടെ പ്രധാന മൃഗമായി കരുതിയിരുന്നത് കാളയെ ആണ്. അവരുടെ കൃഷിക്കും സഞ്ചാരത്തിനും രഥത്തിനുമെല്ലാം അതിനെയാണ് പ്രധാനമായും ഉപയോഗിച്ചിരുന്നത്. മോഹന്‍ജദാരോയില്‍ നിന്നും ലഭിച്ച യോഗിയുടെ മുദ്രയുടെ ഇരുവശങ്ങളിലും കാളക്കൊമ്പ് കാണിച്ചിരിക്കുന്നത് അതാണ് സൂചിപ്പിക്കുന്നത്.
യോഗ ഹൈന്ദവമാണ് എന്നതിന് ഇന്ന് പലരും ചൂണ്ടിക്കാണിക്കുന്നത് അതോടൊപ്പം ഉച്ഛരിക്കപ്പെടുന്ന ഋഗ്വേദ സൂക്തങ്ങളാണ് എന്നു പറഞ്ഞുവല്ലോ. എന്നാല്‍ യോഗയുടെ ആരംഭകാലത്ത് യോഗമുദ്രയുടെ നിര്‍മ്മാണ കാലത്തും ഇവിടെ ആര്യന്മാരുടെ ഋഗ്വേദ സൂക്തങ്ങളോ ആര്യന്മാര്‍ തന്നെയോ ഉണ്ടായിരുന്നില്ല. അതിനെല്ലാം ശേഷമാണ് ആര്യന്മാര്‍ കടന്നുവന്നു സൈന്ധവരെ പരാജയപ്പെടുത്തി അടിമകളും ദസ്യുക്കളുമെല്ലാമാക്കി അവരുടെ ആചാരങ്ങളും ചടങ്ങുകളും ജീവിതരീതിയും സംസ്‌കാരവുമെല്ലാം പകര്‍ത്തി തങ്ങള്‍ രചിച്ച ഋഗ്വേദത്തിലെ ഏതാനും സൂക്തങ്ങള്‍ കൂടി യോഗ പ്രാക്ടീസ് ചെയ്യുന്നതിനോടൊപ്പം ആലപിക്കാന്‍ തുടങ്ങിയത് എന്നതാണ് യഥാര്‍ത്ഥ ചരിത്രം.
സൈന്ധവ സംസ്‌കാരത്തിന്റെ കാലം താമ്രയുഗമായിരുന്നു. “”….ഋഗ്വേദം രചിക്കപ്പെട്ടപ്പോള്‍ ഇരുമ്പുയുഗം ആരംഭിച്ചു എന്നതിനോട് അനുകൂല അഭിപ്രായമാണ് ഇന്ന് പൊതുവെയുള്ളത്….”” എന്നാണ് മുമ്പ് സൂചിപ്പിച്ച ഭാരത ബ്രഹത് ചരിതം ഒന്നാം ഭാഗം 12-ാം പേജില്‍ പറയുന്നത്. അതിനാല്‍ ഋഗ്വേദ സൂക്തങ്ങളില്ലാത്ത ഒറിജിനല്‍ യോഗ മതേതര ഇന്ത്യക്ക് ചേരുന്നതാണ്, അത് ഹൈന്ദവമല്ല, മതേതരവും സൈന്ധവവുമാണ്.
സൈന്ധവ സംസ്‌കാരത്തിന്റെ ഉദ്ഭവം വടക്കു പടിഞ്ഞാറേ ഇന്ത്യയിലാണെങ്കില്‍ അതിന് കൂടുതല്‍ അടുപ്പമുണ്ടായിരുന്നത് സുമേരിയന്‍ സംസ്‌കാരത്തോടും മെസപ്പൊട്ടോമിയന്‍ സംസ്‌കാരങ്ങളോടുമായിരുന്നു. അവ മൂന്നും സൈന്ധവം, സുമേരിയ, മെസപ്പൊട്ടേമിയ നഗരസംസ്‌കാരങ്ങളായിരുന്നു. അന്ന് ഇന്ത്യയില്‍ മറ്റൊരു സംസ്‌കാരവും ഉണ്ടായിരുന്നില്ല.
സൈന്ധവ സംസ്‌കാരത്തിന്റെ ഉടമകള്‍ ഒരു പക്ഷേ സുമേരിയ, മെസപ്പൊട്ടേമിയ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് വന്നവരായിരിക്കാം. ആര്യന്‍ സംസ്‌കാരത്തിന് ഇരുമ്പിനെപ്പറ്റി ജ്ഞാനമുണ്ടായിരുന്നു. സൈന്ധവ സംസ്‌കാരത്തിന് അതുണ്ടായിരുന്നില്ല. അതുപോലെ വൈദീകകാലത്തെ ഋഗ്വേദജനതയുടെ വിജയത്തിന് ഒരു പ്രധാന കാരണമായിരുന്നത് അവര്‍ ഇടക്ക് വളര്‍ത്തിയ കുതിരകളാണ്. സിന്ധുനദീതടത്തില്‍ കുതിരകള്‍ ഇല്ലായിരുന്നു. കുതിര റഷ്യയിലെ സൈബീരിയക്കു തെക്കുഭാഗത്തെ സ്റ്റെപ്പീ പ്രദേശത്ത് വളരുന്ന ഒരു മൃഗമാണ്.
യോഗയെ മോക്ഷവുമായി ബന്ധിപ്പിച്ചത് ഗൗതമബുദ്ധനാണ്. “മോക്ഷം” ഒരു സ്ഥലമല്ല; അവസ്ഥയാണ്, നിര്‍വ്വാണമാണ്. യോഗ അനുഷ്ഠിക്കുന്നവന്‍ നിര്‍വ്വാണകാലമാകുമ്പോള്‍ വേദന കൂടാതെ നിര്‍വ്വാണം പ്രാപിക്കുന്നു. അങ്ങനെ മോക്ഷംപ്രാപിക്കുന്ന അഥവാ ശരീരം പഞ്ചഭൂതങ്ങളില്‍ ലയിക്കുന്നതിനെയാണ് മോക്ഷം അഥവാ മോക്ഷംപ്രാപിക്കുക എന്ന് വ്യവഹരിക്കുന്നത്.
ആര്യന്മാരുടെ പ്രധാന മൃഗം പശുവായിരുന്നു എങ്കിലും തുല്യപ്രാധാന്യം അവര്‍ കുതിരകള്‍ക്കും നല്‍കി. ഇന്ന് ഗോവധ നിരോധനം അവര്‍ പ്രയോഗത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നത് അതിന്റെ ബാക്കിയായിട്ടാണ്. തല്‍സ്ഥാനത്ത് സൈന്ധവര്‍ തങ്ങളുടെ പ്രധാന മൃഗമായി കരുതിയിരുന്നത് കാളയെ ആണ്. അവരുടെ കൃഷിക്കും സഞ്ചാരത്തിനും രഥത്തിനുമെല്ലാം അതിനെയാണ് പ്രധാനമായും ഉപയോഗിച്ചിരുന്നത്. മോഹന്‍ജദാരോയില്‍ നിന്നും ലഭിച്ച യോഗിയുടെ മുദ്രയുടെ ഇരുവശങ്ങളിലും കാളക്കൊമ്പ് കാണിച്ചിരിക്കുന്നത് അതാണ് സൂചിപ്പിക്കുന്നത്.
ഹൈന്ദവസംസ്‌കാരത്തില്‍ മുദ്രകള്‍ക്കും പ്രതിമകള്‍ക്കും വിഗ്രഹങ്ങള്‍ക്കും മറ്റും ഒരു സ്ഥാനവുമുണ്ടായിരുന്നില്ല. തല്‍സ്ഥാനത്ത് സൈന്ധവ സംസ്‌കാരത്തില്‍ വിഗ്രഹങ്ങള്‍ക്കും പ്രതിമകള്‍ക്കും വളരെ പ്രധാന സ്ഥാനമാണുണ്ടായിരുന്നത്. അവര്‍ക്ക് വിഗ്രഹങ്ങളെ പ്രതിഷ്ഠിക്കാന്‍ ആസ്ഥാനങ്ങളുണ്ടായിരുന്നു. എന്നാല്‍ ഹൈന്ദവര്‍ക്ക് ക്ഷേത്രങ്ങളാണുണ്ടായിരുന്നത്. ക്ഷേത്രം എന്നാല്‍ ഭൂമി എന്നു മാത്രമേ അര്‍ത്ഥമുള്ളൂ. കേരളത്തെയാണ് പരശുരാമക്ഷേത്രം എന്നു പറഞ്ഞുവരുന്നത്.
യോഗയെ മോക്ഷവുമായി ബന്ധിപ്പിച്ചത് ഗൗതമബുദ്ധനാണ്. “മോക്ഷം” ഒരു സ്ഥലമല്ല; അവസ്ഥയാണ്, നിര്‍വ്വാണമാണ്. യോഗ അനുഷ്ഠിക്കുന്നവന്‍ നിര്‍വ്വാണകാലമാകുമ്പോള്‍ വേദന കൂടാതെ നിര്‍വ്വാണം പ്രാപിക്കുന്നു. അങ്ങനെ മോക്ഷംപ്രാപിക്കുന്ന അഥവാ ശരീരം പഞ്ചഭൂതങ്ങളില്‍ ലയിക്കുന്നതിനെയാണ് മോക്ഷം അഥവാ മോക്ഷംപ്രാപിക്കുക എന്ന് വ്യവഹരിക്കുന്നത്.
ബുദ്ധദര്‍ശനത്തെ പരാജയപ്പെടുത്തുവാന്‍ വൈദികര്‍ വികസിപ്പിച്ചെടുത്തതാണ് കുണ്ഡിലീനി, ചക്രങ്ങള്‍, പ്രാണായാമം, മന്ത്രം തുടങ്ങിയവ. സൂര്യനമസ്‌കാരവും ഈ അടുത്ത കാലത്താണ് യോഗയില്‍ കയറിപ്പറ്റിയത്. ജര്‍മ്മന്‍കാരനായ യൂജിന്‍ സാന്റോയുടെ ഒരു ശിഷ്യനാണ് സൂര്യനമസ്‌കാരം ഇന്ത്യക്ക് നല്‍കിയത്. സാന്റോയെ അനുകരിച്ചാണ് സാന്റോ ബനിയന്‍ ഒരുകാലത്ത് പുറത്തിറങ്ങിയത്. ലോകശ്രദ്ധയാകര്‍ഷിച്ച ഒരു ബോഡി ബില്‍ഡറായിരുന്നു സാന്റോ.
1966-ല്‍ ബി.കെ.എസ്. അയ്യങ്കാര്‍ രചിച്ച Light on Yoga എന്ന ഗ്രന്ഥമാണ് ആധുനിക യോഗാസനങ്ങളുടെ ബൈബിള്‍. 200-ല്‍ പരം ആസനങ്ങളെപ്പറ്റി അതില്‍ പ്രതിപാദിക്കുന്നുണ്ട്. സൈന്ധവ സംസ്‌കാരം ബി.സി. നൂറ്റാണ്ടുകളില്‍ തന്നെ അജ്ഞാതമായെങ്കിലും ആര്യന്മാര്‍ ആക്രമിച്ചു കീഴടക്കി അടിമകളാക്കിയ സൈന്ധവരില്‍ നിന്നു തന്നെ ഹിന്ദുക്കള്‍ യോഗ സ്വീകരിച്ചു നിലനിര്‍ത്തി.
വേദിക് സംസ്‌കാരത്തിന് വളരാനുള്ള ആശ്രയവും ഊന്നുവടിയുമായി സൈന്ധവ സംസ്‌കാരം മാറുകയാണ് ചെയ്തത്. എന്നു മാത്രമല്ല, ആര്യന്‍ ജനത അഥവാ ഹൈന്ദവ ജനത താരതമ്യേന പൊക്കംകൂടിയവരും വെളുത്ത നിറത്തോടു കൂടിയവരും ശാരീരികമായി കൂടുതല്‍ ആരോഗ്യമുള്ളവരുമായിരുന്നു. യുദ്ധത്തില്‍ മാത്രമല്ല ആകാരസൗഷ്ടവത്തിലും അവര്‍ മുന്‍പന്തിയിലായിരുന്നു. അതിന്റെ ഫലമായി സൈന്ധവജനത അടിച്ചമര്‍ത്തപ്പെടുകയും ഏറ്റുമുട്ടലില്‍ വളരെയധികം പേര്‍ വധിക്കപ്പെടുകയും അടിമകളാക്കപ്പെടുകയും ചെയ്തു. ആ പരാജയത്തോടുകൂടി ആര്യന്‍ജനത സൈന്ധവത്വത്തില്‍ നിന്നും കവര്‍ന്നെടുത്ത പലതിലൊന്നു മാത്രമാണ് യോഗാസമ്പ്രദായം. അതിന്റെ യഥാര്‍ത്ഥ ഉടമാവകാശികള്‍ അന്നത്തെ ഇന്ത്യാക്കാരുടെ പിന്തുടര്‍ച്ചക്കാരായ ഇന്നത്തെ അബ്രാഹ്മണ ജനതയുമാണ്. അതിനാല്‍ യാതൊരുവിധ സങ്കോചവും കൂടാതെ സ്വന്തമായി അനാര്യന്‍ ജനതക്ക് ഉപയോഗിക്കാവുന്ന ഒരു ജീവിതക്രമമാണ് യോഗ. അതിനാല്‍ അത് ഹൈന്ദവമല്ല; സൈന്ധവമാണ്.
കടപ്പാട് : ഒന്നിപ്പ് മാസിക