| Wednesday, 29th April 2020, 10:31 am

വാട്‌സാപ്പില്‍ ഇനി എട്ട് പേര്‍ക്ക് ഒരുമിച്ച് വീഡിയോ കോള്‍ ചെയ്യാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: ഗ്രൂപ്പ് വീഡിയോ കോളില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തുന്ന സജ്ജീകരണവുമായി വാട്‌സാപ്പ്. തിങ്കളാഴ്ച പുറത്തുവന്ന പുതിയ അപ്‌ഡേഷനില്‍ ഒരേസമയം എട്ട് പേര്‍ക്ക് വീഡിയോ കോള്‍ ചെയ്യാം.

നേരത്തെ ഇത് നാല് പേര്‍ക്കായിരുന്നു സാധ്യമായത്. ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് പ്ലാറ്റ്‌ഫോമുകളില്‍ അപ്‌ഡേഷന്‍ ലഭ്യമാകും.

വാട്‌സാപ്പ് നിരീക്ഷകരായ വാബീറ്റാ ഇന്‍ഫോയാണ് വാട്‌സാപ്പ് വീഡിയോകോളില്‍ അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതായി ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. അടുത്തിടെ ഗ്രൂപ്പ് ചാറ്റില്‍ വീഡിയോ കോള്‍ ചെയ്യുന്നത് വാട്‌സാപ്പ് എളുപ്പമാക്കിയിരുന്നു.

ചാറ്റിന് മുകളിലെ വീഡിയോകോള്‍ ഐക്കണ്‍ ക്ലിക്ക് ചെയ്താല്‍ ചാറ്റിലെ ആരുമായും നേരിട്ട് വീഡിയോ കോള്‍ ചെയ്യാന്‍ സാധിക്കുന്നതായിരുന്നു ഈ സാങ്കേതികവിദ്യ.

സൂം പോലുള്ള സിലിക്കോണ്‍ വാലി സ്റ്റാര്‍ട്ട് അപ്പ് കമ്പനികള്‍ നടത്തുന്ന വന്‍ മുന്നേറ്റം കണ്ടുകൊണ്ട് തന്നെയാണ് വാട്‌സാപ്പിന്റെ പുതിയ നീക്കം. നിലവില്‍ എല്ലാവരും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വാട്‌സാപ്പില്‍ തന്നെ കൂടുതല്‍ ആളുകളെ ചേര്‍ക്കാവുന്ന ഗ്രൂപ്പ് കോള്‍ കൊണ്ടുവരുന്നതോടെ ഉപഭോക്താക്കള്‍ മറ്റൊരു പ്ലാറ്റ്‌ഫോമിലേക്ക് പോകുന്നത് തടയാനാകും എന്നാണ് വാട്‌സാപ്പ് കണക്കുകൂട്ടുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more