| Monday, 21st March 2022, 2:09 pm

'കശ്മീര്‍ ഫയല്‍സി'ന്റെ ലാഭം കശ്മീരി പണ്ഡിറ്റുകള്‍ക്ക് കൊടുക്കുമോ എന്ന ചോദ്യത്തിന് 'ആദ്യം നേടട്ടെ'യെന്ന് വിവേക് അഗ്നിഹോത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: കശ്മീര്‍ ഫയല്‍സ് സിനിമയുടെ ലാഭം കശ്മീരി പണ്ഡിറ്റുകള്‍ക്ക് കൊടുക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാതെ സംവിധായകന്‍ വിവേക് അഗ്നിഹോത്രി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘ ആദ്യം നേടട്ടെ’ എന്നാണ് അഗ്നിഹോത്രിയുടെ ഉത്തരം.
സാമ്പത്തികമായി ലാഭത്തിലാണ് സിനിമ ഓടുന്നത്.

കശ്മീര്‍ ഫയല്‍സിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നത്.

പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകരരുടെ പീഡനത്തെതുടര്‍ന്ന് കശ്മീരില്‍ നിന്നും പലായനം ചെയ്യുന്ന ഹിന്ദുവിശ്വാസികളുടെ കഥയാണ് കശ്മീര്‍ ഫയല്‍സ് പറയാന്‍ ശ്രമിച്ചിരിക്കുന്നത്.

എന്നാല്‍ സിനിമയുടെ വര്‍ഗീയ ധ്രുവീകരണത്തിനെതിരെ നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ മത വര്‍ഗീയ സംഘര്‍ഷങ്ങള്‍ വര്‍ധിപ്പിക്കുന്ന രീതിയിലാണ് സിനിമ നിര്‍മിച്ചിരിക്കുന്നതെന്നാണ് വിമര്‍ശനം.

എന്നാല്‍, ചില ആളുകള്‍ ‘കശ്മീര്‍ ഉപയോഗിച്ച്’ ബിസിനസ്സ് നടത്തുകയാണെന്നും അവരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കാതിരിക്കാന്‍ അവരാണ് പ്രക്ഷോഭം സൃഷ്ടിച്ചതെന്നുമാണ് അഗ്നിഹോത്രി പറയുന്നത്.

കശ്മീരി പണ്ഡിറ്റുകലെക്കുറിച്ച് സിനിമയെടുത്തതുപോലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവന്‍ നഷ്ടമായ മുസ്‌ലിങ്ങളെക്കുറിച്ചും സിനിമയെടുക്കണമെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

Content Highlights: When asked whether the profits from the movie will be handed over to the Kashmiri Pandits,Director Vivek Agnihotri said, “Let it earn.”

We use cookies to give you the best possible experience. Learn more