മലയാളികളുടെ ഇഷ്ടനായികയാണ് നമിത പ്രമോദ്. തെന്നിന്ത്യന്‍ സിനിമയിലെ ഗ്ലാമറസ് താരം നമിത വങ്കവാല ബി.ജെ.പിയില്‍ ചേര്‍ന്നപ്പോള്‍ കേരളത്തിലെ നമിതയാണെന്ന് തെറ്റിദ്ധരിച്ചിരുന്നു പലരും.
ഇതിനെതുടര്‍ന്ന് നമിത പ്രമോദിന്റെ ഫോട്ടോയ്ക്ക് താഴെ കമന്റുകള്‍ ഇട്ടിരുന്നു. തെന്നിന്ത്യന്‍ നായിക പാര്‍ട്ടിയില്‍ ചേര്‍ന്നപ്പോള്‍ അതേപേരുള്ള തനിക്ക് സംഭവിച്ച രസകരമായ അനുഭവം ജിഞ്ചര്‍ മീഡിയയോട് പങ്കുവെച്ചിരിക്കുകയാണ് നമിത പ്രമോദ്.
”ഏതോ ഒരു ജ്വല്ലറിയുടെ പരസ്യത്തിന് വേണ്ടി എടുത്ത ഫോട്ടോ അവരുടെ പ്രൊമോഷന്റെ ഭാഗമായി ഞാന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. സാധാരണ വരാറുള്ള കമന്റിനേക്കാള്‍ രണ്ടായിരം മൂവായിരം കമന്റാണ് ആ ദിവസം ഫോട്ടോയ്ക്ക് വന്നത്.
എനിക്ക് ഒന്നും മനസിലാകുന്നില്ലായിരുന്നു. എന്തോ പന്തികേടുണ്ടെന്ന് തോന്നി ഞാന്‍ കമന്റ്‌സ് എടുത്ത് നോക്കി. അഭിനന്ദനങ്ങള്‍ എന്ന കമന്റ്‌സായിരുന്നു കൂടുതല്‍ വന്നത്. ഒരുപാട് നെഗറ്റീവ് കമന്റ്‌സുമുണ്ട്, പോസിറ്റീവ് കമന്റ്‌സുമുണ്ട്. എല്ലാവരും വിചാരിച്ചു വെച്ചിരിക്കുന്നത് ഞാന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നുവെന്നാണ്.
ആ രീതിയിലുള്ള അഭിനന്ദന കമന്റ്‌സാണ് എല്ലാവരും ഇടുന്നത്. ഏതോ ഒരു നേതാവും കമന്റ് ഇട്ടിരുന്നു. അതിന്റെ അടുത്ത ദിവസമൊക്കെ നിറയെ കോള്‍ ആയിരുന്നു അച്ഛന്.
മോള്‍ പോര്‍ട്ടിയില്‍ ചേര്‍ന്നോ, എന്താണ് അങ്ങനെ ഒരു തീരുമാനമെടുക്കാന്‍ കാരണം എന്നൊക്കെയാണ് വിളിക്കുന്നവര്‍ ചോദിക്കുന്നത്. എന്താണ് സംഭവമെന്ന് അച്ഛന് മനസിലാകുന്നില്ലായിരുന്നു. എന്തായാലും സംഭവം കോമഡിയായിരുന്നു,” നമിത പറഞ്ഞു.
ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്ത ഈശോയാണ് നമിതയുടെ പുതിയ സിനിമ. പേര് കാരണം ഏറെ വിവാദങ്ങള്‍ സിനിമയ്ക്കെതിരെ ഉണ്ടായിരുന്നു. ഏപ്രില്‍ മാസം ആദ്യം റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഏറെ ജനശ്രദ്ധ നേടിയിരുന്നു.
സുനീഷ് വാരനാടാണ് സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.അരുണ്‍ നാരയണണ്‍ പ്രൊഡക്ഷന്റെ ബാനറില്‍ അദ്ദേഹം തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. നാദിര്‍ഷ തന്നെയാണ് ചിത്രത്തിന്റെ സംഗീതം സംവിധായകനും.
സിനിമയുടെ പേരിനെചൊല്ലി വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. സിനിമയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് ക്രിസ്ത്യന്‍ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍ (കാസ) എന്ന സംഘടന ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു.
എന്നാല്‍ ഈ പൊതുതാല്‍പര്യ ഹരജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളുകയായിരുന്നു. ഈശോ എന്ന പേരു മാറ്റണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്കാ കോണ്‍ഗ്രസും സിനിമയ്ക്കെതിരെ രംഗത്തെത്തിയിരുന്നു.
Content Highlight: When Namita VanKawala joined the BJP, many people, including the BJP leader mistook it for me; actrss Namitha Pramod