പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗല്‍ ദേശീയ ടീമില്‍ നിന്നും എപ്പോള്‍ വിരമിക്കുമെന്ന വിഷയത്തില്‍ രസകരമായ വാദം ഉന്നയിച്ചിരിക്കുകയാണ് പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ഫെര്‍ണാണ്ടോ ഗോമസ്.
പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗല്‍ ദേശീയ ടീമില്‍ നിന്നും എപ്പോള്‍ വിരമിക്കുമെന്ന വിഷയത്തില്‍ രസകരമായ വാദം ഉന്നയിച്ചിരിക്കുകയാണ് പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ഫെര്‍ണാണ്ടോ ഗോമസ്.
‘ഇപ്പോള്‍ എനിക്ക് ഉറപ്പുള്ള ഒരേയൊരു കാര്യം എന്തെന്നാല്‍ ഞാന്‍ പോര്‍ച്ചുഗല്‍ വിടുന്നത് വരെ റൊണാള്‍ഡോ പോര്‍ച്ചുഗലില്‍ നിന്നും പോവില്ല എന്നാണ്. റൊണാള്‍ഡോ അവന്റെ മികച്ച പ്രകടനം തുടരുകയാണെങ്കില്‍ അവന്‍ ഇനിയും വര്‍ഷങ്ങളോളം ഇവിടെ തുടരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ ഫെര്‍ണാണ്ടോ ഗോമസ് ദ നസര്‍ സോണിലൂടെ പറഞ്ഞു.
പോര്‍ച്ചുഗലിനായി 205 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ റൊണാള്‍ഡോ 128 ഗോളുകളാണ് നേടിയിട്ടുള്ളത്. ഇതിന് പിന്നാലെ അന്താരാഷ്ട്ര ഫുട്‌ബോള്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന തരാമെന്ന റെക്കോഡ് നേട്ടവും റൊണാള്‍ഡോ സ്വന്തമാക്കിയിരുന്നു.
അടുത്തവര്‍ഷം ജര്‍മനിയില്‍ നടക്കുന്ന യൂറോ കപ്പ് യോഗ്യത മത്സരങ്ങളില്‍ മികച്ച പ്രകടനമാണ് റോണോ നടത്തിയത്. റൊണാള്‍ഡോയുടെ മിന്നും ഫോമിലൂടെ പോര്‍ച്ചുഗല്‍ നേരത്തേ യൂറോ കപ്പിനുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.
അതേസമയം സൗദി ലീഗില്‍ അല്‍ നസറിനായി മിന്നും പ്രകടനമാണ് റോണോ നടത്തുന്നത്. ഈ സീസണില്‍ സൗദി വമ്പന്മാര്‍ക്കൊപ്പം 21 ഗോളുകളും 11 അസിസ്റ്റുകളുമാണ് സ്വന്തമാക്കിയത്. റോണോയുടെ ഈ മിന്നും ഫോം വരാനിരിക്കുന്ന യൂറോയിലും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
Content Highlight: When cristaino ronaldo retired from football the Portugal football president explain.