ഇസിസിനെ കുറിച്ച് പ്രവാചകന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നോ?
Daily News
ഇസിസിനെ കുറിച്ച് പ്രവാചകന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നോ?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 24th August 2015, 5:23 pm

“അവര്‍ മനോഹരമായി സംസാരിക്കും, എന്നാല്‍ ചെയ്യുന്നത് ഹീനമായ പ്രവൃത്തികളായിരിക്കും. മുസ്ലീങ്ങള്‍ ചെയ്യേണ്ടുന്ന നിസ്‌കാരവും നോമ്പുമൊക്കെ അനുഷ്ഠിക്കും. അവര്‍ ഖുര്‍ആനിലേക്ക് ജനങ്ങളെ വിളിക്കുമെങ്കിലും യഥാര്‍ത്ഥത്തില്‍ അവര്‍ക്ക് ഖുര്‍ആന്‍കൊണ്ട് ഒന്നും ചെയ്യാനില്ല. അവരെ സംബന്ധിച്ചിടത്തോളം ഖുര്‍ആന്‍ അവരുടെ വിശദീകരണങ്ങള്‍ക്ക് അപ്പുറം പോകില്ല. അതായത്  അവര്‍ ഒരിക്കലും ഖുര്‍ആന്റെ സാരാംശം മനസിലാക്കില്ല. തിരഞ്ഞെടുത്ത ചില കാര്യങ്ങള്‍ മാത്രമാണ് അവര്‍ ഛര്‍ദ്ദിക്കുന്നത്. “നീച സൃഷ്ടികള്‍” എന്നാണ് ഇവരെ നബി വിശേഷിപ്പിക്കുന്നത്.



| ഒപ്പിനിയന്‍ | കാഷിഫ് എന്‍ ചൗധ്‌രി |
മൊഴിമാറ്റം : ഷര്‍ഫിദ് അഹമദ് ട്രയാങ്കിള്‍സ്, ജീജ സഹദേവന്‍


“തങ്ങളോട് വിയോജിക്കാന്‍ ധൈര്യം കാണിക്കുന്നവരെ വകവരുത്താന്‍ തയ്യാറായവരാണ് തങ്ങളെന്ന് ഇതിനോടകം തന്നെ ഇസിസ് കാണിച്ചു തന്നതാണ്. യസീദികളെയും ക്രിസ്ത്യാനികളെയും കൂട്ടക്കൊലയ്ക്ക് വിധേയമാക്കിയിട്ടുണ്ടെങ്കിലും ഇസിസിന്റെ കരങ്ങളാല്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും അവരുടെ അധികാരത്തെ അംഗീകരിക്കാത്ത മുസ്‌ലിങ്ങളാണ്. അതില്‍ തങ്ങളുടെ ലോകവീക്ഷണങ്ങളോട് യോജിക്കാത്ത വനിതകളും അവരോട് സഖ്യത്തിന് തയ്യാറാകാതിരുന്ന സുന്നി ആത്മീയനേതാക്കളും ഉള്‍പ്പെടുന്നു.”

ടൂണിഷ്യയിലെ ബീച്ചിലുണ്ടായിരുന്ന 39 ടൂറിസ്റ്റുകളെയും കുവൈത്തിലെ പള്ളിയില്‍ പ്രാര്‍ത്ഥനയിലായിരുന്ന 30 ഷിയ മുസ്ലികളെയും കൊന്നുകൊണ്ടാണ് ഇസ്‌ലാമിക് സ്റ്റേറ്റ് ഈയാഴ്ച തുടങ്ങിയത്. (2015 ജൂലൈ 1നാണ് ദി ഹഫിങ്ടണ്‍ പോസ്റ്റ് ഈ ലേഖനം പ്രസിദ്ധീകരിക്കുന്നത്.) മുസ്‌ലീങ്ങള്‍ വിശുദ്ധമായി കരുതുന്ന റമദാന്‍ മാസത്തിലാണ് “സായുദ്ധ ജിഹാദികളെന്ന്” അനുഭാവികളാല്‍ വിളിക്കപ്പെടുന്ന ഈ ഗ്രൂപ്പ് ഈ കടന്നാക്രമണം അഴിച്ചുവിട്ടതെന്നത് പല ചിന്തകള്‍ക്കും രൂപമേകുന്നു.

തങ്ങളോട് വിയോജിക്കാന്‍ ധൈര്യം കാണിക്കുന്നവരെ വകവരുത്താന്‍ തയ്യാറായവരാണ് തങ്ങളെന്ന് ഇതിനോടകം തന്നെ ഇസിസ് കാണിച്ചു തന്നതാണ്. യസീദികളെയും ക്രിസ്ത്യാനികളെയും കൂട്ടക്കൊലയ്ക്ക് വിധേയമാക്കിയിട്ടുണ്ടെങ്കിലും ഇസിസിന്റെ കരങ്ങളാല്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും അവരുടെ അധികാരത്തെ അംഗീകരിക്കാത്ത മുസ്‌ലിങ്ങളാണ്. അതില്‍ തങ്ങളുടെ ലോകവീക്ഷണങ്ങളോട് യോജിക്കാത്ത വനിതകളും അവരോട് സഖ്യത്തിന് തയ്യാറാകാതിരുന്ന സുന്നി ആത്മീയനേതാക്കളും ഉള്‍പ്പെടുന്നു.


മതഗ്രന്ഥങ്ങളെക്കുറിച്ചുള്ള തീവ്രവാദികളുടെ വികലമായ വ്യാഖ്യാനങ്ങളിലാണ് മതതീവ്രവാദത്തിന്റെ വേര് കിടക്കുന്നത് എന്ന വാദഗതിയെ ഞാന്‍ നിരാകരിക്കുന്നില്ല. അത്തരം വ്യാഖ്യാനങ്ങള്‍ തള്ളിക്കളയുന്ന മുസ്‌ലീങ്ങളെ മുഴുവന്‍ ദൈവവിരുദ്ധരെന്നും “കേവല”വിശ്വാസികളെന്നും മുദ്രകുത്തുകയും ചെയ്യുന്ന രീതി സത്യസന്ധവുമല്ല.


isis-1
ഈ ഒരു സവിശേഷത ഇസ്‌ലാമിന്റെ പേരുപറഞ്ഞ് പ്രവര്‍ത്തിക്കുന്ന താലിബാനടക്കമുള്ള മൊത്തം തീവ്രവാദ ഗ്രൂപ്പുകളിലേയ്ക്കും പ്രത്യേകതയാണ്. ഉദാഹരണത്തിന് താലിബാന്റെ ഇരകളായിട്ടുള്ളവര്‍ ഭൂരിപക്ഷവും മുസ്‌ലീങ്ങള്‍ തന്നെയാണ്. നൂറുകണക്കിന് ഷിയാക്കളാണ് കുറഞ്ഞ വര്‍ഷങ്ങള്‍ക്കിടയില്‍ കൊല്ലപ്പെട്ടത്. അതുപോലെ പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇന്തോനേഷ്യ, ബംഗ്ലാദേശ്, അമേരിക്കയടക്കമുള്ള രാജ്യങ്ങളിലെ അഹമ്മദിയ മുസ്‌ലിങ്ങള്‍ക്കെതിരായ ആക്രമണങ്ങളില്‍ എന്റെ ധാരാളം അടുത്ത സുഹൃത്തുക്കളുടെ ജീവനുകളും നഷ്ടപ്പെട്ടിട്ടുണ്ട്.

പക്ഷേ ഇതൊന്നും കാണാതെ ചില ഇസ്‌ലാം വിരുദ്ധവിമര്‍ശകര്‍ ക്രൂരമായി മുസ്‌ലീങ്ങളുടെ വിശ്വാസത്തെ അതിന്റെ ദ്രോഹികളുമായി ബന്ധിപ്പിക്കുകയാണ് ഇപ്പോഴും ചെയ്യുന്നത്. മതഗ്രന്ഥങ്ങളെക്കുറിച്ചുള്ള തീവ്രവാദികളുടെ വികലമായ വ്യാഖ്യാനങ്ങളിലാണ് മതതീവ്രവാദത്തിന്റെ വേര് കിടക്കുന്നത് എന്ന വാദഗതിയെ ഞാന്‍ നിരാകരിക്കുന്നില്ല. അത്തരം വ്യാഖ്യാനങ്ങള്‍ തള്ളിക്കളയുന്ന മുസ്‌ലീങ്ങളെ മുഴുവന്‍ ദൈവവിരുദ്ധരെന്നും “കേവല”വിശ്വാസികളെന്നും മുദ്രകുത്തുകയും ചെയ്യുന്ന രീതി സത്യസന്ധവുമല്ല.


1400 വര്‍ഷങ്ങള്‍ക്കുമുമ്പ് ഇസ്‌ലാമിന്റെ പേരല്ലാതെ ഇസ്‌ലാമിന് മറ്റൊരു അടയാളവുമില്ലാതിരുന്ന ഒരുകാലത്ത്, ഖുര്‍ആന്‍ വാക്യങ്ങളല്ലാതെ ഖുര്‍ആന്‍ ക്രോഡീകരിക്കപ്പെടാതിരുന്ന ഒരുകാലത്ത്, “ആരാധനാലയങ്ങള്‍ വളരെ ആഢംബരരമായി ഫര്‍ണിഷ് ചെയ്തിരുന്നെങ്കിലും വഴികാട്ടിയായി ഒന്നുമില്ലാതിരുന്ന” (മിഷ്‌കത്ത് അല്‍ മസാബി)  കാലത്താണ് അദ്ദേഹത്തിന് പ്രവാചകത്വം ലഭിക്കുന്നത്.


 

quranഖുര്‍ആന്റെ സത്യസന്ധമായ വ്യാഖ്യാനങ്ങള്‍ ചൂണ്ടുന്നത് ഇസിസ് പോലുള്ള സംഘടനകള്‍ നിലനില്‍ക്കുന്നത് ഖുര്‍ആന്റെ അനുശാസനങ്ങള്‍ പാടേ നിരാകരിച്ചു കൊണ്ടാണ് എന്നാണ്. ഉദാഹരണമായി, കൊല ചെയ്യുന്നവന്‍ മനുഷ്യവര്‍ഗത്തില്‍ നിന്ന് നിഷ്‌കാസിതനാകുമെന്ന് (5:32) ഖുര്‍ആന്‍ പറയുന്നു. അതുപോലെ തന്നെ പീഡനത്തെയും ആക്രമണത്തെയും ഭൂമിയിലേക്കുംവെച്ച് ഏറ്റവും മോശമായ കുറ്റകൃത്യമെന്ന നിലയിലാണത് കണക്കാക്കുന്നത് (2:217). സമാധാനത്തിലും നീതിയിലും മനുഷ്യാവകാശത്തിലുമാണ് ഖുര്‍ആന്‍ നിലകൊള്ളുന്നത്. മനസാക്ഷിയുടെ സ്വാതന്ത്യത്തിനാണ് അത് ഊന്നല്‍ നല്‍കുന്നത്. മതപരിത്യാഗത്തിനും ബഹുദൈവാരാധനയ്ക്കും ലോകത്തെല്ലായിടത്തും ശിക്ഷ നല്‍കുന്നതിനെ ഖുര്‍ആന്‍ വിലക്കിയിട്ടുണ്ട്.

പ്രവാചകന്‍ മുഹമ്മദിന്റെ ജീവിതം പരിശോധിച്ചാല്‍ മതത്തിന്റെ പേരില്‍ നടക്കുന്ന വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കെതിരെ അത്ഭുതപ്പെടുത്തുന്ന വിശദാംശങ്ങളോടെ ശക്തമായി മുന്നറിയിപ്പ് നമുക്ക് നല്‍കുന്നതായി കാണാം.

1400 വര്‍ഷങ്ങള്‍ക്കുമുമ്പ് ഇസ്‌ലാമിന്റെ പേരല്ലാതെ ഇസ്‌ലാമിന് മറ്റൊരു അടയാളവുമില്ലാതിരുന്ന ഒരുകാലത്ത്, ഖുര്‍ആന്‍ വാക്യങ്ങളല്ലാതെ ഖുര്‍ആന്‍ ക്രോഡീകരിക്കപ്പെടാതിരുന്ന ഒരുകാലത്ത്, “ആരാധനാലയങ്ങള്‍ വളരെ ആഢംബരരമായി ഫര്‍ണിഷ് ചെയ്തിരുന്നെങ്കിലും വഴികാട്ടിയായി ഒന്നുമില്ലാതിരുന്ന” (മിഷ്‌കത്ത് അല്‍ മസാബി)  കാലത്താണ് അദ്ദേഹത്തിന് പ്രവാചകത്വം ലഭിക്കുന്നത്.


അവര്‍ വിശ്വാസ ഉടമ്പടികളെ തകര്‍ത്തെറിയും, സത്യം പറയാതിരിക്കും, കൂടാതെ തങ്ങളുടെ നഗരങ്ങളെ സൂചിപ്പിക്കുന്ന പേരുകള്‍ ഉപയോഗിക്കുക  മാത്രം ചെയ്യും. ഇത് വായിക്കുമ്പോള്‍, ഇസിസ് ഖലീഫയായ അബൂബക്കര്‍ അല്‍ ബഗ്ദാദിയെയാണ് ഓര്‍മ്മവരുന്നത്.


 

isis-2പില്‍ക്കാലത്ത് ഇസ്‌ലാമിന്റെ ശരിയായ ആത്മീയ അന്തസത്ത ചോര്‍ന്നുപോയി. മിക്കഭാഗങ്ങളിലും അത് കേവലം നിര്‍ബന്ധിത അനുഷ്ഠാനങ്ങളായി ചുരുക്കപ്പെട്ടു. പൗരോഹിത്യം അഴിമതിക്കാരാകുമെന്നും ശണ്ടകള്‍ക്ക് കാരണമാകുമെന്നും അന്നദ്ദേഹം പ്രവചിച്ചു.

ഇസ്‌ലാമിലെ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പുരോഹിതന്മാര്‍ മതപ്രഭാഷണ വേദികള്‍ വിദ്വേഷവും ഭിന്നതയും പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്നുവെന്നുള്ളത് എത്ര ശരിയാണ് !

ഇസ്‌ലാം വിശ്വാസങ്ങള്‍ അപഹരിക്കാന്‍ ഇസിസ് പോലുള്ള തീവ്രവാദ സംഘടനകള്‍ ശ്രമിക്കുമെന്ന് പ്രവാചകന്‍ മുഹമ്മദ് തുടര്‍ന്ന് വിശദീകരിക്കുന്നു. ശണ്ഠകൂടുന്ന സമയത്ത് ചിന്താപരമായും ബൗദ്ധികമായും ഒട്ടും തന്നെ പക്വതകാട്ടാത്ത ഒരുകൂട്ടം യുവാക്കള്‍ പ്രത്യക്ഷപ്പെടുമെന്നും അദ്ദേഹം പറയുന്നു; “അവര്‍ മനോഹരമായി സംസാരിക്കും, എന്നാല്‍ ചെയ്യുന്നത് ഹീനമായ പ്രവൃത്തികളായിരിക്കും. മുസ്ലീങ്ങള്‍ ചെയ്യേണ്ടുന്ന നിസ്‌കാരവും നോമ്പുമൊക്കെ അനുഷ്ഠിക്കും. അവര്‍ ഖുര്‍ആനിലേക്ക് ജനങ്ങളെ വിളിക്കുമെങ്കിലും യഥാര്‍ത്ഥത്തില്‍ അവര്‍ക്ക് ഖുര്‍ആന്‍കൊണ്ട് ഒന്നും ചെയ്യാനില്ല. അവരെ സംബന്ധിച്ചിടത്തോളം ഖുര്‍ആന്‍ അവരുടെ വിശദീകരണങ്ങള്‍ക്ക് അപ്പുറം പോകില്ല. അതായത്  അവര്‍ ഒരിക്കലും ഖുര്‍ആന്റെ സാരാംശം മനസിലാക്കില്ല. തിരഞ്ഞെടുത്ത ചില കാര്യങ്ങള്‍ മാത്രമാണ് അവര്‍ ഛര്‍ദ്ദിക്കുന്നത്. “നീച സൃഷ്ടികള്‍” എന്നാണ് ഇവരെ നബി വിശേഷിപ്പിക്കുന്നത്.

ഖുര്‍ആന്റെ വിശദീകരണം മതിയായ രീതിയില്‍ വ്യക്തമാകാകുന്നില്ലെങ്കില്‍ പ്രവാചകന്‍  മുഹമ്മദിന്റെ നാലാമത്തെ പിന്‍ഗാമിയായ ഖലിഫ അലി പരിചയപ്പെടുത്തുന്ന  “കിതാബ് അല്‍ ഫിതാന്‍” എന്ന ഗ്രന്ഥം ഇങ്ങനെ വിശദീകരിക്കുന്നുണ്ട്; അവര്‍ക്ക് നീളമുള്ള മുടിയും കറുത്ത കൊടിയുമുണ്ടാകും. “അവരുടെ ഹൃദയങ്ങള്‍ ഇരുമ്പുപോലെ കഠിനമായിരിക്കും.” അവര്‍ ഒരു ഭരണകൂടത്തിന്റെ (സ്റ്റേറ്റ്) (അഷാബ് ഉള്‍ ദൗള) പങ്കാളികളായിരിക്കും.

qur-an-2

രസകരമായ കാര്യമെന്തന്നാല്‍ ഇസിസ് തന്നെ സ്വയം വിശേഷിപ്പിക്കുന്നക്കുന്നത്  ഇസ്‌ലാമിക് സ്റ്റേറ്റെന്നാണ്. പ്രസ്തുത ഗ്രന്ഥം തുടര്‍ന്ന് വിശദീകരിക്കുന്നത്, അവര്‍ വിശ്വാസ ഉടമ്പടികളെ തകര്‍ത്തെറിയും, സത്യം പറയാതിരിക്കും, കൂടാതെ തങ്ങളുടെ നഗരങ്ങളെ സൂചിപ്പിക്കുന്ന പേരുകള്‍ ഉപയോഗിക്കുക  മാത്രം ചെയ്യും. ഇത് വായിക്കുമ്പോള്‍, ഇസിസ് ഖലീഫയായ അബൂബക്കര്‍ അല്‍ ബഗ്ദാദിയെയാണ് ഓര്‍മ്മവരുന്നത്.

ഈ കുറ്റവാളികളെ കുറിച്ച് വളരെ ദേഷ്യത്തോടെയും വേദനയോടെയുമാണ് നബി വിവരിക്കുന്നത്. മുസ്‌ലീങ്ങള്‍ ഇത്തരക്കാരെ കരുതിയിരിക്കണമെന്ന് അദ്ദേഹം വ്യക്തമായി ഉപദേശിക്കുകയും ചെയ്യുന്നു.

ഈ വിമര്‍ശനത്തിലാണ് ശ്രദ്ധിക്കേണ്ടത്. ഇസ്‌ലാമിന്റെ പേരിലാണ് ഇസിസ് കൊലപാതകങ്ങള്‍ നടത്തുന്നത്. ഖുര്‍ആന്‍ അനുസരിച്ചാണെന്നും പറയുന്നു. ലോകമെമ്പാടുമുള്ള ക്രമസമാധാനം തകര്‍ക്കാനായി വിശുദ്ധമാസത്തെ തന്നെ ഉപയോഗിക്കുന്നു. അതുകൊണ്ട് ഇത്തരം നിര്‍ബന്ധബുദ്ധികളെ കുറിച്ച് പ്രവാചകന്‍ വ്യക്തമായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീര്‍ന്നില്ല, ഇവരെ നമ്മള്‍ ഒറ്റപ്പെടുത്തണമെന്ന് നമ്മളോട് ഉറപ്പിച്ച് പറയുകയും ചെയ്തിരിക്കുന്നു.

ഈ കാര്യങ്ങള്‍ മനസിലാക്കാന്‍ തയ്യാറല്ലാത്തവര്‍ ഇസിസ് മാത്രമാണ്. ഇസിസ് ആണ് അംഗീകൃത ഇസ്‌ലാം എന്ന് വിശ്വസിക്കേണ്ടത് ഇസിസ് അനുഭാവികള്‍ക്കും ഇസ്‌ലാം വിരുദ്ധര്‍ക്കും നിര്‍ബന്ധമാണ്. എന്നാലതേസമയം ബൂദ്ധിയുള്ളവര്‍ പ്രവാചകന്‍ മുന്നോട്ട് വെച്ച വിവേകത്തെ മനസിലാക്കുകയും അറിവില്ലായ്മയ്ക്കും തീവ്രവാദത്തിനുമെതിരെ പോരാടുകയും ചെയ്യും.

കടപ്പാട് : ഹഫിങ്ടണ്‍ പോസ്റ്റ്‌