ജയ്പൂര്‍: കോണ്‍ഗ്രസ് ഒറ്റക്കെട്ടായാണ് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ്. എന്നാല്‍ ബി.ജെ.പിയില്‍ വിഭാഗീയത മൂര്‍ച്ഛിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാജസമന്ദില്‍ നടത്തിയ കര്‍ഷകറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ALSO READ: പ്രതിഷേധറാലിക്കിടെ ബി.ജെ.പി വനിതാ നേതാവിനെ ആക്രമിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, വീഡിയോ
“ദുംഗാര്‍പൂരില്‍ നടന്ന റാലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പറഞ്ഞിരുന്നു നമ്മള്‍ ഐക്യത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന്. തെരഞ്ഞെടുപ്പിന് ശേഷവും ആ ഐക്യം നമ്മള്‍ തുടരും. എന്നാല്‍ മറുവശത്ത് അമിത് ഷാ വരുമ്പോള്‍ വസുന്ധര രാജെ എങ്ങോട്ടെങ്കിലും മാറിനില്‍ക്കും. ഒരേ സമയം ഒരു ജില്ലയില്‍ ഉണ്ടായാല്‍ പോലും ഇരുവരും വേദി പങ്കിടുന്നില്ല.”
രാജസ്ഥാനില്‍ വന്ന് ബംഗ്ലാദേശുകാരെക്കുറിച്ചും ആസാമിനെക്കുറിച്ചും പശ്ചിമബംഗാളിനെക്കുറിച്ചും കാശ്മീരിനെക്കുറിച്ചും വാതോരാതെ സംസാരിക്കുന്ന അമിത് ഷാ സംസ്ഥാനഭരണത്തെക്കുറിച്ച് മിണ്ടുന്നില്ലെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.
ALSO READ: “വെടിവെച്ചത് യൂണിഫോമിട്ട തെമ്മാടി” ആപ്പിള്‍ ജീവനക്കാരന്റെ കൊലപാതകത്തില്‍ മാപ്പു പറഞ്ഞ് യു.പി പൊലീസ്
150 ലധികം കര്‍ഷകരാണ് രാജസ്ഥാനില്‍ ആത്മഹത്യ ചെയ്തത്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കര്‍ഷകര്‍ക്കുള്ള വായ്പാ നടപടികള്‍ സുതാര്യമാക്കുമെന്നും നികുതി ഭാരം അടിച്ചേല്‍പ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
WATCH THIS VIDEO: