വീഡിയോ സ്‌റ്റോറി
ഫലസ്തീന്‍ സ്വാതന്ത്ര്യ സമര പോരാളിയും നോബല്‍ സമ്മാന ജേതാവും സമാധാന പ്രവര്‍ത്തകനുമായിരുന്ന യാസര്‍ അറഫാത്തിന്റെ മരണം എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. 2004 നവംബര്‍ 11 നാണ് അദ്ദേഹം മരണമടയുന്നത്.[]സെറിബ്രല്‍ ഫെമിറേജിനെ തുടര്‍ന്നായിരുന്നു മരണം. എന്നാല്‍ അദ്ദേഹത്തിന്റെ വസ്ത്രങ്ങളിലും മറ്റവശിഷ്ടങ്ങളിലും റേഡിയോ ആക്ടീവ് പദാര്‍ത്ഥമായ പൊളോണിയം അധികമായി കണ്ടെത്തിയായി അല്‍ജസീറ പുറത്തുവിട്ടതിനെ തുടര്‍ന്നാണ് ഇപ്പോള്‍ വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കുന്നത്. അറഫാത്തിന്റേത് വളരെ ആസൂത്രിതമായി നടന്ന കൊലപാതകമാകാം എന്നാണ് അല്‍ ജസീറ ആരോപിക്കുന്നത്. ഇതിനെ തുടര്‍ന്ന് അറഫാത്തിന്റെ ഭാര്യ സുഹ അറഫാത്ത് ഫ്രാന്‍സിലെ ഒരു കോടതിയോട് അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ്.
രണ്ടു വര്‍ഷത്തോളം ഇസ്രായേലി സൈന്യം യാസര്‍ അറഫാത്തിനെ റാമല്ല കോമ്പൗണ്ടില്‍ വീട്ടുതടവില്‍ പാര്‍പ്പിക്കുകയായിരുന്നു. 2004 ഒക്ടോറില്‍ പെട്ടെന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് അറഫാത്തിനെ അവിടെ നിന്നും ഫ്രാന്‍സിലേയ്ക്ക് കൊണ്ടു പോകുകയായിരുന്നു. ഒരുമാസത്തിനകം അദ്ദേഹം മരണപ്പെടുകയും ചെയ്തു.
ഫ
ഫലസ്തീന്‍ നേതാവ് മരിച്ചിട്ട് 8 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇതുവരെയും മരണത്തെ പറ്റി വ്യക്തമായ ധാരണകള്‍ ഇല്ല എന്ന് ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് സംശയങ്ങള്‍ ഉയര്‍ന്നത്. 9 മാസത്തോളം നീണ്ടു നിന്ന പരിശോധനകള്‍ക്കൊടുവിലാണ് അറഫാത്തിന്റെത് കൊലപാതകമാണോ എന്ന ചോദ്യങ്ങളും അതിലേയ്ക്ക് വിരല്‍ ചൂണ്ടുന്ന തെളിവുകളുമായി അല്‍ ജസീറ ടി.വി. രംഗത്തെത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍, ടൂത്ത് ബ്രഷ്, മറ്റ് അവശിഷ്ടങ്ങള്‍ എന്നിവയിലാണ് പൊളോണിയം ധാരാളമായി കണ്ടെത്തിയിരിക്കുന്നത്. റഷ്യന്‍ ചാരനായിരുന്ന അലക്‌സാണ്ടര്‍ ലിറ്റ്വിനെങ്കൊ 2006 ലണ്ടനില്‍ വെച്ച് കൊല്ലപ്പെടുന്നതും പ്ലോട്ടോണിയം ബാധിച്ചതിലൂടെയായിരുന്നു.
അറാഫത്ത് മരിച്ചപ്പോള്‍ പല അഭ്യൂഹങ്ങളും നിലനിന്നിരുന്നു. അദ്ദേഹത്തിന് എച്ച്.ഐ.വി ആണെന്ന് വരെ പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഈ പ്രചരണങ്ങള്‍ക്കാണ് ഇപ്പോള്‍ അല്‍ജസീറയുടെ കണ്ടെത്തല്‍ മറുപടി നല്‍കിയിരിക്കുന്നത്.
എന്താണ് പോളോണിയം?
അ
1
1898ല്‍ മേറി ക്യൂറിയും പിയറി ക്യൂറിയും ഒരുമിച്ച് കണ്ടെത്തിയ രാസപദാര്‍ത്ഥമാണ് പൊളോണിയം. അത്യധികം റേഡിയോ ആക്ടീവതയുള്ള മൂലമാണിത്. ഇതിന്റെ ആദ്യത്തെ ഇര മേരി ക്യൂറിയുടെ മകള്‍ തന്നെയായിരുന്നു. രക്താര്‍ബുദം ബാധിച്ചായിരുന്നു അവര്‍ മരിച്ചത്. വന്‍ വിഷാംശമാണ് ഇത് പതിക്കുന്നതിലൂടെ സംഭവിക്കുന്നത്.
പൊളോണിയത്തിന്റെ ഐസോടോപ്പായ പൊളോണിയം 210 ന്റെ അംശങ്ങളാണ് വന്‍തോതില്‍ അറഫാത്തിന്റെ വസ്ത്രങ്ങളില്‍ ഉണ്ടായിരുന്നത്. 138 ദിവസമാണ് ഇതിന്റെ അര്‍ദ്ധായുസ്സ്. അതുകൊണ്ട് തന്നെ ഓരോ 138 ദിവസം കൂടും തോറും നിലവിലുള്ളതിന്റെ പകുതി ദ്രവ്യമായി പൊളോണിയം 210 മാറും.
അബ്ബാസ് അന്വേഷണത്തിന് ഉത്തരവിടുന്നു
അറഫാത്ത് വിഷപ്രയോഗത്തിലൂടെയാണ് കൊല്ലപ്പെട്ടതെന്ന അല്‍ ജസീറയുടെ കണ്ടെത്തലിനെ തുടര്‍ന്ന് അതില്‍ അന്വേഷണം വേണമെന്ന് ലോകത്തിന്റെ ഇതര ഭാഗങ്ങളില്‍ നിന്നും ആവശ്യം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്സ് അന്വേഷണം ആവശ്യപ്പെട്ടു എന്നു മാത്രമല്ല അറഫാത്തിന്റെ ഭൗതികാശിഷ്ടം അദ്ദേഹത്തിന്റെ കുഴിമാടത്തില്‍ നിന്നും പുറത്തെടുത്ത് പരിശോധിക്കുന്നതിനും അനുമതി നല്‍കുകയും ചെയ്തിരുന്നു. അറഫാത്തിന്റെ ഭാര്യയും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.
അല്‍ ജസീറയ്ക്കു വേണ്ടി അന്വേഷണം നടത്തിയ സ്വിസ് മെഡിക്കല്‍ സ്ഥാപനമായ ലൗസ്സെനെയുടെ ആവശ്യപ്രകാരമാണ് അബ്ബാസ് പരിശോധനയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്. അറഫാത്തിന്റെ അസ്ഥികള്‍ പരിശോധിച്ചാല്‍ കൂടുതല്‍ തെളിവുകള്‍ കിട്ടുമെന്നാണ് ലൗസ്സെനെയില്‍ ശാസ്ത്രജ്ഞന്‍മാര്‍ കരുതുന്നത്.
സുഹയുടെ പ്രതികരണം
(അല്‍ ജസീറ നടത്തിയ അഭിമുഖത്തില്‍ നിന്ന്)
എ
അന്വേഷണത്തിന്റെ ഫലം വന്നപ്പോള്‍ എന്തായിരുന്നു നിങ്ങളുടെ പ്രതികരണം?
എന്റെ ദൈവമേ.. അദ്ദേഹത്തിന്റെ രക്തത്തിലും വസ്ത്രങ്ങളിലും തൊപ്പിയിലും മുടിയിലും അടിവസ്ത്രങ്ങളിലുമൊക്കെ അവര്‍ പൊളോണിയം കണ്ടെത്തിയിരിക്കുന്നു, അതും അമിതമായ അളവില്‍. ഇത് കാണിക്കുന്നത് ഇതൊരു സ്വാഭാവിക മരണമല്ലെന്നാണ്.
ഞാനിവിടെ കാണുന്നത് ഒരു കുറ്റകൃത്യമാണ്. സ്വിസ്സില്‍ പരിശോധന നടന്നത് നല്ല ലബോറട്ടറിയിലാണ്. നിങ്ങള്‍ക്കറിയാം സ്വിസ്സുകാര്‍ തങ്ങളുടെ ജോലിയില്‍ എത്രമാത്രം അര്‍പ്പണമനോഭാവമുള്ളവരാണെന്ന്. അവര്‍ പരമാവധി തങ്ങളുടെ ശ്രദ്ധ മുഴുവന്‍ ജോലിയില്‍ കേന്ദ്രീകരിക്കുന്നവരാണ്. അവര്‍ വെല്ലുവിളികളെ ഏറ്റടുത്തുകൊണ്ടാണ് തങ്ങളുടെ കര്‍ത്തവ്യം നിറവേറ്റിയത്. അന്വേഷണം നടത്തിയവരെല്ലാം തന്നെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. സ്വയം വെളിപ്പെടുത്താന്‍ അവര്‍ക്ക്് യാതൊരു മടിയുമില്ല.
എന്നാല്‍ അല്‍ജസീറയുടെ പ്രവര്‍ത്തകര്‍ എന്നെ വന്നുകണ്ട് നമുക്ക് പരിശോധന നടത്തണമെന്ന് ആവശ്യപെട്ടപ്പോള്‍ അതില്‍ പങ്കെടുക്കണമെന്ന് തോന്നി. അങ്ങനെ എന്റെ കൈവശം ഉണ്ടായിരുന്ന വസ്ത്രങ്ങളും മറ്റവശിഷ്ടങ്ങളും ഞാന്‍ കൈമാറി.
അല്‍ജസ്സീറ വളരെ താല്‍പര്യത്തോടെയാണ് അന്വേഷണമെന്ന വെല്ലുവിളി ഏറ്റെടുത്തത്.
ഇത്തരമരന്വേഷണത്തിന് എത്രമാത്രം സാങ്കേതികത്വം ആവശ്യമുള്ളതാണെന്ന് നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളു. യാസറിന്റെ അശിഷ്ടങ്ങളിലാണ് അന്വേഷണം നടത്തുന്നത് എന്ന് ഉറപ്പാക്കാന്‍ വേണ്ടി അവര്‍ എന്റെ മകളുടെ ഡി.എന്‍.എ സാമ്പിള്‍ എടുത്തിരുന്നു. ഇതുമായി യാസറിന്റെത് തട്ടിച്ചു നോക്കിയിട്ടാണ് അവര്‍ അന്വേഷണം തുടങ്ങിയത്.
എന്റെ ഭര്‍ത്താവിന്റെ ഓരോ വസ്തുക്കളും പരിശോധനയ്ക്ക് വിധേയമാക്കേണ്ടിവന്നു. പരിശോധനാഫലത്തിനായി ഞങ്ങള്‍ മൂന്ന് മാസത്തോളം കാത്തിരുന്നു.
തുടര്‍ന്നാണ് അദ്ദേത്തിന്റെ അവശിഷ്ടങ്ങളില്‍ പൊളോണിയത്തിന്റെ അംശങ്ങള്‍ കണ്ടെത്തിയത്. വെറും പൊളോണിയമായിരുന്നില്ല. മറിച്ച് റോഡിയോ ആക്ടീവതയുള്ള പൊളോണിയമായിരുന്നു കണ്ടെത്തിയത്. അങ്ങനെയാണ് ഞങ്ങള്‍ ഈ ദുഖകരമായ നിഗമനത്തില്‍ എത്തിയത്. അങ്ങനെ ഈ അറബ് ലോകത്തോട് അദ്ദേഹത്തിന്റെത് സ്വാഭാവിക മരണല്ലെന്ന, ഒരു കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന യാഥാര്‍ത്ഥ്യയം വിളിച്ചു പറയാനുള്ള എന്റെ ഉത്തരവാദിത്വം പൂര്‍ത്തിയായത്.
അദ്ദേഹത്തിന്റെ ശരീരത്തില്‍ വിഷാംശം പ്രയോഗിച്ചിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ അസ്ഥികളിലും കാണും. അതുകൊണ്ട് ബഹുമാനപ്പെട്ട പലസ്തീന്‍ അധികാരികളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നത്, യാസറിന്റെ ശരീരാവശിഷ്ടങ്ങള്‍ക്കായി അദ്ദേഹത്തിന്റ സെമിത്തേരി തുറക്കാന്‍ അനുവാദം നല്‍കണമെന്നാണ്.
നിങ്ങളുടെ ഭര്‍ത്താവിന്റെ ഭൗതികാവശിഷ്ടങ്ങല്‍ വീണ്ടും തുറന്നെടുക്കണമെന്ന് പറയുമ്പോള്‍ വീണ്ടു കഴിഞ്ഞുപോയ എല്ലാ പ്രക്രിയകളും ആവര്‍ത്തിക്കേണ്ടി വരില്ലേ?
ഇത് വളരെ വേദനാജനകമായ കാര്യമാണ്. നിങ്ങള്‍ക്ക് ചിന്തിക്കാന്‍ പോലും ആവില്ല. വീണ്ടും അദ്ദേഹത്തിന്റെ ഓര്‍മകളുമായി ആശുപത്രിയിലേയ്ക്ക് പോവുക. എത്ര കഠിനമാണത്.
എന്നാല്‍ രഹസ്യമാക്കിവെച്ചിരിക്കുന്ന കാര്യം പുറത്തു വന്നേ പറ്റു. അന്വേഷണത്തിലെ സംശയങ്ങള്‍ ദൂരീകരിക്കപ്പെടണം. ഞാന്‍ നീതിയില്‍ വിശ്വസിക്കുന്നു. നിങ്ങള്‍ക്കത് ഇപ്പോള്‍ ലഭിക്കുന്നില്ലെങ്കില്‍ മരണത്തിലത് ലഭിക്കും. ഇന്ന് നടക്കുന്ന അറബ് വിപ്ലവങ്ങള്‍ ഒരു തരത്തിലുള്ള നീതിയാണ്.