പോപ്പിന് കമ്മ്യൂണിസത്തോട് മൃദു സമീപനമോ?
Daily News
പോപ്പിന് കമ്മ്യൂണിസത്തോട് മൃദു സമീപനമോ?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 23rd September 2015, 2:03 pm

സോഷ്യലിസത്തോടും കമ്മ്യൂണിസത്തോടും വിശ്വാസപരമായ അകല്‍ച്ചമാത്രമല്ലല്ലോ പാപ്പസിക്കുണ്ടായിരുന്നത്. മറിച്ച് സാമ്പത്തികവും രാഷ്ട്രീയപരവുപമായ ഒത്തിരി മാനങ്ങളുണ്ട്‌. അങ്ങനെയെങ്കില്‍ പോപ്പിന്റെ ക്യൂബാ സന്ദര്‍ശനം വിവിധ തലങ്ങളില്‍ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കുമെന്നതില്‍ തര്‍ക്കമില്ല. അതിനാല്‍ പോപ്പിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സി.എന്‍.എന്‍ നടത്തിയ ഒരു റിപ്പോര്‍ട്ട് പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്നതാണ്.


ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ക്യൂബാ സന്ദര്‍ശനം വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ലോകത്ത് ഉയര്‍ത്തിയിരിക്കുന്നത്. ഇക്കാലമത്രയും വത്തിക്കാന്‍ തങ്ങളുടെ ശത്രുക്കളായി കണ്ടിരുന്ന ക്യൂബയെയും അതിന്റെ സോഷ്യലിസ്റ്റ് ഭരണകൂടത്തെയും അതിന്റെ തലവനായിരുന്ന ഫിദല്‍ കാസ്‌ട്രോയെയും കാലങ്ങള്‍ക്കിപ്പുറം അദ്ദേഹം സന്ദര്‍ശിക്കുമ്പോള്‍ ആഗോള തലത്തില്‍ തന്നെ വന്‍ ഞെട്ടലുകള്‍ക്കാണ് വേദിയൊരുങ്ങിയിരിക്കുന്നത്.

സോഷ്യലിസത്തോടും കമ്മ്യൂണിസത്തോടും വിശ്വാസപരമായ അകല്‍ച്ചമാത്രമല്ലല്ലോ പാപ്പസിക്കുണ്ടായിരുന്നത്. മറിച്ച് സാമ്പത്തികവും രാഷ്ട്രീയപരവുപമായ ഒത്തിരി മാനങ്ങളുണ്ട്‌. അങ്ങനെയെങ്കില്‍ പോപ്പിന്റെ ക്യൂബാ സന്ദര്‍ശനം വിവിധ തലങ്ങളില്‍ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കുമെന്നതില്‍ തര്‍ക്കമില്ല. അതിനാല്‍ പോപ്പിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട്  സി.എന്‍.എന്‍ നടത്തിയ ഒരു റിപ്പോര്‍ട്ട് പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്നതാണ്.

പോപ്പിന് കമ്മ്യൂണിസത്തോട് മൃദുസമീപനം സ്വീകരിക്കേണ്ട അവസ്ഥയാണോ ഈ സന്ദര്‍ശനത്തിനു പിന്നില്‍? അതോ മറ്റെന്തെങ്കിലും രാഷ്ട്രീയ അജണ്ടകളുടെ ഭാഗമാണോ ഈ സന്ദര്‍ശനം? ക്യൂബ-അമേരിക്ക നയതന്ത്രബന്ധങ്ങളില്‍ അടുത്തകാലത്തുണ്ടായ മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ ഈ ചോദ്യങ്ങള്‍ പരിശോധിക്കുകയാണ് റിപ്പോര്‍ട്ട് . റിപ്പോര്‍ട്ടിന്റെ പ്രസക്തഭാഗങ്ങള്‍ ഇവിടെ വായിക്കാം..

ശനിയാഴ്ച്ച ക്യൂബയിലെത്തിയ പോപ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ക്യൂബയിലെ കമ്മ്യൂണിസ്റ്റ് നേതൃത്വവുമായി കൂടിക്കാഴ്ച്ച നടത്തി. എന്നാല്‍ ചില അമേരിക്കന്‍ യാഥാസ്ഥിതികരെ മാനിച്ച് കൂടിക്കാഴ്ച ദീര്‍ഘനേരം നീട്ടികൊണ്ടുപോകാന്‍ അദ്ദേഹം തയ്യാറായില്ല.

ക്യൂബയിലെത്തിയ ഉടനെ തന്നെ കഴിഞ്ഞ ആറ് ദശാബ്ദക്കാലത്തിനിടയിലെ രാജ്യത്തിന്റെ പ്രസിഡന്റുമാരായ ഫിഡല്‍ കാസ്‌ട്രോയുടേയും റൗള്‍ കാസ്‌ട്രോയുടേയും രാഷ്ട്രീയ വാഴ്ച്ചയെ വിമര്‍ശിക്കാന്‍ ഒരു ക്യൂബന്‍ നായകനോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.  രാജ്യത്ത് കത്തോലിക്കര്‍ക്ക് കൂടുതല്‍ മതസ്വാതന്ത്ര്യം അനുവദിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


മാക്‌സിസ്റ്റ് പ്രത്യശാസ്ത്രം തെറ്റാണെന്നായിരുന്നു മുതലാളിത്ത വ്യവസ്ഥയെ വിമര്‍ശിക്കുന്ന പോപ്പ് ഫ്രാന്‍സിസ് 2013 ല്‍ ഒരു ഇറ്റാലിയന്‍ പത്രത്തോട് പറഞ്ഞിരുന്നത്. ക്യൂബയിലെ കാഴ്ചയ്ക്ക് പിന്നിലുള്ള കമ്മ്യൂണിസത്തെ വിമര്‍ശിക്കുകയാവും റൗള്‍ കാസ്‌ട്രോയുമായുള്ള കൂടിക്കാഴ്ചയില്‍ പോപ്പ് ചെയ്തിരിക്കുന്നതെന്നാണ് താവിസ് പറയുന്നത്.


franscis-pope2

ആശയങ്ങള്‍ക്ക് പകരം ജനങ്ങളെ സേവിക്കാനാണ് ഞായറാഴ്ച്ച ക്യൂബയിലെ ഹാവാന റവലൂഷന്‍ സ്‌ക്വയറില്‍ രണ്ട് ലക്ഷത്തോളം ക്യൂബന്‍ സ്വദേശികളോട് ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞത്. ഇതും ക്യൂബയിലെ സോഷ്യലിസ്റ്റ് വിപ്ലവത്തോടുള്ള വിമര്‍ശനമായിരുന്നു.

എന്നാല്‍ മുന്‍ഗാമികളെ അപേക്ഷിച്ച് തുറന്നടിച്ചുള്ള രാഷ്ട്രീയ പരാമര്‍ശങ്ങളൊന്നും തന്നെ പോപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്ന് പ്രമുഖ വത്തിക്കാന്‍ നിരീക്ഷകനായ ജോണ്‍ താവിസ് പറഞ്ഞു. അതുകൊണ്ടുതന്നെ അദ്ദേഹം കമ്മ്യൂണിസത്തോട് മൃദുസമീപനം കാണിക്കുന്നുണ്ടെന്നാണ് ചിലയാഥാസ്ഥിതികര്‍ കുറ്റപ്പെടുത്തുന്നത്.

1998ല്‍ സെന്റ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ ക്യൂബ സന്ദര്‍ശിക്കുന്ന വേളയില്‍ “വലിയ മാറ്റ”ത്തിനാണ് അദ്ദേഹം ആഹ്വാനം ചെയ്തത്. ഒപ്പം മതത്തെയും മനുഷ്യാവകാശത്തെയും ബഹുമാനിക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു. താവിസ് പറയുന്നു. പോപ് ബെനഡിക്ട് പതിനാലാമനും ഇതു തന്നെയാണ് ആവര്‍ത്തിച്ചത്.

ഇപ്പോഴത്തെ സാഹചര്യമനുസരിച്ച് മാക്‌സിസ്റ്റ് പ്രത്യശാസ്ത്രത്തിന് കൂടുതല്‍ കാലം നിലനില്‍പ്പില്ലെന്നും ഇത്തരത്തില്‍ ഒരു സമൂഹത്തെ സൃഷ്ടിക്കാന്‍ അധികകാലം സാധ്യമല്ലെന്നും ക്യൂബയിലേക്കുള്ള വിമാനത്തില്‍വെച്ച് ബെനഡിക്ട്  പറഞ്ഞിരുന്നു. ശാന്തമായി മറ്റൊരു മോഡല്‍ കണ്ടെത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചിരുന്നു.

മാക്‌സിസ്റ്റ് പ്രത്യശാസ്ത്രം തെറ്റാണെന്നായിരുന്നു മുതലാളിത്ത വ്യവസ്ഥയെ വിമര്‍ശിക്കുന്ന പോപ്പ് ഫ്രാന്‍സിസ് 2013 ല്‍ ഒരു ഇറ്റാലിയന്‍ പത്രത്തോട് പറഞ്ഞിരുന്നത്. ക്യൂബയിലെ കാഴ്ചയ്ക്ക് പിന്നിലുള്ള കമ്മ്യൂണിസത്തെ വിമര്‍ശിക്കുകയാവും റൗള്‍ കാസ്‌ട്രോയുമായുള്ള കൂടിക്കാഴ്ചയില്‍ പോപ്പ് ചെയ്തിരിക്കുന്നതെന്നാണ് താവിസ് പറയുന്നത്.

തന്റെ രാഷ്ട്രീയഭിപ്രായം പങ്കുവയ്ക്കാന്‍ ഇടയ്ക്ക് മാത്രം മടി കാണിക്കുന്ന പോപ്പ് ഫ്രാന്‍സിസിന്റെ ക്യൂബയിലെ ഇനിയുള്ള സമയങ്ങള്‍ നിരീക്ഷിക്കുന്നത് വളരെ രസകരമായിരിക്കും.


“ഫിദല്‍ ആന്റ് റിലീജിയണ്‍” എന്ന പുസ്തകം കാസ്‌ട്രോ പോപ്പിന് സമ്മാനിച്ചു. “പോപ്പ് ഫ്രാന്‍സിസിന്, ക്യൂബ സന്ദര്‍ശന വേളയില്‍, ജനങ്ങളുടെ സ്‌നേഹവും ബഹുമാവും” എന്നാണ് പുസ്തകത്തില്‍ അദ്ദേഹം എഴുതിയിരിക്കുന്നത്.


franscis-pope

വിമതരുമായി കൂടിക്കാഴ്ചയില്ല !!

“കത്തോലിക്കാ ആസ്ഥാനത്ത് നിന്നുള്ള ചിലര്‍ ഫോണ്‍ വിളിച്ചിരുന്നുവെന്നത് ശരിയാണ്, എന്നാല്‍ കൂടിക്കാഴ്ച നടത്തുന്നതിനെക്കുറിച്ച് ഇതുവരെ പദ്ധതി തയ്യാറാക്കിയിട്ടില്ല.” എന്നായിരുന്നു വിമതരുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ മറുപടി.

ഞായറാഴ്ച രണ്ട് പരിപാടികള്‍ക്കാണ് പോപ്പ് ഫ്രാന്‍സിസ് സമയം കണ്ടെത്തിയിരിക്കുന്നത്. ഗര്‍ഭസ്ഥ ശിശുക്കളെ സംരക്ഷിക്കണമെന്നാണ് പോപ്പ് സന്ധ്യാ പ്രാര്‍ത്ഥനയില്‍ സമൂഹത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. അവഗണിക്കപ്പെടുന്നവരിലും രോഗം അനുഭവിക്കുന്നവരിലുമാണ് ദൈവത്തിന്റെ അദൃശ്യ സാന്നിധ്യം ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് പോപ്പ് ക്യൂബയില്‍ നിന്ന് തിരിക്കുന്നത്.

ഫിദല്‍ കാസ്‌ട്രോയുമായി കൂടിക്കാഴ്ച

ഞായറാഴ്ച ക്യൂബന്‍ മുന്‍ പ്രസിഡന്റ് ഫിദല്‍കാസ്‌ട്രോയുമായി പോപ്പ് ഫ്രാന്‍സിസ് കൂടിക്കാഴ്ച നടത്തി. കാസ്‌ട്രോയുടെ ഹവാനയിലെ റസിഡന്‍സിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. കാസ്‌ട്രോയുടെ കുടുംബാഗങ്ങളും കൂടിക്കാഴ്ചയുടെ ഭാഗമായി. ഇരുവരും പുസ്തകങ്ങളും കൈമാറി. കൂടിക്കാഴ്ച അനൗപചാരികവും സൗഹൃദപരവുമായിരുന്നു.

“ഫിദല്‍ ആന്റ് റിലീജിയണ്‍” എന്ന പുസ്തകം കാസ്‌ട്രോ പോപ്പിന് സമ്മാനിച്ചു. “പോപ്പ് ഫ്രാന്‍സിസിന്, ക്യൂബ സന്ദര്‍ശന വേളയില്‍, ജനങ്ങളുടെ സ്‌നേഹവും ബഹുമാവും” എന്നാണ് പുസ്തകത്തില്‍ അദ്ദേഹം എഴുതിയിരിക്കുന്നത്.

കാസ്‌ട്രോയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് മുമ്പ് തുറന്ന വാഹനത്തിലായിരുന്നു ഹവാനയിലൂടെ പോപ്പ് സഞ്ചരിച്ചത്. തടിച്ചുകൂടിയ കത്തോലിക്കരുള്‍പ്പെടെ പോപ്പിന് ആശംസകളറിയിച്ചു.

തന്നെ കേള്‍ക്കാന്‍ തടിച്ചുകൂടിയവരോട് ഏറ്റവും കഷ്ടത അനുഭവിക്കുന്നവരെ ശ്രദ്ധിക്കാനും ശുശ്രൂഷിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.

pope-castro

റൗള്‍ കാസ്‌ട്രോയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന

നിരീശ്വരവാദിയായ ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ കൂട്ടപ്രാര്‍ത്ഥനയില്‍ പങ്കെടുത്തിരുന്നു. “പോപ്പ് തുടര്‍ച്ചയായി ഇത്തരത്തില്‍ സംസാരിക്കുകയാണെങ്കില്‍ ഞാന്‍ പള്ളിയില്‍ തിരിച്ചു പോവുകയും പ്രാര്‍ത്ഥന ആരംഭിക്കുകയും ചെയ്യും” എന്നായിരുന്നു വത്തിക്കാനില്‍ ജൂലൈയില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം റൗള്‍ കാസ്‌ട്രോ പറഞ്ഞിരുന്നത്.

പോപ്പിന്റെ രഹസ്യനയതന്ത്രം

പള്ളികളോടുള്ള കാസ്‌ട്രോയുടെ കാഴ്ചപ്പാടുകളില്‍ ഒരു സ്വാധീനം ഉണ്ടാക്കുക എന്നതുമാത്രമല്ല, ക്യൂബ-യു.എസ് ബന്ധം വളര്‍ത്തുന്നതില്‍ ഒരു പ്രധാന കണ്ണിയാവാനും പോപ്പ് ശ്രമിക്കുന്നുണ്ട്. യു.എസ് ക്യൂബ ബന്ധം വളര്‍ത്താന്‍ വളരെ കാലമായി പോപ്പ് ശ്രമിക്കുന്നുണ്ട്.

അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായുള്ള ആദ്യത്തെ കൂടിക്കാഴ്ചയില്‍ ക്യൂബയില്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം എടുത്തുകളയണമെന്നാണ് പോപ്പ് ആവശ്യപ്പെട്ടിരുന്നതെന്ന് ഹവാന ആര്‍ച്ച്ബിഷപ്പ് സി.എന്‍.എന്നിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.

“ലോകത്തിന് മുന്നില്‍ സ്വയം തുറക്കണ”മെന്നാണ് കമ്മ്യൂണിസ്റ്റ് രാജ്യത്തോട് പോപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ശനിയാഴ്ചയാണ് പോപ്പ് ഹവാനയില്‍ എത്തിയത്. അന്ന് തന്നെയാണ് അദ്ദേഹം നേതാക്കള്‍ക്ക് ഈ നിര്‍ദേശം നല്‍കിയിരിക്കുന്നതും.

fidel-castro-2

വളരെ വലിയ വിഷമഘട്ടങ്ങളില്‍പ്പോലും ജനങ്ങളുടെ മാന്യത സംരക്ഷിക്കാനാവശ്യമായ പ്രതീക്ഷ നിലനിര്‍ത്തുകയും സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള യുദ്ധത്തിന്‌
പ്രചോദനം നല്‍കുകയും ചെയ്തതിലൂടെ ക്യൂബന്‍ ചരിത്രത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ് ക്യൂബന്‍ പള്ളികളെന്നും പോപ്പ് പറഞ്ഞു.

കാസ്‌ട്രോ കുടുംബത്തിനെതിരെ ഒളിയമ്പ് പ്രയോഗിക്കാന്‍ അദ്ദേഹത്തിന്റെ ചെറിയ പ്രസംഗത്തില്‍ ക്യൂബന്‍ നായകനായിരുന്ന ജോസ് മാര്‍ട്ടിയെയും പോപ്പ് ഉദ്ധരിച്ചിരുന്നതായി വെര്‍ജീനിയ കോമണ്‍വെല്‍ത്ത് സര്‍വകലാശാലയിലെ ലാറ്റിന്‍ അമേരിക്കന്‍ ഹിസ്റ്ററി പ്രഫസര്‍ ആയിരുന്ന ആന്‍ഡ്രൂ ചെസ്‌നെട്ട് പറഞ്ഞു. ജോര്‍ജ് വാഷിങ്ടണിനെ പോലുള്ള ഒരാളായിരുന്നു മാര്‍ട്ടി. സ്വാതന്ത്ര്യ സമരത്തിനിടെ 1895 ലാണ് അദ്ദേഹം മരണപ്പെട്ടത്.

ക്യൂബ-യു.എസ് നയതന്ത്ര ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതിനുള്ള പോപ്പിന്റെ ശ്രമങ്ങളില്‍ പലരും സംതൃപ്തരായിരുന്നില്ല. പോപ്പിന്റെ നിലപാടുകള്‍ തെറ്റാണെന്നാണ് തനിക്ക് തോന്നുന്നതെന്ന് ന്യൂജേഴ്‌സി ഗവര്‍ണര്‍ ക്രൈസ് ക്രിസ്റ്റി പറഞ്ഞു. ഞായറാഴ്ചയാണ് ഇദ്ദേഹം സി.എന്‍.എന്നിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.

രാഷ്ട്രീയ കാര്യങ്ങളിലല്ല, മതപരമായ കാര്യങ്ങളില്‍ മാത്രമാണ് പോപ്പിന് തെറ്റ് പറ്റാതിരിക്കുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കടപ്പാട് : സി.എന്‍.എന്‍