| Sunday, 3rd May 2020, 12:19 pm

രോഹിത് ഇവിടെ എത്തിയതിന് പിന്നില്‍ ധോണി; സഞ്ജു സാംസണടക്കമുള്ളവരെ മുന്നോട്ടുകൊണ്ടുപോകേണ്ടത് രോഹിതിന്റെ കടമയെന്നും ഗംഭീര്‍

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മ്മയുടെ കരിയറില്‍ ഏറ്റവും കടപ്പെട്ടിരിക്കേണ്ടത് മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയോയാടായിരിക്കണമെന്ന് മുന്‍താരം ഗൗതം ഗംഭീര്‍.

വിരാട് കോഹ്‌ലിയേയും രോഹിത് ശര്‍മ്മയേയും ധോണി പാകപ്പെടുത്തിയത് പോലെ യുവതാരങ്ങളുടെ കളിയില്‍ ഇരുവരും ശ്രദ്ധ പുലര്‍ത്തണമെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

2007 ല്‍ തന്നെ രോഹിത് ടീമിലെത്തിയിരുന്നെങ്കിലും 2013 മുതലാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ അവിഭാജ്യഘടകമായിത്തീരുന്നത്. 2013 ചാമ്പ്യന്‍സ് ട്രോഫി മുതല്‍ ശിഖര്‍ ധവാനൊപ്പം രോഹിതിനെ ഓപ്പണിംഗിനിറക്കിയ ധോണിയുടെ തീരുമാനമാണ് രോഹിതിന്റെയും ഇന്ത്യന്‍ ടീമിന്റേയും തുടര്‍ന്നുള്ള പ്രകടനങ്ങളെ സ്വാധീനിച്ചത്.

ഇന്ന് ലോകക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ഓപ്പണറാണ് രോഹിത്. ഏകദിനത്തില്‍ മൂന്ന് ഇരട്ടസെഞ്ച്വറിയും ടി-20 യില്‍ നാല് സെഞ്ച്വറിയും രോഹിതിന്റെ പേരിലുണ്ട്.

കഴിഞ്ഞ ലോകകപ്പില്‍ അഞ്ച് സെഞ്ച്വറിയടക്കം നേടി കൂടുതല്‍ റണ്‍സ് നേടിയതും രോഹിതായിരുന്നു.

യുവതാരങ്ങളായ ശുഭ്മാന്‍ ഗില്ലിനും സഞ്ജു സാംസണിനും രോഹിതിന്റെ പിന്തുണ ആവശ്യമുണ്ടെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു. മികച്ച പിന്തുണയുണ്ടെങ്കില്‍ ഒരു കളിക്കാരന് എങ്ങനെ പ്രതിഭാസമാകാം എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് രോഹിതെന്നും ഗംഭീര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more