ന്യൂദല്‍ഹി: വനിതാ സംവരണ ബില്ലിലെ ചര്‍ച്ചക്കിടെ സംസാരിക്കാന്‍ എഴുന്നേറ്റ ഡി.എം.കെ എം.പി കനിമൊഴി ലോക്‌സഭയില്‍ സംസാരിക്കാന്‍ എഴുന്നേറ്റപ്പോള്‍
ബി.ജെ.പി എം.പിമാര്‍ തടസപ്പെടുത്തിയത് വിവാദം. ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് കനിമൊഴിയുടെ പ്രസംഗം തടസപ്പെടുത്താന്‍ ബി.ജെ.പി എം.പിമാര്‍ ശ്രമിച്ചത്.
ഈ സമയം നിങ്ങള്‍ എന്താണ് പറയുന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്ന് തമിഴിലും ഇംഗ്ലീഷിലുമായി കനിമൊഴി പ്രതികരിച്ചു. പിന്നാലെ കനിമൊഴിയെ പിന്തുണച്ച് എന്‍.സി.പി എം.പി സുപ്രിയ സുലെയും ഒപ്പമെഴുന്നേറ്റ് ബി.ജെ.പി എം.പിമാരെ ചോദ്യം ചെയ്തു. എന്നാല്‍ ബഹളം നിര്‍ത്താതെ ബി.ജെ.പി എം.പിമാര്‍ സദസ് അലങ്കോലമാക്കാനാണ് ശ്രമിച്ചത്.
ഉടനെ തൊട്ടുപിറകില്‍ ഇരുന്ന ഡി.എം.കെ എം.പി ദയാനിധി മാരന്‍ ചാടി എഴുന്നേറ്റ് ഇങ്ങനെയാണോ നിങ്ങള്‍ സ്ത്രീകളെ ബഹുമാനിക്കുന്നത് എന്ന് രോഷത്തോടെ ചോദിച്ചതോടെയാണ് ഇവര്‍ ബഹളം അവസാനിപ്പിച്ചത്.
അതേസമയം, വനിത സംവരണ ബില്‍ സംവരണത്തെക്കുറിച്ചുള്ളതല്ലെന്നും ‘പക്ഷപാതവും നീതീരാഹിത്യവും’ മാറ്റാനുള്ള പ്രവര്‍ത്തിയാണെന്നമാണ് കനിമൊഴി പറഞ്ഞത്. സ്ത്രീകളെ തുല്യരായി കണ്ട് ബഹുമാനിക്കണമെന്നും അവര്‍ പറഞ്ഞു. മണ്ഡല പുനസംഘടനയ്ക്കുശേഷം സംവരണം പ്രാവര്‍ത്തികമാകുമെന്ന വ്യവസ്ഥ ബില്ലില്‍നിന്ന് നീക്കണമെന്നും കനിമൊഴി ആവശ്യപ്പെട്ടു
Content Highlight: When Kanimozhi rose to speak in the Lok Sabha BJP MPs obstructed the controversy