| Wednesday, 6th February 2019, 10:58 pm

വാട്ട്‌സ് ആപ്പിന്റെ i OS പതിപ്പില്‍ ഫെയ്‌സ് ഐഡിയും ടച്ച് ഐഡിയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഇനി ഫെയ്സ് ഐഡിയും ടച്ച് ഐഡിയും ഉപയോഗിച്ച് വാട്സ് ആപ്പ് അണ്‍ലോക്ക് ചെയ്യാനാകും. ഇതിലുടെ ഉപയോക്താക്കള്‍ക്ക് വാട്ട്‌സ്ആപ്പിന്റെ സുരക്ഷ ഉറപ്പു വരുത്താനാവും. ഐഫോണ്‍ x മുതലുള്ള മോഡലുകളിലെല്ലാം വാട്ടിസ് ആപ്പില്‍ ഫെയ്‌സ് ഐഡി സൗകര്യമുണ്ട്. ഐഫോണ്‍5 മുതല്‍ 8 വരെയുള്ള മോഡലുകളില്‍ ടച്ച് ഐഡിയും.

ഫെയിസ് ഐഡിയും ടച്ച് ഐഡിയും സജ്ജമാക്കുന്നതിനായി സെറ്റിങ്‌സിലെ അകൗണ്ട് ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക തുടര്‍ന്ന് പ്രൈവസിയില്‍ സ്‌ക്രീന്‍ലോക്ക് എന്ന് ഓപ്ഷന്‍ കാണാം. അതില്‍ ഫെയ്‌സ് ഐഡിയോ ടച്ച് ഐഡിയോ ഓപ്ഷനില്‍ കാണാം.

ALSO READ: എനിക്ക് രാഷ്ട്രീയമുണ്ട്, നമുക്കെല്ലാവര്‍ക്കും രാഷ്ട്രീയമുണ്ടാവണം; നാട്ടില്‍ നടക്കുന്നതെല്ലാം താന്‍ കാണുന്നുണ്ടെന്നും മമ്മൂട്ടി

എത്രസമയത്തിനുള്ളില്‍ വാട്ട്‌സ് ആപ്പ് ലോക്കാകണമെന്നും ഉപയോക്താവിന് തീരുമാനിക്കാം.

വോയ്സ്- വീഡിയോ കോളുകള്‍ സ്വീകരിക്കാന്‍ ഇതിന്റെ ആവശ്യമില്ല. എന്നാല്‍ ഓരോ ചാറ്റിലും ഇത് ഉപയോഗിക്കാന്‍ നിലവില്‍ സൗകര്യമില്ല.

സ്റ്റിക്കറുകള്‍ ചേര്‍ത്ത് വീഡിയോകളും ഫോട്ടോകളും എഡിറ്റ് ചെയ്യാനുള്ള സൗകര്യവും മുന്‍ അപ്ഡേറ്റുകളിലൂടെ i OS വാട്സാപ്പ് അവതരിപ്പിച്ചു.
ആന്‍ഡ്രോയ്ഡില്‍ വാട്സാപ്പ് ഈ സൗകര്യം ഇതുവരെ ഉള്‍പ്പെടുത്തിയിട്ടില്ല.



We use cookies to give you the best possible experience. Learn more