| Wednesday, 5th March 2014, 4:39 pm

'സമീറ പറയുമ്പോള്‍' തകര്‍ന്നു വീഴുന്നത് ആണ്‍ ബിംബങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മരണത്തെ മുന്നില്‍ കാണുമ്പോള്‍ സമീറ ജീവിതത്തെ സ്‌നേഹിച്ചു തുടങ്ങുന്നു. അവള്‍ ജീവിതത്തെ സ്‌നേഹിച്ചു തുടങ്ങുമ്പോള്‍ മകനാല്‍ ബാലസംഗം ചെയ്യപ്പെട്ട മേരി എന്ന സ്ത്രിയെ പരിയപ്പെടുന്നു. മേരി സമീറക്ക് സമാധാനം  നല്കുന്നു. അതിനിടയില്‍ സമീറയുടെ  സ്വപ്നത്തില്‍ എത്തുന്ന ഭ്രാന്തിത്തള്ള അവളോട് ജീവിതം ആസ്വദിക്കാന്‍ പറയുന്നു.


[share]

നാടക നിരൂപണം / നന്ദ ഗോപാല്‍

ആണ്‍ ബിംബങ്ങളുടെയും പുരുഷ മേധാവിത്വ സമൂഹത്തിന്റെയും തകര്‍ച്ചയുടെ ദൃശ്യാവിഷ്‌കാരമായിരിന്നു പോണ്ടിച്ചേരി കേരളസമാജം അവതരിപ്പിച്ച “സമീറ പറയുന്നത്”എന്ന നാടകം.

നിലനില്‍ക്കുന്ന സാമുഹിക വ്യവസ്ഥയെയും കപട സദാചാര വ്യവസ്ഥയേയും നാടകം ശക്തമായി ചോദ്യം ചെയ്യുന്നു. പത്തു വയസ്സില്‍ വിവാഹ മോചിതയായ നുജുത് എന്ന യമനിയന്‍ പെണ്‍കുട്ടിയുടെ ആത്മകഥയും പൗലോ കൊയലോയുടെ “വെറോനിക്ക മരിക്കാന്‍ തീരുമാനിച്ചു” എന്ന നോവലില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് പ്രശസ്ത നാടക സംവിധയകന്‍ ശ്രീജിത്ത് പോയില്‍കാവ് ആണ് നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത്.

പതിനഞ്ചാം വയസ്സില്‍  പഠിപ്പിക്കുന്ന അധ്യപകനാല്‍ വിവാഹം ചെയ്യപെടുന്ന സമീറ, ഗാര്‍ഹിക വ്യവസ്ഥയുടെ അടിച്ചര്‍ത്തല്‍ കാരണം ആത്മഹത്യാ ശ്രമം നടത്തുന്നു.

എന്നാല്‍ ഇതില്‍ പരാജയപ്പെട്ട സമീറയെ കുപ്രസിദ്ധ മനസികാരോഗ്യ കേന്ദ്രമായ “വെല്ലറ്റില്‍”എത്തിക്കുന്നു. എന്നാല്‍ “വെല്ലറ്റ്”സമീറയുടെ ജീവിതത്തെ മാറ്റി മറിക്കുന്നു.

സമീറ ഏഴു ദിവത്തിനുള്ളില്‍ മരിക്കുമെന്ന് ഡോക്ടര്‍ പറയുന്നു. കാരണം ആത്മഹത്യ നടത്താന്‍ ഉപയോഗിച്ച ഗുളികള്‍ അവളുടെ കരള്‍ പൂര്‍ണമായും നശിപ്പിച്ചിരിക്കുന്നു.

മരണത്തെ മുന്നില്‍ കാണുമ്പോള്‍ സമീറ ജീവിതത്തെ സ്‌നേഹിച്ചു തുടങ്ങുന്നു. അവള്‍ ജീവിതത്തെ സ്‌നേഹിച്ചു തുടങ്ങുമ്പോള്‍ മകനാല്‍ ബാലസംഗം ചെയ്യപ്പെട്ട മേരി എന്ന സ്ത്രിയെ പരിയപ്പെടുന്നു. മേരി സമീറക്ക് സമാധാനം  നല്കുന്നു. അതിനിടയില്‍ സമീറയുടെ  സ്വപ്നത്തില്‍ എത്തുന്ന ഭ്രാന്തിത്തള്ള അവളോട് ജീവിതം ആസ്വദിക്കാന്‍ പറയുന്നു.

സ്വയം ചെയ്യുന്ന രതി മാത്രമാണ് അവളുടെ പൊട്ടിത്തെറിക്കുന്ന തലച്ചോറിനു സമാധാനം എന്ന് ഭ്രാന്തി ഉപദേശിക്കുന്നു. അവള്‍ സ്വയം രതിയില്‍ ഏര്‍പെടാന്‍ ഒരു പ്രചോദനം തിരയുമ്പോള്‍ ഓര്‍മ മുഴുവന്‍ നഷ്ടപ്പെട്ടിട്ടും പിയാനോയില്‍ ബിതോവന്റെ സിംഫണികള്‍ വായിക്കുന്ന എഡ്വേര്‍ഡിനെ കണ്ടു മുട്ടുന്നു.

എഡ്വേര്‍ഡില്‍ അവള്‍ ഒരു ഇണയെ കാണുന്നു. സമീറയുടെ സ്പര്‍ശനം  എഡ്വേര്‍ഡിനെ ഓര്‍മ്മകളിലേക്ക് തിരിച്ചു കൊണ്ട് വരുന്നു.

പിറ്റേ ദിവസം എഡ്വേര്‍ഡിനെ പൂന്തോട്ടത്തില്‍ വെച്ച് അവള്‍ കാണുന്നു. അവള്‍ അവനെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നു. എന്നാല്‍ അവന്‍ ആദ്യം അത് നിരസിക്കുകയാണ് ചെയ്തത്. എന്നാല്‍ പിന്നീട് സമീറയുടെ ജീവിതത്തിലെ അവശേഷിക്കുന്ന നാളുകള്‍ പുറംലോകത്താക്കാനും ആശുപത്രിയില്‍ നിന്ന് ചാടാനും അവര്‍ തീരുമാനിക്കുന്നു.

ഫാന്റസിയും റിയലിസവും ഇടകലര്‍ത്തിയ രംഗഭാഷ പ്രേക്ഷകര്‍ക്ക് തികച്ചും വ്യത്യസ്തമായ ഒരു അനുഭവം ആയിരിന്നു.ലോകം തന്നെ ഒരു തടവറയാണെന്ന രംഗവിധാനം തികച്ചും വന്യമായ ദ്രിശ്യാനുഭവം പകര്‍ന്നു നല്‍കുന്നു.

പിന്നീടവര്‍ ആശുപത്രി ചാടുകയും സമീറയുടെ ആഗ്രഹപ്രകാരം അവളുടെ മരണത്തിനായി ഒരു  റോസാതോട്ടത്തില്‍ എത്തുകയും ചെയ്യുന്നു.എന്നാല്‍ അന്ന് സമീറ മരിക്കുന്നില്ല.

റോസാതോട്ടത്തിലേക്ക് കടന്നു വരുന്ന ഡോക്ടര്‍ ആ രഹസ്യം വെളിപെടുത്തുന്നു. സമീറയെ ജീവിതത്തിന്റെ വില മനസിലാക്കിപ്പിക്കാന്‍ ഡോക്ടര്‍ കളിച്ച ഒരു നാടകം മാത്രമായിരിന്നു സമീറ മരിക്കും എന്നാ കഥ എന്ന സത്യം. സമീറയോടും എഡ്വേര്‍ഡിനോടും പുറം ലോകത്ത് ജീവിക്കാന്‍ ആഹ്വാനം ചെയ്യുന്നിടത്ത്  നാടകം അവസാനിക്കുന്നു.

ഫാന്റസിയും റിയലിസവും ഇടകലര്‍ത്തിയ രംഗഭാഷ പ്രേക്ഷകര്‍ക്ക് തികച്ചും വ്യത്യസ്തമായ ഒരു അനുഭവം ആയിരിന്നു.ലോകം തന്നെ ഒരു തടവറയാണെന്ന രംഗവിധാനം തികച്ചും വന്യമായ ദ്രിശ്യാനുഭവം പകര്‍ന്നു നല്‍കുന്നു.

സംഗീതത്തിലും ശബ്ദ-വെളിച്ച വിതാനത്തിലും നാടകം ആധുനികത പുലര്‍ത്തി. ഭ്രാന്ത് എന്ന അവസ്ഥയുടെ  പുനര്‍വിചാരത്തിനും നാടകം വഴിയൊരുക്കുന്നു.

സമീറയായി അഭിനയിച്ച ശ്രുതി വിജയന്‍ പ്രേക്ഷകരുടെ മനം കവര്‍ന്നു. ഡോക്ടറുടെ വേഷത്തില്‍ ഗോപാല്‍ ശങ്കര്‍, ഭ്രാന്തി തള്ളയായി രതീഷ് കുമാര്‍, എഡ്വേര്‍ഡായി  മഹേഷ് മാഹി കൂടാതെ അമായ പങ്കജ് എന്നിവര്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.

വിനില്‍ കുര്യക്കോസ്, അമല പങ്കജ്, രജിത വിജയന്‍, സുനിത, ആഷില്‍, സിദ്ധാര്‍ത്ഥ്, സിഗേഷ്, രാജേഷ് എന്നിവര്‍ മറ്റു കഥാപത്രങ്ങള്‍ക്കു ജീവന്‍ നല്കി.

ദീപവിതാനവും, സംഗീത സംവിധാനവും നിര്‍വഹിച്ചത് സംവിധയകന്‍ ശ്രീജിത്ത് പോയില്‍ക്കാവ് തന്നയാണ്. ശബ്ദ സന്നിവേശം സന്ദീപ് കുമാറും, രംഗവിതാനം ഉണ്ണികൃഷ്ണന്‍ മാളയും, ചമയം രതീഷ് കുമാറും നിര്‍വഹിച്ചു.

നാടകം അവസാനിക്കുമ്പോള്‍ പ്രേക്ഷരുടെ മനസ്സില്‍ ജീവിതത്തിന്റെ വില എന്താണെന്ന വിരേചനം ഉണ്ടാകുമ്പോഴും, ഭ്രാന്ത് ഇപ്പോഴും മനുഷ്യ മനസിനെ പിന്‍തുടരുന്നു എന്ന യാഥാര്‍ത്ഥ്യം പ്രേക്ഷകര്‍ തിരിച്ചറിയുന്നു.

We use cookies to give you the best possible experience. Learn more