മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസും അപ്രതീക്ഷിതമായി കണ്ടുമുട്ടി.
പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് കൊല്‍ഹാപൂര്‍ നഗരത്തില്‍ വെച്ച് ഇവര്‍ പരസ്പരം കണ്ടുമുട്ടിയത്.
ബി.ജെ.പിയുമായുള്ള സഖ്യം ഉപേക്ഷിച്ചാണ് ശിവസേന കോണ്‍ഗ്രസിനും എന്‍.സി.പിക്കും ഒപ്പം ചേര്‍ന്ന് സര്‍ക്കാര്‍ ഉണ്ടാക്കിയത്.
എന്നാല്‍ പ്രളയ ബാധിത മേഖലയില്‍ എത്തിയ ഇരുവരും രാഷ്ട്രീയം മറന്നുപ്രവര്‍ത്തിക്കുമെന്ന് പറഞ്ഞു.
” എനിക്കറിയാമായിരുന്നു അദ്ദേഹം ഇവിടെ ഉണ്ടാകുമെന്ന്. ഞാനും ഇവിടെ വരുന്നതുകൊണ്ട് അദ്ദേഹത്തോട് കാത്തുനില്‍ക്കാന്‍ പറഞ്ഞിരുന്നു. ഞങ്ങള്‍ ജനങ്ങളെ സഹായിക്കാനാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ രാഷ്ട്രീയമില്ല,” താക്കറെ പറഞ്ഞു.
തങ്ങളുടെ എതിരാളികളായ എന്‍.സി.പിയുമായും കോണ്‍ഗ്രസുമായും ശിവസേന സഖ്യമുണ്ടാക്കി ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറക്കിയതുമുതല്‍ ഇരു നേതാക്കളും തമ്മില്‍ നല്ല ബന്ധമല്ല പുലര്‍ത്തുന്നത്.
എന്നാല്‍, പ്രളയാ ബാധിത പ്രദേശത്ത് സഹായമെത്തിക്കാന്‍ ഭരണപക്ഷത്തെ സഹായിക്കുമെന്നാണ് ഫഡ്‌നാവിസ് പറഞ്ഞത്.
” ഞാന്‍ മുഖ്യമന്ത്രിയുമായി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. ഒരു ദീര്‍ഘകാല പദ്ധതി ആലോചിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ പ്രദേശത്തെ ജനങ്ങള്‍ക്ക് ഉടനടി ആശ്വാസം നല്‍കുന്നതിനെക്കുറിച്ചും ഞങ്ങള്‍ ചര്‍ച്ച ചെയ്തു,” ഫഡ്‌നാവിസ് പറഞ്ഞു.