| Sunday, 20th August 2023, 8:16 pm

ദി നേഷന്‍ വാന്റ്‌സ് ടു നൊ, നമ്മള്‍ എന്ന് ഒന്നിച്ചു അഭിനയിക്കും അപ്പാ? ദുല്‍ഖര്‍ സല്‍മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും എന്നാണ് ഒരുമിച്ച് അഭിനയിക്കുക എന്ന ചോദ്യം ആരാധകരും സിനിമാ പ്രേമികളും ചോദിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി.

ഇന്നേവരെ ഈ ചോദ്യത്തിന് കൃത്യമായ ഉത്തരം മമ്മൂട്ടിയോ ദുല്‍ഖര്‍ സല്‍മാനോ ഒരു വേദികളിലും നല്‍കിയിട്ടില്ല. ഇപ്പോഴിതാ ഇതേ ചോദ്യം തന്നെ മമ്മൂക്കയോട് ചോദിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.

‘നമ്മള്‍ എന്നാണ് ഒന്നിച്ചു അഭിനയിക്കുന്നത് അപ്പാ, അത് അറിയാന്‍ ഈ നാട് കാത്തിരിക്കുന്നു, (ദി നേഷന്‍ വാന്റ്‌സ് ടു നൊ) ഞാനും കാത്തിരിക്കുന്നു’ എന്നാണ് ദുല്‍ഖര്‍ പറഞ്ഞത്.

തന്റെ ഏറ്റവും പുതിയ ചിത്രമായ കിങ് ഓഫ് കൊത്തയുടെ പ്രൊമോഷന്റെ ഭാഗമായി ബിഹയിന്‍ഡ് വൂഡ്‌സിന് നല്‍കിയ ആഭിമുഖത്തിലാണ് ദുല്‍ഖര്‍ ഇത്തരത്തില്‍ ഒരു ചോദ്യം മമ്മൂട്ടിയോട് ചോദിച്ചത്.

മമ്മൂക്ക വീട്ടില്‍ എങ്ങനെയാണ് എന്ന അവതാരികയുടെ ചോദ്യത്തിന് എതെങ്കിലും കല്യാണങ്ങള്‍ക്കോ മറ്റ് പരിപാടികള്‍ക്കോ പോകാന്‍ നേരം വീട്ടിലുള്ള എല്ലാവരും മണിക്കൂറുകള്‍ എടുത്ത് ഒരുങ്ങി വരാറുണ്ടെന്നും എന്നാല്‍ മമ്മൂട്ടി പത്ത് മിനിറ്റ് എടുത്താണ് റെഡിയായി വരുന്നതെന്നും ദുല്‍ഖര്‍ പറയുന്നു.

എന്നാല്‍ പോലും എല്ലാവരുടെയും ശ്രദ്ധ അദ്ദേഹത്തില്‍ തന്നെ ആയിരിക്കുമെപ്പോഴും എന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

അതേസമയം വലിയ ബജറ്റിലാണ് കിങ് ഓഫ് കൊത്ത റിലീസ് ചെയ്യുന്നത്. സി സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍നിന്ന് കിങ് ഓഫ് കൊത്ത നിര്‍മിക്കുന്നത്. ചിത്രത്തില്‍ ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ അനിഖ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.

കിങ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു. സംഘട്ടനം: രാജശേഖര്‍, സ്‌ക്രിപ്റ്റ് അഭിലാഷ് എന്‍. ചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: നിഷ് താനൂര്‍, എഡിറ്റര്‍ ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി ഷെറീഫ് .വി.എഫ്.എക്‌സ്. എറ്റ് വൈറ്റ്, മേക്കപ്പ്: റോക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ, സ്റ്റില്‍ : ഷുഹൈബ് എസ്.ബി .കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, ദീപക് പരമേശ്വരന്‍, മ്യൂസിക് സോണി മ്യൂസിക്, പി. ആര്‍.ഒ: പ്രതീഷ് ശേഖര്‍.

Content Highlight: When mammootty & dulquer salmaan act together here is the answer

We use cookies to give you the best possible experience. Learn more