ഞാന്‍ എന്റെ ജനനം തൊട്ട് കാണുന്ന, അടുത്തിടപഴകുന്ന, കടുത്ത ഭക്തയായ ജമീലയെ ഇസ്‌ലാമോഫോബിയയുടെ വക്താവായി ചിത്രീകരിച്ചുകൊണ്ടുള്ള പ്രൊപ്പഗണ്ട വാസ്തവത്തില്‍ രൂപത്തിലും ഭാവത്തിലും സംഘിശൈലിയുടെ മാതൃകയിലുള്ളതായിരുന്നു. ജമീലക്കൊപ്പം, കടുത്ത ഭക്തരും ഒരായുസ്സ് മുഴുവന്‍ മതസംഘടനകളും സ്ഥാപനങ്ങളും കെട്ടിപ്പടുക്കുന്നതിന് ചിലവഴിച്ച അവളുടെ ബാപ്പയടക്കം കുടുംബക്കാരെല്ലാം ഇങ്ങനെ ചാപ്പ കുത്തപ്പെട്ടു. ഓര്‍മവെച്ച നാള്‍ തൊട്ട് ഒരു നേരം പോലും നമസ്‌കാരം ഒഴിവാക്കാതെ, തലമുടിയുടെ ഒരിഴ പോലും കാണിക്കാതെ തല മറക്കുന്ന അവളെ പര്‍ദ്ദ ധരിക്കാന്‍ വിസമ്മതിച്ചപ്പോള്‍ മതവിരോധിയാക്കി മാറ്റിയ പ്രചാരണത്തിന് കിട്ടിയ സ്വീകാര്യത എന്നെ അത്ഭുതപ്പെടുത്തി!!
സോഷ്യല്‍ മീഡിയയില്‍ നടന്ന വ്യക്തിഹത്യക്കും അപവാദ പ്രചാരണത്തിനും നേതൃത്വം നല്‍കിയവരില്‍ അധ്യാപകരും മാനേജ്മന്റ് കമ്മിറ്റിയുമായി ബന്ധപ്പെട്ടവരുമായ നിരവധി പേര്‍ ഉണ്ടായിരുന്നെങ്കിലും സുല്ലമുസ്സലാം മാനേജ്മന്റ് യാതൊരു നടപടിയും സ്വീകരിച്ചില്ല. ഇങ്ങനെ എസ്.എം.എസ് / സ്റ്റാറ്റസ് അയച്ചവര്‍ ഇന്നും അവിടെ തുടരുമ്പോഴാണ് സുല്ലമുസ്സലാമുമായൊ അവിടെയുള്ള ഏതെങ്കിലും ആളുകളുമായോ ഒരു ബന്ധവുമില്ലാത്ത വിഷയത്തില്‍ ഫേസ്ബുക്കില്‍ കമന്റ് ചെയ്ത അധ്യാപകനെനെതിരെb നടപടിയെടുക്കുന്നത് !
| ഒപ്പിനിയന്‍ : നാസിറുദ്ദീന്‍ |
“ഇസ്‌ലാമോഫോബിയ” ചിലപ്പോള്‍ ഇങ്ങനെയും
ഒരിക്കല്‍ സൗദിയില്‍ താമസിക്കുമ്പോഴാണ് സംഭവം. വീട്ടിലെ ഇലക്ട്രിക്കല്‍ ജോലിക്ക് വന്ന യുവ ഇസ്‌ലാമിസ്റ്റുമായി ഓരോ കാര്യങ്ങള്‍ സംസാരിക്കകയാണ്. അന്ന് സജീവ ചര്‍ച്ചയിലുള്ള വിഷയമായത് കൊണ്ട് “പച്ചക്കോട്ട് വിവാദ”ത്തിലും സംസാരമെത്തി. അങ്ങേയറ്റം “കൃത്യതയോടെ” മൂപ്പര്‍ ഒരു ഘടാഘടിയന്‍ ഗൂഡാലോചനാ സിദ്ധാന്തം അവതരിപ്പിച്ചു.
ഇസ്‌ലാമിനെ തകര്‍ക്കാന്‍ വേണ്ടി ബോധപൂര്‍വ്വം ഇസ്‌ലാം വിരുദ്ധശക്തികള്‍ ഒരുക്കിയ ഗൂഢാലോചനയിലെ പാവ മാത്രമാണ് പച്ചക്കോട്ടിനെ എതിര്‍ത്ത ആ മുസ്‌ലീം അധ്യാപിക എന്നായി കക്ഷി. തുടര്‍ന്ന് സത്യവുമായി ഒരു ബന്ധവുമില്ലാത്ത കുറെ ആരോപണങ്ങളും. അതില്‍ അദ്ധ്യാപികക്ക് ഇസ്‌ലാമിക ചിട്ടയനുസരിച്ചുള്ള വസ്ത്രം ധരിക്കാന്‍ മടിയുള്ള ആളാണെന്ന് വരെ പറഞ്ഞു.
വിശദമായി സംസാരിച്ചു തുടങ്ങിയപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ വാദങ്ങളെല്ലാം പാളിയെങ്കിലും മറ്റു വിഷയങ്ങളിലേക്ക് കയറി ഇസ്‌ലാമോഫോബിയയെ കുറിച്ച് വാചാലനായി. “പച്ചക്കോട്ട്” വിഷയത്തിലെ ആ അധ്യാപികയായ ജമീല എന്റെ അടുത്ത ബന്ധുവാണ് എന്ന് ഞാന്‍ പറഞ്ഞു. കേസിന്റെ തുടക്കം മുതല്‍ ഞാനവരുടെ കൂടെ തന്നെയുണ്ടായിരുന്നു. അതുകൊണ്ട് എന്താണ് സംഭവിച്ചതെന്ന് വ്യക്തമായും എനിക്കറിയാം. കേസിന്റെ നാള്‍വഴിയും വിവരിച്ചു. പിന്നെ ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥയിലായ കക്ഷി പതുക്കെ സംസാരം നിര്‍ത്തി.
ഇത് ഓര്‍ത്തതെന്തിനാണെന്ന് വെച്ചാല്‍ ആ കേസ് ഒരുപാട് അനുഭവം തന്ന ഒന്നായിരുന്നു എന്നതുകൊണ്ടാണ്. ന്യൂനപക്ഷാവകാശങ്ങളുടെ പേരിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തട്ടിപ്പുകള്‍, ഫ്യൂഡല്‍ മാടമ്പിത്തരങ്ങള്‍, പിന്നെ ഇതിനെതിരെയുള്ള എല്ലാ പോരാട്ടങ്ങള്‍ക്കും ഇസ്‌ലാമോഫോബിയയുടെ ലേബല്‍ ഒട്ടിച്ചു വരുന്നത്, എല്ലാം നേരില്‍ കാണാനായി, അനുഭവിക്കാനുമായി.
ഇതൊരൊറ്റപ്പെട്ട സംഭവമല്ല. “ന്യൂനപക്ഷ വിദ്യാഭ്യാസസ്ഥാപനങ്ങള്‍” എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന സ്വകാര്യ(കച്ചവട)വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാനേജ്മന്റുകള്‍ സത്യസന്ധമായി കാര്യങ്ങള്‍ വിളിച്ച് പറയാന്‍ നിന്നാല്‍ പല അത്ഭുതപ്പെടുത്തുന്ന കാര്യങ്ങളും നമ്മള്‍ കേള്‍ക്കണ്ടിവരും. മാനേജ്‌മെന്റിലും അധ്യാപകരിലുമുള്ള പലരുടേയും വികലമതസങ്കല്‍പങ്ങളും സദാചാര പോലീസിങ്ങും പല സ്ഥാപനങ്ങളിലേയും അന്തരീക്ഷം നശിപ്പിക്കുകയാണ്.
ഞാന്‍ എന്റെ ജനനം തൊട്ട് കാണുന്ന, അടുത്തിടപഴകുന്ന, കടുത്ത ഭക്തയായ ജമീലയെ ഇസ്‌ലാമോഫോബിയയുടെ വക്താവായി ചിത്രീകരിച്ചുകൊണ്ടുള്ള പ്രൊപ്പഗണ്ട വാസ്തവത്തില്‍ രൂപത്തിലും ഭാവത്തിലും സംഘിശൈലിയുടെ മാതൃകയിലുള്ളതായിരുന്നു. ജമീലക്കൊപ്പം, കടുത്ത ഭക്തരും ഒരായുസ്സ് മുഴുവന്‍ മതസംഘടനകളും സ്ഥാപനങ്ങളും കെട്ടിപ്പടുക്കുന്നതിന് ചിലവഴിച്ച അവളുടെ ബാപ്പയടക്കം കുടുംബക്കാരെല്ലാം ഇങ്ങനെ ചാപ്പ കുത്തപ്പെട്ടു. ഓര്‍മവെച്ച നാള്‍ തൊട്ട് ഒരു നേരം പോലും നമസ്‌കാരം ഒഴിവാക്കാതെ, തലമുടിയുടെ ഒരിഴ പോലും കാണിക്കാതെ തല മറക്കുന്ന അവളെ പര്‍ദ്ദ ധരിക്കാന്‍ വിസമ്മതിച്ചപ്പോള്‍ മതവിരോധിയാക്കി മാറ്റിയ പ്രചാരണത്തിന് കിട്ടിയ സ്വീകാര്യത എന്നെ അത്ഭുതപ്പെടുത്തി!!
ഇതൊരൊറ്റപ്പെട്ട സംഭവമല്ല. “ന്യൂനപക്ഷ വിദ്യാഭ്യാസസ്ഥാപനങ്ങള്‍” എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന സ്വകാര്യ(കച്ചവട)വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാനേജ്മന്റുകള്‍ സത്യസന്ധമായി കാര്യങ്ങള്‍ വിളിച്ച് പറയാന്‍ നിന്നാല്‍ പല അത്ഭുതപ്പെടുത്തുന്ന കാര്യങ്ങളും നമ്മള്‍ കേള്‍ക്കണ്ടിവരും. മാനേജ്‌മെന്റിലും അധ്യാപകരിലുമുള്ള പലരുടേയും വികലമതസങ്കല്‍പങ്ങളും സദാചാര പോലീസിങ്ങും പല സ്ഥാപനങ്ങളിലേയും അന്തരീക്ഷം നശിപ്പിക്കുകയാണ്.
ന്യൂനപക്ഷ അവകാശ സംരക്ഷണമെന്നാല്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളേയും പരമാവധി അകറ്റി നിര്‍ത്തല്‍, അദ്ധ്യാപികമാര്‍ക്കിടയില്‍ പര്‍ദ പോലുള്ള ഡ്രസ് കോഡ് അടിച്ചേല്‍പിക്കല്‍, സദാചാര പോലീസിങ്ങ് എന്നിവയൊക്കെയാണ് ഇവര്‍ക്ക്. പച്ചക്ക് പറയാന്‍ പേടിയുള്ളതുകൊണ്ട് വളഞ്ഞ വഴിക്കാണ് കാര്യങ്ങള്‍ അടിച്ചേല്‍പിക്കാന്‍ നോക്കാറുള്ളത്. അത് തന്നെയായിരുന്നു അന്ന് ജമീലയുടെ കാര്യത്തിലും സംഭവിച്ചത്.
“പച്ചക്കോട്ടും” സുല്ലമുസല്ലാം മാനേജ്‌മെന്റും നിയമനടപടികളും
നിരവധി വിവാദങ്ങളിലൂടെ ഇതിനകം കുപ്രസിദ്ധിയാര്‍ജിച്ച സുല്ലമുസ്സലാം മാനേജ്മന്റ് തന്നെയായിരുന്നു ഇതിലും പ്രതിസ്ഥാനത്ത്. മാനേജ്മന്റ് ആവട്ടെ മുജാഹിദ്/ലീഗ് നിയന്ത്രിത കമ്മിറ്റിയും. ഒരു കാലത്ത് ആ നാടിന്റെ വിദ്യാഭ്യാസപുരോഗതിക്ക് ഗണ്യമായ സംഭാവന നല്‍കിയ സ്ഥാപനങ്ങള്‍ക്ക് ദിശാബോധം നഷ്ടപ്പെടാന്‍ കാരണം ഇതിന് പിന്നിലുള്ള പ്രസ്ഥാനങ്ങള്‍ക്ക് വന്ന അപചയം കൂടിയാണ്.
കേരളത്തിലെ മുസ്‌ലിങ്ങളിലെ വിദ്യാഭ്യാസപുരോഗതിയില്‍ നിര്‍ണ്ണായകപങ്കാളിയും പ്രാദേശിക സാഹചര്യങ്ങളുമായി യോജിച്ചു പോവുന്ന രീതിയിലുള്ള ഇസ്‌ലാമിക വ്യാഖ്യാനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത പഴയ മുജാഹിദ് പ്രസ്ഥാനത്തിന്റെ നിഴല്‍ മാത്രമാണ് ഇന്ന് പല കഷണങ്ങളായി മാറിയ നദ്വത്തുല്‍ മുജാഹിദ്. “കുട്ടികള്‍ വയറ് കാണുന്നു” എന്നതിന്റെ പേരില്‍ അധ്യാപികമാരോട് സാരി ഒഴിവാക്കി പര്‍ദ ധരിക്കാന്‍ ആവശ്യപ്പെട്ടതിലൂടെയായിരുന്നു വിവാദത്തിന്റെ തുടക്കം. സ്‌കൂളില്‍ ഒന്നുകില്‍ പര്‍ദ്ദ അല്ലെങ്കില്‍ “പച്ചക്കോട്ട്” എന്നതായിരുന്നു അധ്യാപികമാര്‍ക്ക് നല്‍കിയ ഡ്രസ് കോഡ് (കളര്‍ ശരിയായ പച്ച ആയിരുന്നില്ലെങ്കിലും മാനേജ്മന്റ് നല്‍കിയ ഷോ കോസ് നോട്ടീസില്‍ പച്ച എന്ന് വ്യക്തമാക്കിയത് കൊണ്ട് “പച്ചക്കോട്ട്” എന്ന് വന്നു.)
കോട്ട് ധരിക്കാന്‍ മടിയുള്ളതുകൊണ്ട് സ്വാഭാവികമായും അധ്യാപികമാര്‍ കൂടുതലും പര്‍ദയിലേക്ക് മാറി. പിന്നീട് വിവാദമായപ്പോള്‍ യൂണിഫോമിന്റെ ഭാഗമായി നടപ്പിലാക്കിയതാണെന്നത് പോലുള്ള ഉരുളലുകള്‍ നടത്തി നോക്കി (ആണുങ്ങള്‍ക്ക് അങ്ങനെ യാതൊരു യൂണിഫോമും ഇല്ലായിരുന്നു എന്നത് ശ്രദ്ധേയം, അധ്യാപികമാര്‍ക്ക് മാത്രമായിരുന്നു “യൂണിഫോം”!) ഏതായാലും ജമീല ഈ നീക്കത്തെ എതിര്‍ത്തത് കൊണ്ട് സസ്പന്‍ഷന്റ് ചെയ്യപ്പെട്ടു.
കോട്ട് ധരിക്കാന്‍ മടിയുള്ളതുകൊണ്ട് സ്വാഭാവികമായും അധ്യാപികമാര്‍ കൂടുതലും പര്‍ദയിലേക്ക് മാറി. പിന്നീട് വിവാദമായപ്പോള്‍ യൂണിഫോമിന്റെ ഭാഗമായി നടപ്പിലാക്കിയതാണെന്നത് പോലുള്ള ഉരുളലുകള്‍ നടത്തി നോക്കി (ആണുങ്ങള്‍ക്ക് അങ്ങനെ യാതൊരു യൂണിഫോമും ഇല്ലായിരുന്നു എന്നത് ശ്രദ്ധേയം, അധ്യാപികമാര്‍ക്ക് മാത്രമായിരുന്നു “യൂണിഫോം”!) ഏതായാലും ജമീല ഈ നീക്കത്തെ എതിര്‍ത്തത് കൊണ്ട് സസ്പന്‍ഷന്റ് ചെയ്യപ്പെട്ടു.
തുടര്‍ന്ന് കേസ് നടത്തിപ്പിന് വേണ്ടി ഒരു പത്രപ്രവര്‍ത്തക കൂട്ടുകാരന്‍ വഴി അഡ്വക്കേറ്റ് കാളീശ്വരം രാജിനെ ബന്ധപ്പെട്ടു കൂടിക്കാഴ്ച തരപ്പെടുത്തി. സംസാരിച്ച് തുടങ്ങിയപ്പോള്‍ തന്നെ അദ്ദേഹം ഞങ്ങളെ കണക്കിന് തെറി പറഞ്ഞു. ഇത്ര കൃത്യമായ നീതിനിഷേധവും നിയമലംഘനവും ഉണ്ടായിട്ടു കൂടി നിയമപരമായി പോരാടാന്‍ നോക്കാതെ “ആകാശത്ത് നിന്നും നീതി പൊട്ടി വീഴുമെന്ന്” കാത്തിരുന്നതിനെതിരെ രോഷം കൊണ്ടു.
പരാജയപ്പെടുത്താന്‍ മാനേജ്മന്റും അതിനു പിന്നിലുള്ള സംഘടനകളും പഠിച്ച പണി പതിനെട്ടും പയറ്റിയെങ്കിലും കേസ് മുന്നോട്ട് പോയി. ഭീഷണി, വ്യക്തി ഹത്യ, അപവാദ പ്രചാണരണം, സോഷ്യല്‍ മീഡിയയിലൂടെ സംഘടിതമായ ആക്രമണം പിന്നെ കൂട്ടത്തില്‍ ഇസ്‌ലാമോഫോബിയയുടെ ഉമ്മാക്കിയും. പക്ഷേ കാളീശ്വരം രാജ് എന്ന പ്രഗല്‍ഭനായ വക്കീലിന്റെ കഴിവിനും ജസ്റ്റിസ് മുഷ്താഖ് എന്ന ന്യായാധിപന്റെ നീതിബോധത്തിനും മുന്നില്‍ എല്ലാം നിഷ്പ്രഭമായി.
മന്ത്രി-ഉദ്യോഗസ്ഥതല ഇടപെടലുകളെല്ലാം ജമീലയുടെ ആര്‍ജ്ജവത്തിനു മുന്നില്‍ തകര്‍ന്നടിഞ്ഞു. സസ്പന്‍ഷന്‍ കോടതി റദ്ദാക്കുകയും എല്ലാ ആനുകൂല്യങ്ങളും തിരിച്ചു നല്‍കാന്‍ ഉത്തരവിടുകയും ചെയ്തു. അതുമാത്രമല്ല, ഭാവിയിലെ ന്യൂനപക്ഷ മാനേജ്മന്റുകളുടെ സ്വേച്ഛാധിപത്യത്തിന് വിലങ്ങ് തടിയാവുന്ന രീതിയില്‍ നിരവധി പരാമര്‍ശങ്ങളും കോടതി നടത്തി. രസകരമായ കാര്യം ഇസ്‌ലാമോഫോബിയ ആരോപിച്ചവരൊന്നും കോടതിവിധി വന്നതിന് ശേഷം യാതൊരു വിധ പ്രതികരണവും നടത്തിയില്ല എന്നതാണ്.
ശ്യാം ബാലകൃഷ്ണന്റെ കേസില്‍ മാവോയിസ്റ്റ് വേട്ടക്കെതിരെ അടക്കം നിരവധി വിധികളിലൂടെ ശ്രദ്ധേയനായ ജസ്റ്റിസ് മുഷ്താഖിനെതിരെ ഇസ്‌ലാമോഫോബിയ ചിലവാകില്ലെന്ന് അവര്‍ക്കറിയാം. സുല്ല മുസ്സലാം മാനേജ്‌മെന്റാവട്ടെ വീണ്ടും വിവാദങ്ങളില്‍ പെട്ടു. അതില്‍ ഒരു പെണ്‍കുട്ടിയുടെ ആത്മഹത്യയടക്കം പല കേസുകളിലും ഇരകള്‍ പോരാടാന്‍ പോലും പറ്റാത്തത്ര ദുര്‍ബലരായത് കൊണ്ട് മാനേജ്മന്റ് രക്ഷപ്പെട്ടു.
എനിക്ക് നേരിട്ടറിയാവുന്ന മറ്റൊരു സ്‌കൂളിലെ ഒരധ്യാപകന്റെ കാര്യമായ പണി പെണ്‍കുട്ടികള്‍ “മാറ് മറച്ചോ” എന്നന്വേഷിക്കലായിരുന്നു! ചുരിദാറിന് മുകളിലൂടെ ഷാള്‍ കൊണ്ട് മുന്‍ഭാഗം വീണ്ടും മറക്കാത്ത കുട്ടികളായിരുന്നു ഇയാളുടെ പരാക്രമത്തിന്റെ ഇരകള്‍! ഈ സ്‌കൂളിലെ പലരോടും ഇങ്ങനെയുള്ള കാര്യങ്ങളെ പറ്റി നേരിട്ട് സംസാരിച്ചട്ടുണ്ട്. സ്വകാര്യസംഭാഷണത്തില്‍ ഇതിന് ന്യായീകരണമായി അവര്‍ പറയുന്ന അതേ കാര്യങ്ങള്‍ തന്നെയാണ് ഫാറൂഖ് കോളേജ് പ്രിന്‍സിപ്പാളും അധ്യാപകരും സ്വകാര്യമായി പറയുന്നതും. പുറമേക്ക് അച്ചടക്കം, യൂണിഫോം എന്നൊക്കെ പറയുമെങ്കിലും ഉള്ളിലിരുപ്പ് വ്യക്തമാണ്. തങ്ങളുടെ വിശ്വാസധാര്‍മിക സങ്കല്‍പങ്ങള്‍ക്കനുസരിച്ച് തന്നെ കുട്ടികളും പെരുമാറണം എന്ന് അവര്‍ വാശി പിടിക്കുന്നു.
സുല്ലമുസ്സല്ലാം കോളേജില്‍ നിന്നും പിരിച്ചുവിടപ്പെട്ട അദ്ധ്യാപകന്‍, ഷഫീഖ്
ഷഫീഖിനെ പിരിച്ചുവിടുമ്പോള്‍
ഇന്നിപ്പോള്‍ വേറൊരധ്യാപകന്റെ “പിരിച്ചു വിടലുമായി” ബന്ധപ്പെട്ടാണ് പുതിയ വിവാദം. താല്‍കാലിക അധ്യാപകനായത് കൊണ്ട് സാങ്കേതികാര്‍ത്ഥത്തില്‍ വാദിച്ചു നില്‍കാമെങ്കിലും ഇവിടെയും മാനേജ്മന്റിന്റെ ഇരട്ടത്താപ്പ് വ്യക്തമാവുന്നുണ്ട്. പച്ചക്കോട്ട് വിവാദ സമയത്ത് നിരവധി ആളുകള്‍ ജമീലക്കെതിരെ അപവാദ പ്രചാരണത്തിന് നേതൃത്വം നല്‍കിയിരുന്നു. ഫേക്ക് ഐഡി ഉപയോഗിച്ച് വളരെ നിന്ദ്യമായ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ നടന്ന വ്യക്തിഹത്യക്കും അപവാദ പ്രചാരണത്തിനും നേതൃത്വം നല്‍കിയവരില്‍ അധ്യാപകരും മാനേജ്മന്റ് കമ്മിറ്റിയുമായി ബന്ധപ്പെട്ടവരുമായ നിരവധി പേര്‍ ഉണ്ടായിരുന്നെങ്കിലും മാനേജ്മന്റ് യാതൊരു നടപടിയും സ്വീകരിച്ചില്ല. ഇങ്ങനെ എസ്.എം.എസ് / സ്റ്റാറ്റസ് അയച്ചവര്‍ ഇന്നും അവിടെ തുടരുമ്പോഴാണ് സുല്ലമുസ്സലാമുമായൊ അവിടെയുള്ള ഏതെങ്കിലും ആളുകളുമായോ ഒരു ബന്ധവുമില്ലാത്ത വിഷയത്തില്‍ ഫേസ്ബുക്കില്‍ കമന്റ് ചെയ്ത അധ്യാപകനെതിരില്‍ നടപടിയെടുക്കുന്നത് !
എനിക്ക് നേരിട്ടറിയാവുന്ന മറ്റൊരു സ്‌കൂളിലെ ഒരധ്യാപകന്റെ കാര്യമായ പണി പെണ്‍കുട്ടികള്‍ “മാറ് മറച്ചോ” എന്നന്വേഷിക്കലായിരുന്നു! ചുരിദാറിന് മുകളിലൂടെ ഷാള്‍ കൊണ്ട് മുന്‍ഭാഗം വീണ്ടും മറക്കാത്ത കുട്ടികളായിരുന്നു ഇയാളുടെ പരാക്രമത്തിന്റെ ഇരകള്‍! ഈ സ്‌കൂളിലെ പലരോടും ഇങ്ങനെയുള്ള കാര്യങ്ങളെ പറ്റി നേരിട്ട് സംസാരിച്ചട്ടുണ്ട്.
സ്വകാര്യസംഭാഷണത്തില്‍ ഇതിന് ന്യായീകരണമായി അവര്‍ പറയുന്ന അതേ കാര്യങ്ങള്‍ തന്നെയാണ് ഫാറൂഖ് കോളേജ് പ്രിന്‍സിപ്പാളും അധ്യാപകരും സ്വകാര്യമായി പറയുന്നതും. പുറമേക്ക് അച്ചടക്കം, യൂണിഫോം എന്നൊക്കെ പറയുമെങ്കിലും ഉള്ളിലിരുപ്പ് വ്യക്തമാണ്. തങ്ങളുടെ വിശ്വാസധാര്‍മിക സങ്കല്‍പങ്ങള്‍ക്കനുസരിച്ച് തന്നെ കുട്ടികളും പെരുമാറണം എന്ന് അവര്‍ വാശി പിടിക്കുന്നു.
ഒരു ചാനല്‍ പരിപാടിയില്‍ ഫാറൂഖ് കോളേജിലെ കുട്ടികള്‍ പറഞ്ഞത് ശരിയാണെങ്കില്‍ ഡിസിപ്ലിനറി കമ്മിറ്റി ഒരു കുട്ടിയോട് ചോദിച്ചത് “രണ്ടു ആണ്‍കുട്ടികളുടെ ശരീരത്തിനിടയില്‍ നിന്റെ ശരീരം സുഖിച്ച് ഒരു മണിക്കൂറിലധികം നില്‍കാനാണോ നീ ആഗ്രഹിക്കുന്നത്?” എന്നാണ്. ഒന്ന് രണ്ട് കുട്ടികളുടെ പാരന്റ്‌സ് കരഞ്ഞിട്ടാണ് അന്നവിടെ നിന്നും ഇറങ്ങിപ്പോയതെന്നും കുട്ടികള്‍ കൂട്ടിചേര്‍ക്കുന്നു.
അടുത്തപേജില്‍ തുടരുന്നു
“ഏതെങ്കിലും അരാജകവാദികല്‍ നാളെ ഫ്രീ സെക്‌സിനു വേണ്ടി മുറവിളി കൂട്ടിയേക്കാം”, പക്ഷേ ഞങ്ങള്‍ക്കത് അനുവദിച്ചു കൊടുക്കാന്‍ പറ്റില്ല എന്നാണദ്ദേഹം പറഞ്ഞത്. അതായത് ഒരു ക്ലാസ്സില്‍ ഒരുമിച്ചിരിക്കുന്ന കാര്യം ചര്‍ച്ച ചെയ്യുമ്പോള്‍ അതിന്റെ സ്വാഭാവിക തുടര്‍ച്ച പോലെയാണ് “ഫ്രീ സെക്‌സിനെ” കാണുന്നത്. അതിലപ്പുറം വര്‍ഷങ്ങളോളം പരസ്പരം ഇടപഴകി അടുത്തറിഞ്ഞ് വിദ്യാഭ്യാസം ആര്‍ജിക്കേണ്ടവര്‍ ഒന്നിച്ചിരിക്കേണ്ടതിലെ ജൈവികത കാണാന്‍ പറ്റാത്തതാണ് ഈ അധ്യാപകരുടെ അടിസ്ഥാന പ്രശ്‌നം.
ഫറൂഖ് കോളേജില്‍ ലിംഗവിവേചനപ്രശ്‌നമുയര്‍ത്തി സമരം ചെയ്ത ദിനു
അതേ പരിപാടിയില്‍ ഈ മലയാളം അധ്യാപകന്‍ പറയുന്ന ഒരു വാചകത്തില്‍ കാര്യങ്ങള്‍ വ്യക്തമാണ്. “ഏതെങ്കിലും അരാജകവാദികല്‍ നാളെ ഫ്രീ സെക്‌സിനു വേണ്ടി മുറവിളി കൂട്ടിയേക്കാം”, പക്ഷേ ഞങ്ങള്‍ക്കത് അനുവദിച്ചു കൊടുക്കാന്‍ പറ്റില്ല എന്നാണദ്ദേഹം പറഞ്ഞത്. അതായത് ഒരു ക്ലാസ്സില്‍ ഒരുമിച്ചിരിക്കുന്ന കാര്യം ചര്‍ച്ച ചെയ്യുമ്പോള്‍ അതിന്റെ സ്വാഭാവിക തുടര്‍ച്ച പോലെയാണ് “ഫ്രീ സെക്‌സിനെ” കാണുന്നത്. അതിലപ്പുറം വര്‍ഷങ്ങളോളം പരസ്പരം ഇടപഴകി അടുത്തറിഞ്ഞ് വിദ്യാഭ്യാസം ആര്‍ജിക്കേണ്ടവര്‍ ഒന്നിച്ചിരിക്കേണ്ടതിലെ ജൈവികത കാണാന്‍ പറ്റാത്തതാണ് ഈ അധ്യാപകരുടെ അടിസ്ഥാന പ്രശ്‌നം.
ഇയടുത്തൊരു ടിവി പരിപാടിയില്‍ ജമാഅത്തിന്റെ ഒരു പ്രമുഖ നേതാവ് “സാരി അശ്ലീലമാണ്” എന്ന് പച്ചക്ക് പറഞ്ഞിരുന്നു. അങ്ങനെയുള്ളവര്‍ സ്ഥാപനങ്ങള്‍ നടത്തുമ്പോള്‍ അവരുടെ വിശ്വാസസങ്കല്‍പ്പങ്ങള്‍ അടിച്ചേല്‍പിക്കുന്നത് സ്വാഭാവികം. ഈ മതവല്‍ക്കരണം പക്ഷേ എല്ലാ കാര്യത്തിലുമില്ല. കോഴയും സ്വജനപക്ഷപാതിത്വവും തീര്‍ത്തും ഹലാല്‍! കേരളത്തില്‍ വിരലിലെണ്ണാവുന്ന സ്ഥാപനങ്ങളേ നിയമനത്തിന് കോഴ വാങ്ങാത്തതായുള്ളു (കോഴക്ക് പകരം പിരിവിനെ ആശ്രയിക്കുമ്പോള്‍ പണച്ചാക്കുകളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഈ സ്ഥാപനങ്ങളും സംഘടനകളും പ്രവര്‍ത്തിക്കുന്നു എന്നത് വേറൊരു ദുരന്തം).
ന്യൂനപക്ഷ താല്‍പര്യങ്ങള്‍ക്കപ്പുറം അവരുടെ ഫ്യൂഡല്‍, സാമ്പത്തിക, സംഘടനാതാല്‍പര്യങ്ങളാണ് കൂടുതലും നിയമനങ്ങളുടെ അടിസ്ഥാനമായി മാറുന്നത്. മാനേജ്മന്റുമായുള്ള അടുപ്പമോ കുടുംബ താല്‍പര്യങ്ങളോ ആണ് പലപ്പോഴും നിയമനത്തിലെ യോഗ്യത.
പറഞ്ഞു വരുന്നത് ഈ കോളേജുകള്‍ക്കെതിരില്‍ വന്ന പ്രചാരണങ്ങളിലോ വിമര്‍ശനങ്ങളിലോ ഇസ്‌ലമാഫോബിക് ആയ എലമന്റ്‌സ് ഇല്ലെന്നല്ല. ഫാറൂഖ് കോളേജ് പ്രശ്‌നത്തില്‍ പല കോണില്‍ നിന്നും വന്ന ഭാഷയിലും ശൈലിയിലും അത് കണ്ടിരുന്നുവെന്നത് യാഥാര്‍ത്ഥ്യം. പക്ഷേ മാനേജ്മന്റില്‍ ചിലരുടെ വിശ്വാസ സങ്കല്‍പ്പങ്ങള്‍ക്കനുസൃതമായി അച്ചടക്കത്തെ വ്യാഖ്യാനിക്കുന്നു എന്നത് എത്ര നിഷേധിച്ചാലും ഇല്ലാതാവുന്നില്ല.
എന്തൊക്കെ ന്യായീകരണ കസര്‍ത്തുകള്‍ നടത്തിയാലും പണ്ടുണ്ടായതില്‍ നിന്നും എത്രയോ കൂടുതല്‍ ലിംഗപരമായ വേര്‍ തിരിവും നിയന്ത്രണങ്ങളും ഇന്നുണ്ടെന്നത് അന്നവിടെ പഠിച്ചിരുന്ന (എന്നെപ്പോലുള്ള) ആര്‍ക്കും എളുപ്പത്തില്‍ മനസ്സിലാവുകയും ചെയ്യും. ഇന്ന് മാനേജ്മന്റ് പക്ഷം ചേര്‍ന്ന് സദാചാര പോലീസിങ് ഇല്ലെന്ന് പറയുന്ന പല സംഘടനകളും കോളേജിലെ സദാചാര പോലീസിങ്ങിനെതിരെ പരസ്യമായി രംഗത്തിറങ്ങിയവരായിരുന്നു എന്നതിന് അവരുടെ പഴയ ഫേസ്ബുക്ക് പോസ്‌ററുകള്‍ സാക്ഷിയുമാണ്.
നികുതിപ്പണം ഉപയോഗിച്ച് തങ്ങളുടെ വിശ്വാസങ്ങളെ അതിഷ്ടപ്പെടാത്ത ഒരു വിഭാഗത്തിന്റെ മേല്‍ അടിച്ചേല്‍പിക്കുന്നതിലെ ഹിംസ ചെറുതല്ല. ഈ തോന്ന്യാസങ്ങളെ മുഴുവന്‍ ഇസ്‌ലാമോഫോബിയ എന്ന കവചമുപയോഗിച്ച് മൂടിവെക്കാന്‍ നോക്കുമ്പോള്‍ യഥാര്‍ത്ഥ ഇസ്‌ലാമോഫോബിയക്ക് വളമിടുകയാണ് ചെയ്യുന്നത്.
ഇവിടെ അടിസ്ഥാന പ്രശ്‌നം പക്ഷേ ചില മതസംഘടനകളോ അവരുടെ വികലമായ മതസങ്കല്‍പങ്ങളോ അല്ല; സ്റ്റേറ്റ് നേരിട്ട് ഏറ്റെടുത്ത് നടത്തേണ്ട പൊതുവിദ്യഭ്യാസം സ്വകാര്യമേഖലയെ എല്‍പിക്കുന്നതാണ്. ഏണിയില്ലാത്ത കുരങ്ങന്മാര്‍ക്ക് കിട്ടുന്ന ഏണികള്‍ മാത്രമാണ് ന്യൂനപക്ഷ പരിരക്ഷയും സ്വയംഭാരണാധികാരങ്ങളുമെല്ലാം. തീര്‍ത്തും ഏകശിലാ സ്വഭാവത്തിലുള്ള സമൂഹങ്ങളില്‍ പോലും അടിസ്ഥാന വിദ്യാഭ്യാസമേഖലകള്‍ സര്‍ക്കാര്‍ മേഖലകളിലോ കര്‍ശനമായ സര്‍ക്കാര്‍ നിയന്ത്രണത്തിലോ ആണെന്നിരിക്കേ അങ്ങേയറ്റം ബഹുസ്വരമായ നമ്മുടെ സമൂഹത്തില്‍ സ്വകാര്യമേഖലയെ കയറൂരി വിടുന്നതാണ് പ്രശ്‌നം.
ജമീല ടീച്ചര്‍ (ഫോട്ടോ കടപ്പാട് : ഇന്‍ഡ്യാവിഷന്‍)
അടിസ്ഥാന പ്രശ്‌നം എന്ത്?
ഇവിടെ അടിസ്ഥാന പ്രശ്‌നം പക്ഷേ ചില മതസംഘടനകളോ അവരുടെ വികലമായ മതസങ്കല്‍പങ്ങളോ അല്ല; സ്റ്റേറ്റ് നേരിട്ട് ഏറ്റെടുത്ത് നടത്തേണ്ട പൊതുവിദ്യഭ്യാസം സ്വകാര്യമേഖലയെ എല്‍പിക്കുന്നതാണ്. ഏണിയില്ലാത്ത കുരങ്ങന്മാര്‍ക്ക് കിട്ടുന്ന ഏണികള്‍ മാത്രമാണ് ന്യൂനപക്ഷ പരിരക്ഷയും സ്വയംഭാരണാധികാരങ്ങളുമെല്ലാം. തീര്‍ത്തും ഏകശിലാ സ്വഭാവത്തിലുള്ള സമൂഹങ്ങളില്‍ പോലും അടിസ്ഥാന വിദ്യാഭ്യാസമേഖലകള്‍ സര്‍ക്കാര്‍ മേഖലകളിലോ കര്‍ശനമായ സര്‍ക്കാര്‍ നിയന്ത്രണത്തിലോ ആണെന്നിരിക്കേ അങ്ങേയറ്റം ബഹുസ്വരമായ നമ്മുടെ സമൂഹത്തില്‍ സ്വകാര്യമേഖലയെ കയറൂരി വിടുന്നതാണ് പ്രശ്‌നം.
ന്യൂനപക്ഷ സമുദായക്കാര്‍ക്ക് നേട്ടമില്ലാത്ത, പൊതുവിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഗുണഫലങ്ങളെ നശിപ്പിക്കുന്ന ഈ കോഴസ്ഥാപനങ്ങള്‍ നികുതിപ്പണം നശിപ്പിക്കാനും വര്‍ഗീയവല്‍കരണത്തിന് ആക്കം കൂട്ടാനും മാത്രമേ ഉപകരിക്കുകയുള്ളു. ഒരു കാലത്ത് ഇവയുടെ നിലനില്‍പ് തീര്‍ത്തും അനിവാര്യമായിരുന്നിരിക്കാം. പക്ഷേ ഇന്നതല്ല സ്ഥിതി. അതുകൊണ്ട് തന്നെ എത്രയും വേഗം സര്‍ക്കാരിലേക്ക് ചേര്‍ക്കാനോ സര്‍ക്കാരിന്റെ കര്‍ശനനിയന്ത്രണത്തിലാക്കാനോ ആണ് ശ്രമിക്കേണ്ടത്.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എല്ലാം കുറ്റമറ്റതാണെന്നോ അവിടെ ഇങ്ങനെയുള്ള യാതൊരു പ്രശ്‌നങ്ങളും ഇല്ലെന്നോ പറയുന്നില്ല. പക്ഷേ മാനേജ്‌മെന്റിന്റെ സംഘടിത താല്‍പര്യങ്ങളും ന്യൂനപക്ഷസ്ഥാപനങ്ങള്‍ എന്ന പേരില്‍ കിട്ടുന്ന പരിരക്ഷകളും ഈ സ്ഥാപനങ്ങളില്‍ സ്ഥിതി അത്യന്തം വഷളാക്കുന്നുണ്ട് എന്നത് അവഗണിക്കാനാവില്ല. സ്വാശ്രയ സ്ഥാപനങ്ങളുടെ നിലവാരത്തകര്‍ച്ചയും നിരവധിയായ മറ്റു പ്രശ്‌നങ്ങളും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടത് തന്നെയാണ്.
കേരളത്തിലെ സാമൂഹികചട്ടക്കൂടിന്റെ താളം തെറ്റിക്കുന്ന ഈ വിദ്യാഭ്യാസത്തിലെ സ്വകാര്യവല്‍കരണവും മാനേജ്മന്റുകളുടെ സ്വേച്ഛാധിപത്യവല്‍കരണവും അടിയന്തര ചര്‍ച്ച അര്‍ഹിക്കുന്നുണ്ട്. വളര്‍ന്നുവരുന്ന കുട്ടികളില്‍ കൂടുതല്‍ കൂടുതല്‍ വിശാല മനസ്‌കതയും സഹിഷ്ണുതയും ആവശ്യമായി വരുന്ന കാലഘട്ടത്തില്‍ കൂടുതല്‍ കൂടുതല്‍ സങ്കുചിതത്വം വളര്‍ത്തുന്ന കലാലയാന്തരീക്ഷം ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.
ചര്‍ച്ച ഏതെങ്കിലും സംഘടനയിലെക്കോ മാനേജ്മന്റിലേക്കോ ഒതുക്കിക്കെട്ടാതെ സ്വകാര്യവല്‍കരണം എന്ന അടിസ്ഥാന പ്രശ്‌നത്തെയാണ് അഭിസംബോധന ചെയ്യേണ്ടത്. നിയമനം പി.എസ്.സി വഴി ആക്കുന്നതിലൂടെ പരിഹാരത്തിന് തുടക്കമിടാം. അങ്ങനെയൊരാവശ്യം ഏറ്റെടുക്കാന്‍ ഏതെങ്കിലും രാഷ്ടീയ പാര്‍ട്ടിയോ വിദ്യാര്‍ത്ഥിസംഘടനയോ തയ്യാറാവുമോ? അടുത്ത സര്‍ക്കാര്‍ എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ ആണെങ്കില്‍ അവര്‍ അത് ചെയ്യുമോ? ഇല്ലെങ്കില്‍ ഇത് പോലുള്ള നൂറായിരം പ്രശ്‌നങ്ങള്‍ ഇനിയുമുണ്ടാവും.