| Monday, 17th August 2015, 8:40 am

സഖാവ് ഐസക്ക് കാക്കഞ്ചേരിയിലെ സമരത്തിനെത്തുമോ? ഒരു പ്രദേശത്തെ പൊരുതുന്ന ജനതയോട് ഐക്യപ്പെടുമോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

സഖാവ് ഐസക്ക് കാക്കഞ്ചേരിയിലെ സമരത്തിനെത്തുമോ? ഒരു പ്രദേശത്തെ പൊരുതുന്ന ജനതയോട് ഐക്യപ്പെടുമോ? സീമാസിനെപ്പോലെ മലബാര്‍ഗോള്‍ഡിനെയും ബഹിഷ്‌ക്കരിക്കണമെന്ന് ആഹ്വാനം ചെയ്യുമോ? സംസ്ഥാനത്തെ നിരവധി ക്വാറികള്‍ക്കു മുമ്പിലും സമരമുണ്ട്. ശുദ്ധമായ കുടിവെള്ളത്തിനു വേണ്ടിയും അടിസ്ഥാനാവശ്യങ്ങള്‍ക്കുവേണ്ടിയും നിരവധി സമരങ്ങള്‍ നടക്കുന്നു. ദേശീയപാതയോരത്തുള്ള ലക്ഷക്കണക്കിനാളുകള്‍ കുടിയൊഴിക്കല്‍ ഭീഷണി നേരിടുന്നു. അവര്‍ എങ്ങോട്ടാണ് പോകേണ്ടത്?

ഒപ്പിനിയന്‍ | ഡോ. ആസാദ്

സീമാസിലെ സമരം ഒത്തുതീര്‍പ്പാവും മുമ്പ് ഡോ. ആസാദ് എഴുതിയതാണ് ഈ ലേഖനം. ഇടതുപക്ഷം ജനകീയ സമരങ്ങള്‍ ഏറ്റെടുക്കുന്നതില്‍ സന്തോഷം പങ്കുവെയ്ക്കുമ്പോഴും ആരും തിരിഞ്ഞുനോക്കാത്ത സമരങ്ങളെ മുന്‍നിര്‍ത്തി ഡോ.തോമസ് ഐസക്കിനോട ആസാദ് ചോദിക്കുന്ന ചില ചോദ്യങ്ങളാണ് ഈ ലേഖനം.

ആലപ്പുഴ സീമാസ് ടെക്‌സ്‌ടൈല്‍സിലെ തൊഴിലാളികള്‍ സമരരംഗത്താണ്. തൊഴിലിടത്തിലെ സമ്മര്‍ദ്ദങ്ങളും വേതനവ്യക്തതയില്ലായ്മയും അവരെ സമരരംഗത്തെത്തിച്ചതാണ്. ആലപ്പുഴ ജില്ലയിലെ രണ്ടു എം.എല്‍.എമാരും അവരുടെ രാഷ്ട്രീയ പ്രസ്ഥാനമായ സി.പി.ഐ.എമ്മും ഈ സമരത്തെ പിന്തുണച്ചുവെന്നത് ആഹ്ലാദകരമാണ്.

സമീപകാലത്ത് ഇത്തരം ജനകീയ സമരങ്ങള്‍ ഏറെയുണ്ടാകുന്നുണ്ടെങ്കിലും പൊതുവില്‍ പ്രധാന രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം മുഖംതിരിച്ചുകളയുകയാണ് പതിവ്. പ്രാഥമിക സൗകര്യങ്ങള്‍ അനുവദിച്ചുകിട്ടാനും വല്ലപ്പോഴും ഒന്ന് ഇരിക്കാനും കോഴിക്കോട്ടെ സെയില്‍സ്‌ഗേള്‍സിന് സമരം ചെയ്യേണ്ടിവന്നത് മാസങ്ങള്‍ക്കു മുമ്പാണ്. തൃശൂരിലെ കല്യാണ്‍ സാരീസില്‍ മാസങ്ങള്‍ നീണ്ടുനിന്ന പോരാട്ടം വേണ്ടിവന്നു. അവിടെയും മാധ്യമങ്ങളും വലിയ പ്രസ്ഥാനങ്ങളും അകലെനിന്നതേയുള്ളു.

അസംഘടിതമേഖലയില്‍ ഇത്തരം ചെറുത്തുനില്‍പ്പുകള്‍ വര്‍ധിച്ചു വരികയാണ്. രാജ്യത്തെ തൊഴിലെടുക്കുന്നവരില്‍ 93 ശതമാനംപേരും അസംഘടിത വിഭാഗമാണ്. വെറും ഏഴു ശതമാനം മാത്രമാണ് ട്രേഡ് യൂണിയനുകളുടെ പതാകകള്‍ക്കു കീഴില്‍ അണിനിരന്നിട്ടുള്ളത്. അതുതന്നെ കുത്തനെ ഇടിയുംവിധം തൊഴില്‍മേഖല പുനസംവിധാനം ചെയ്യപ്പെടുകയാണ്.

പുതിയ മുതലാളിത്തം അടിച്ചേല്‍പ്പിക്കുന്ന കെടുതികള്‍ക്കെതിരായ പോരാട്ടം പുതിയകാലത്തെ വര്‍ഗസമരമാണ്. അത് നിര്‍വ്വഹിക്കുന്നത് സാമൂഹികമായ ഉണര്‍വ്വുകളും കൂട്ടായ്മകളുമാണെങ്കില്‍ അവയുടെ രാഷ്ട്രീയത്തെ സാമൂഹിക ഇടതുപക്ഷ രാഷ്ട്രീയമായാണ് കാണേണ്ടത്. രാജ്യത്തെമ്പാടും ഇത്തരമൊരു മുന്നേറ്റത്തിന്റെ മുദ്രാവാക്യങ്ങള്‍ മുഴങ്ങുന്നുണ്ട്.

ഈ സാഹചര്യത്തിലും സംഘടിത അസംഘടിത തൊഴിലാളികളുടെ വലിയ തോതിലുള്ള ഏകീകരണവും രാഷ്ട്രീയ ജാഗരണവും സ്വപ്നം മാത്രമായി ബാക്കിനില്‍ക്കുകയാണ്. അതുകൊണ്ടാണ് നഴ്‌സുമാരുടെ സമരവും ഗസ്റ്റ് അദ്ധ്യാപകരും കാഷ്വല്‍ ജീവനക്കാരും നടത്തിയ പ്രതിഷേധങ്ങളും വലിയ ഭൂകമ്പങ്ങളുണ്ടാക്കാതെ മാഞ്ഞുപോയത്. എങ്കിലും ആ സമരങ്ങളുടെ വഴിയിലാണ് പുതിയകാലത്തെ പോരാട്ടങ്ങളും വിമോചന രാഷ്ട്രീയവും ഉണര്‍ന്നെണീക്കുക എന്നത് വ്യക്തമായിക്കഴിഞ്ഞിട്ടുണ്ട്.

പുതിയ മുതലാളിത്തം അടിച്ചേല്‍പ്പിക്കുന്ന കെടുതികള്‍ക്കെതിരായ പോരാട്ടം പുതിയകാലത്തെ വര്‍ഗസമരമാണ്. അത് നിര്‍വ്വഹിക്കുന്നത് സാമൂഹികമായ ഉണര്‍വ്വുകളും കൂട്ടായ്മകളുമാണെങ്കില്‍ അവയുടെ രാഷ്ട്രീയത്തെ സാമൂഹിക ഇടതുപക്ഷ രാഷ്ട്രീയമായാണ് കാണേണ്ടത്. രാജ്യത്തെമ്പാടും ഇത്തരമൊരു മുന്നേറ്റത്തിന്റെ മുദ്രാവാക്യങ്ങള്‍ മുഴങ്ങുന്നുണ്ട്.

ദൗര്‍ഭാഗ്യവശാല്‍, ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ സന്ദര്‍ഭത്തിന്റെ രാഷ്ട്രീയഗൗരവം ഉള്‍ക്കൊള്ളുന്നതില്‍ പരാജയപ്പെടുകയാണ്. ഈ ശൂന്യതയില്‍നിന്നാണ് സാമൂഹിക നിര്‍ബന്ധങ്ങളുടെ പ്രേരണയാല്‍ ആം ആദ്മിപോലുള്ള പരീക്ഷണങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നത്. പൊരുതുന്നത് പുതിയ മുതലാളിത്തത്തോടാണ് എന്ന നിശ്ചയമുണ്ടാകുമ്പോഴേ വെറും സാമൂഹിക രാഷ്ട്രീയമല്ല, സാമൂഹിക ഇടതുപക്ഷ രാഷ്ട്രീയമാണ് പ്രസക്തം എന്നു തിരിച്ചറിയുകയുള്ളു. ആ തിരിച്ചറിവാകട്ടെ, ഇടതുരാഷ്ട്രീയമുന്നേറ്റങ്ങള്‍ക്കാണ് ഈ സാഹചര്യം ഏറെ അനുകൂലമായിരിക്കുന്നതെന്ന് ഓര്‍മ്മപ്പെടുത്തുന്നുമുണ്ട്.

ചെറുതും വലതുമായ കമ്യൂണിസ്റ്റു പ്രസ്ഥാനങ്ങള്‍ ആഗോളവല്‍ക്കരണകാലത്ത് ഒരേ പ്രതിസന്ധിതന്നെയാണ് നേരിടുന്നത്. ജ്ഞാനസമ്പദ്ഘടനയുടെ സങ്കീര്‍ണ വ്യവഹാരങ്ങളില്‍ അടിതെറ്റിപ്പോയിട്ടുമുണ്ട്. താരതമ്യേന വലിയ പ്രസ്ഥാനങ്ങള്‍ ഭരണമാത്ര സംഘടനകളായി ചുരുങ്ങി. ബഹുജന സമരങ്ങളെ ചട്ടപ്പടി സമരങ്ങളാക്കി ചുരുക്കി. വര്‍ഗസമര പ്രക്ഷുബ്ധതയുടെ ജൈവാസ്പദങ്ങളെ തിരിച്ചറിഞ്ഞില്ല. പലവിധത്തില്‍ ഇരകളാക്കപ്പെടുന്ന ബഹുജനങ്ങളോടൊപ്പമല്ല മുതലാളിത്ത വികസനത്തിന്റെ മൂലധനലോബികള്‍ക്കൊപ്പമാണ് അവര്‍ തങ്ങളുടെ ഇരിപ്പിടം കണ്ടെത്തിയത്. അതല്ലെങ്കില്‍ മൂലമ്പള്ളിയില്‍ കുടിയിറക്കപ്പെട്ടവര്‍ക്ക് ഏറെക്കുറെ ഒരു ദശകമാവുന്ന സമയത്തെങ്കിലും നീതി ലഭിക്കുമോ എന്ന് അവരന്വേഷിക്കുമായിരുന്നു.

സഖാവ് തോമസ് ഐസക്ക് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ സൂചിപ്പിക്കുന്നതുപോലെ, ഇന്നലെയോളം എന്ത് എന്നതല്ല ഇന്നിപ്പോള്‍ അത്തരം സമരങ്ങളില്‍ ഐക്യപ്പെട്ടു തുടങ്ങിയിരിക്കുന്നു എന്നതാണ് ശ്രദ്ധേയം. ദില്ലിയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബാംഗങ്ങള്‍ നടത്തിയ പ്രക്ഷോഭത്തില്‍ പങ്കെടുത്തതും സീമാസിലെ സമരത്തില്‍ നേതൃത്വപരമായ പങ്കു വഹിക്കുന്നതും സന്തോഷകരമാണ്. വിശാഖപട്ടണം കോണ്‍ഗ്രസ്സിന്റെ പുതിയ നിശ്ചയങ്ങളാണ് പ്രകടമായിത്തുടങ്ങിയതെങ്കില്‍ അതവിടെ മാത്രമായി അവസാനിക്കില്ലല്ലോ. സീമാസിലെ സമരത്തോട് മാധ്യമങ്ങളെടുത്ത നിലപാട് ഐസക്ക് ചോദ്യംചെയ്യുന്നുണ്ട്. മിക്കവാറും എല്ലാ ജനകീയ സമരങ്ങളും ഇത്തരം പ്രയാസങ്ങളെ നേരിടുന്നുണ്ട്.

മലപ്പുറം ജില്ലയിലെ കാക്കഞ്ചേരിയില്‍ മലബാര്‍ഗോള്‍ഡിനെതിരെ ആ പ്രദേശത്തെ ജനങ്ങളൊന്നടങ്കം സമരത്തിലാണ്. ആഗസ്ത് 26ന് ആ പോരാട്ടം 250 ദിവസം പിന്നിടുകയാണ്. റെഡ് കാറ്റഗറിയില്‍പെട്ട അത്യന്തം മാരകമായ മലിനീകരണങ്ങളുണ്ടാക്കുന്ന സ്വര്‍ണ ശുദ്ധീകരണ ആഭരണ നിര്‍മാണ സ്ഥാപനം കിന്‍ഫ്രയുടെ ഭക്ഷ്യോത്പാദന യൂണിറ്റുകള്‍ക്കിടയില്‍ ഏറെ ജനസാന്ദ്രതയുള്ള പ്രദേശത്ത് തുടങ്ങാനാണ് മലബാര്‍ഗോള്‍ഡ് ശ്രമിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരന്തത്തെക്കാള്‍ മാരകമായ രാസയുദ്ധത്തെയാണ് ജനങ്ങള്‍ക്കു നേരിടേണ്ടിവരിക. എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സമരരംഗത്താണ്. എന്നാല്‍ ഒരു പ്രസ്ഥാനത്തിന്റെയും സംസ്ഥാന നേതാക്കള്‍ അങ്ങോട്ടു തിരിഞ്ഞു നോക്കിയിട്ടില്ല.

സംസ്ഥാനത്തെ വ്യവസായ വകുപ്പ് സ്വര്‍ണമുതലാളിയുമായി ഒത്തുകളിക്കുകയാണ്. മാധ്യമങ്ങളുടെ പിന്തുണയും മലബാര്‍ഗോള്‍ഡിനാണ്. ജനാധിപത്യത്തില്‍ ജനകീയ താല്‍പ്പര്യങ്ങള്‍ക്കും മുകളിലാണ് ധനാധികാര താല്‍പ്പര്യങ്ങളെന്ന് ആര്‍ക്കാണറിയാത്തത്? പക്ഷെ, ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പ്രാദേശിക നേതാക്കളെ മാത്രം അങ്ങോട്ടു വിടുകയും ദേശാഭിമാനി പ്രാദേശിക പേജില്‍ വാര്‍ത്ത ചുരുക്കുകയും ചെയ്യുന്നതിന്റെ യുക്തിയെന്താണ്?

സഖാവ് ഐസക്ക് കാക്കഞ്ചേരിയിലെ സമരത്തിനെത്തുമോ? ഒരു പ്രദേശത്തെ പൊരുതുന്ന ജനതയോട് ഐക്യപ്പെടുമോ? സീമാസിനെപ്പോലെ മലബാര്‍ഗോള്‍ഡിനെയും ബഹിഷ്‌ക്കരിക്കണമെന്ന് ആഹ്വാനം ചെയ്യുമോ? സംസ്ഥാനത്തെ നിരവധി ക്വാറികള്‍ക്കു മുമ്പിലും സമരമുണ്ട്. ശുദ്ധമായ കുടിവെള്ളത്തിനു വേണ്ടിയും അടിസ്ഥാനാവശ്യങ്ങള്‍ക്കുവേണ്ടിയും നിരവധി സമരങ്ങള്‍ നടക്കുന്നു. ദേശീയപാതയോരത്തുള്ള ലക്ഷക്കണക്കിനാളുകള്‍ കുടിയൊഴിക്കല്‍ ഭീഷണി നേരിടുന്നു. അവര്‍ എങ്ങോട്ടാണ് പോകേണ്ടത്?

സഖാവ് ഐസക്ക് കാക്കഞ്ചേരിയിലെ സമരത്തിനെത്തുമോ? ഒരു പ്രദേശത്തെ പൊരുതുന്ന ജനതയോട് ഐക്യപ്പെടുമോ? സീമാസിനെപ്പോലെ മലബാര്‍ഗോള്‍ഡിനെയും ബഹിഷ്‌ക്കരിക്കണമെന്ന് ആഹ്വാനം ചെയ്യുമോ? സംസ്ഥാനത്തെ നിരവധി ക്വാറികള്‍ക്കു മുമ്പിലും സമരമുണ്ട്. ശുദ്ധമായ കുടിവെള്ളത്തിനു വേണ്ടിയും അടിസ്ഥാനാവശ്യങ്ങള്‍ക്കുവേണ്ടിയും നിരവധി സമരങ്ങള്‍ നടക്കുന്നു. ദേശീയപാതയോരത്തുള്ള ലക്ഷക്കണക്കിനാളുകള്‍ കുടിയൊഴിക്കല്‍ ഭീഷണി നേരിടുന്നു. അവര്‍ എങ്ങോട്ടാണ് പോകേണ്ടത്? ഗെയില്‍ പൈപ്പ്‌ലൈനിന്റെയും പ്രശ്‌നം സമാനമാണ്. ജനപക്ഷത്തു നിന്ന് പരിഹാരം കാണുന്നതിനുപകരം മുതലാളിത്ത വികസന യുക്തികളുടെ ഗിരിപ്രഭാഷണങ്ങള്‍ നടത്തുന്ന പതിവ് അവസാനിപ്പിക്കണം. ആദ്യവും അവസാനവും മനുഷ്യസ്‌നേഹികള്‍ക്കു ജനപക്ഷത്തേ നില്‍ക്കാനാവൂ.

സാന്ത്വന പരിചരണവും മാലിന്യ നിര്‍മ്മാര്‍ജ്ജനവും വേണ്ടതുതന്നെ. പെരുകുന്ന മാലിന്യങ്ങളും രോഗങ്ങളും അതുരൂപപ്പെടുന്ന സാഹചര്യങ്ങളെ പുനപ്പരിശോധിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. വലിയ പങ്ക് മാലിന്യങ്ങളും അടിച്ചേല്‍പ്പിക്കപ്പെടുന്ന കോര്‍പറേറ്റ് നായാട്ടിന്റെ അവശിഷ്ടങ്ങളാണ്. രോഗങ്ങളും അവയുടെ അനുബന്ധങ്ങളാണ്. മാലിന്യങ്ങളെടുത്തു കളയുമ്പോള്‍തന്നെ അത് വിതറിയ കോര്‍പറേറ്റ് വികസനത്തിന്റെ മനുഷ്യവിരുദ്ധതയ്‌ക്കെതിരായ സമരം ശരിയായ വര്‍ഗസമരം തുടര്‍ന്നേ മതിയാകൂ. അല്ലാത്തപക്ഷം പുതിയ മുതലാളിത്തത്തിന്റെ മാലിന്യംകോരുന്ന പുതിയ തൊഴിലാളികളെ സൃഷ്ടിക്കാനേ അത് സഹായകരമാവൂ. വര്‍ഗ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പുതിയ സഹായ സേവന വ്യവസായങ്ങളുടെകൂടി ഇരകളോ സന്നദ്ധസേനകളോ മാത്രമായി ചുരുങ്ങരുതല്ലോ. പങ്കാളിത്ത വികസനം പുതിയ മുതലാളിത്തത്തിന്റെ ജനവിരുദ്ധ യുദ്ധത്തില്‍ നമ്മെക്കൂടി പങ്കുകാരാക്കും. അതു നേരിടാന്‍ സാമൂഹിക ഉണര്‍വ്വുകളിലെ വര്‍ഗസമര സൂക്ഷ്മങ്ങളെ തോറ്റിയെടുത്ത് ഉജ്വലിപ്പിക്കണം.

കോര്‍പറേറ്റ് ജനാധിപത്യ അധികാര വാഴ്ച്ചക്കെതിരെ ബദലുയര്‍ത്താന്‍ സാമൂഹിക ഇടതുപക്ഷ സമരങ്ങളെ ഐക്യപ്പെടുത്തി ദേശീയമായ മുന്നേറ്റം രൂപപ്പെടുത്തിയേ മതിയാകൂ. സോഷ്യലിസ്റ്റ് ലക്ഷ്യം കൈവിടാത്ത ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കു അത് സാധിക്കും. അഥവാ സാധിക്കണം. ഈ സാഹചര്യത്തിലാണ് ആലപ്പുഴ സീമാസിലെ സമര വാര്‍ത്തകള്‍ക്ക് പുതിയ രാഷ്ട്രീയ പ്രസക്തി കൈവന്നിരിക്കുന്നത്. ഈ വിഷയത്തില്‍ ഐസക്കും സിപിഎമ്മും സ്വീകരിക്കാനിരിക്കുന്ന തുടര്‍ നടപടികളും വിശദീകരണങ്ങളും രാജ്യമാവശ്യപ്പെടുന്ന പുതിയ മുന്നേറ്റങ്ങള്‍ക്ക് അനുഗുണമാകുമോ എന്നു കാത്തിരുന്നു കാണാം.

Latest Stories

We use cookies to give you the best possible experience. Learn more