ന്യൂദല്‍ഹി: കൂടല്‍മാണിക്യം ഭരതക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് സംഘടിപ്പിക്കാനിരുന്ന മന്‍സിയയുടെ ഭരതനാട്യം റദ്ദാക്കിയ സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.
മറ്റ് മതങ്ങള്‍ അവരുടെ മതത്തെ ബഹുമാനിക്കാന്‍ മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ ശ്രമിക്കുകയാണെന്നും ക്രിസ്ത്യന്‍ പള്ളികളും, മുസ് ലിം പള്ളികളും ഗുരുദ്വാരകളും സിനഗോഗുകളും എല്ലാവര്‍ക്കുമായി വാതിലുകള്‍ തുറന്നിടുമ്പോള്‍ ചില ഹിന്ദുക്കള്‍ക്ക് പുറത്തുനിന്നുള്ളവര്‍ക്കു മുന്നില്‍ ക്ഷേത്രം അടച്ചിടാനാണ് താല്പര്യമെന്നും അദ്ദേഹം പറഞ്ഞു..’വസുദൈവ കുടുംബകം’ എവിടെയാണെന്നും അദ്ദേഹം ചോദിച്ചു.
കുടല്‍മാണിക്യം ക്ഷേത്രത്തില്‍ നൃത്തം ചെയ്യേണ്ട കലാകാരി അഹിന്ദുവായതിനാലാണ് ചാര്‍ട്ട് ചെയ്ത പരിപാടികള്‍ റദ്ദാക്കിയത്. ക്ഷേത്ര മതില്‍കെട്ടിന് ഉള്ളിലായതിനാലാണ് മന്‍സിയയെ പരിപാടിയില്‍ നിന്നൊഴിവാക്കിയതെന്ന് ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ് മേനോന്‍ പറഞ്ഞു.
ഏപ്രില്‍ 21ലെ ആറാം ഉത്സവം പ്രമാണിച്ചുള്ള കലാപരിപാടികളുടെ ഭാഗമായി ഭരതനാട്യം അവതരിപ്പിക്കാന്‍ നോട്ടീസിലടക്കം പേര് അച്ചടിച്ചതിന് ശേഷമാണ് ക്ഷേത്ര ഭാരവാഹികളില്‍ ഒരാള്‍ ഇക്കാര്യം അറിയിച്ചതെന്ന് മന്‍സിയ ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗുരുവായൂരില്‍ വെച്ചും തനിക്ക് ഇതേ അനുഭവമുണ്ടായിരുന്നെന്നും കലകളും കലാകാരും മതവും ജാതിയുമായി കെട്ടിമറഞ്ഞു കൊണ്ടേയിരിക്കും. അതൊരു മതത്തിനു നിഷിദ്ധമാകുമ്പോള്‍ മറ്റൊരു മതത്തിന്റെ കുത്തക ആവുകയാണെന്നും മന്‍സിയ കുറിപ്പില്‍ പറയുന്നു.
Content Highlights: ‘Where’s Vasudhaiva Kutumbakam?’: Shashi Tharoor after ‘non-Hindu’ artist barred from performing in Kerala temple