ന്യൂദല്‍ഹി: വ്യാജ വാര്‍ത്തകളും അടിസ്ഥാന രഹിതമായ വിവരങ്ങളും പ്രചരിപ്പിക്കുന്നത് തടയുന്നതിന് രണ്ട് മില്ല്യന്‍ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യാനൊരുങ്ങി വാട്‌സ്ആപ്പ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ തീരുമാനം.
ഇരുന്നൂറ് മില്ല്യനിലധികം ഉപയോക്താക്കളുള്ള വാട്‌സ്ആപ്പില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത് തെരഞ്ഞെടുപ്പ് പ്രചരണത്തെ സാരമായി തന്നെ ബാധിക്കും. ഇത് തടയുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നടപടിക്ക് വാട്‌സ്ആപ്പ് ഒരുങ്ങുന്നത്.
ഫെയ്‌സ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പ് ബുധനാഴ്ച്ച് സ്റ്റോപ്പിങ് അഭ്യുസ് എന്ന പരിപാടിയില്‍ ആണ് ഇങ്ങനെയൊരു പ്രഖ്യാപനം നടത്തുന്നത്.
നിലവില്‍ വാട്‌സ് ആപ്പില്‍ ഒരുസമയം അഞ്ച് പേര്‍ക്ക് മാത്രമെ സന്ദേശം ഫോര്‍വേഡ് ചെയ്യാന്‍ കഴിയുകയുള്ളൂ. ഇതോടൊപ്പം ഉപയോക്താക്കള്‍ക്ക് ബോധവല്‍ക്കരണം നടത്തുന്നതിന് “സ്‌പ്രെഡ് ജോയി, നോട്ട് റൂമറസ്” എന്ന പേരില്‍ പരസ്യപ്രചരണങ്ങള്‍ തുടങ്ങാനും വാടസ്ആപ്പ് ആലോചിക്കുന്നുണ്ട്.
നേരത്തെ വാട്‌സ്ആപ്പ് വഴി വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആള്‍കൂട്ടകൊലപാതകങ്ങളിലേക്ക് വരെ എത്തിച്ചിരുന്നു.
വ്യജസന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിന്റെ പേരില്‍ മുന്‍പ് 2 മില്യണ്‍ അക്കൗണ്ടുകള്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തനരഹിതമാക്കിയിരുന്നു.