ഐഫോണ്‍ ഉപയോകതാക്കള്‍ക്ക് പുതിയഫീച്ചറുകളൊരുക്കി വാട്‌സ് ആപ്. ഇന്‍സ്റ്റഗ്രാമിന്റെ പ്രത്യേകതയായ ബൂമറാന്‍ഗ് സൗകര്യമാണ് വാട്ട്‌സ് ആപ്പ് ഉള്‍പ്പെടുത്തുന്നത്. ഒപ്പം ഫോട്ടോ എഡിറ്റ് ചെയ്യാനുള്ള സൗകര്യം, വാട്ട്‌സ് അപ്പില്‍ കയറാതെ തന്നെ വോയിസ് മെസേജുകള്‍ കേള്‍ക്കാനുമുള്ള സൗകര്യം തുടങ്ങിയവയാണ് വാട്ട്‌സ് ആപ്പിന്റെ പുതിയ വെര്‍ഷനില്‍ ലഭിക്കുന്നത്. എന്നാല്‍ ഐ ഫോണ്‍ ഉപയോക്താക്കള്‍ക്ക് മാത്രമേ പുതിയ അപ്‌ഡേഷന്‍ ലഭ്യമാകുകയുള്ളു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോട്ടോ എഡിറ്റ് ചെയ്യാനുള്ള സൗകര്യം വാട്‌സ്ആപ്പില്‍ മുന്‍പേ ഉണ്ടായിരുന്നെങ്കിലും ഫോട്ടോ ഷെയര്‍ ചെയ്യുന്നതിനുമുമ്പ് മാത്രമേ എഡിറ്റിങ് സാധ്യമാകുമായിരുന്നുള്ളൂ. എന്നാല്‍ പുതിയ അപ്‌ഡേഷനില്‍ വാട്ടസ് ആപ്പ് ഫോട്ടോകളുടെ താഴെ എഡിറ്റ് ചെയ്യാനുള്ള ഒരു ഓപ്ഷന്‍ ലഭ്യമാകും. ഒപ്പം ആപ്പിന്റെ ഫോണ്ട് സ്‌റ്റൈല്‍ മാറ്റാനുള്ള സൗകര്യവും ലഭ്യമാണ്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
വോയിസ് മെസേജുകള്‍ വാട്‌സ് അപ്പ് തുറക്കാതെ തന്നെ കേള്‍ക്കുകയും തിരിച്ച് മറുപടി കൊടുക്കുകയും ചെയ്യാം എന്നതാണ് മറ്റൊരു പ്രത്യേകത.