ന്യൂദല്‍ഹി: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് എന്നിവയുടെ പ്രവര്‍ത്തനം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തടസപ്പെട്ടു. പലര്‍ക്കും സേവനങ്ങള്‍ തടസപ്പെട്ടതായി ട്വിറ്ററിലൂടെയാണ് പുറംലോകമറിഞ്ഞത്.
തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് പലര്‍ക്കും സേവനങ്ങള്‍ നഷ്ടമായതെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.
വാട്‌സാപ്പും ഇന്‍സ്റ്റഗ്രാമുമെല്ലാം ഫേസ്ബുക്കിന്റെ കീഴിലാണ്. ഇന്ത്യയില്‍ ഈ മൂന്ന് പ്ലാറ്റ്‌ഫോമുകള്‍ക്കും വലിയ ഉപയോക്താക്കളുണ്ട്.
410 മില്യണ്‍ പേരാണ് ഇന്ത്യയില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നത്. 530 മില്യണ്‍ പേര്‍ വാട്‌സാപ്പും 210 മില്യണ്‍ പേര്‍ ഇന്‍സ്റ്റഗ്രാമും ഇന്ത്യയില്‍ ഉപയോഗിക്കുന്നുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: WhatsApp, Instagram, Facebook Down Globally