ചണ്ഡീഗഢ്: പഞ്ചാബിലെ മന്ത്രി നവജ്യോത് സിങ് സിദ്ദു രാഷ്ട്രീയ ജീവിതം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബില്‍ പോസ്റ്ററുകള്‍. മൊഹാലിയും ലുധിയാനയിലുമാണ് റോഡുകളില്‍ ഇത്തരം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ പരാജയപ്പെട്ടാല്‍ രാഷ്ട്രീയ ജീവിതം ഉപേക്ഷിക്കുമെന്ന് സിദ്ദു ലോക്‌സഭാ തെരഞ്ഞെടുപ്പു വേളയില്‍ പറഞ്ഞിരുന്നു. ഈ വാക്ക് പാലിക്കണമെന്നാണ് പോസ്റ്ററുകള്‍ ആവശ്യപ്പെടുന്നത്.
‘നിങ്ങളെപ്പോഴാണ് രാഷ്ട്രീയ ജീവിതം ഉപേക്ഷിക്കുന്നത്? ഇത് വാക്ക് പാലിക്കാനുള്ള സമയമാണ്. ഞങ്ങള്‍ നിങ്ങളുടെ രാജിക്കായി കാത്തുനില്‍ക്കുകയാണ്.’ എന്നാണ് പോസ്റ്ററുകളില്‍ പറയുന്നത്.
ബി.ജെ.പിയുടെ സ്മൃതി ഇറാനിയ്‌ക്കെതിരെ 55120 വോട്ടുകള്‍ക്കാണ് രാഹുല്‍ ഗാന്ധി അമേഠിയില്‍ പരാജയപ്പെട്ടത്.