| Monday, 20th August 2018, 1:01 pm

പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്ക് ബാങ്ക് അക്കൗണ്ട് വഴി 10,000 രൂപ നല്‍കുമെന്ന സന്ദേശം വ്യാജം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വെള്ളപ്പൊക്കത്തില്‍ വീട്ടിലേക്ക് വെള്ളം കയറിവര്‍, നാശ നഷ്ടങ്ങള്‍ സംഭവിച്ചവര്‍ എന്നിവര്‍ക്ക് ബാങ്ക് അക്കൗണ്ട് മുഖേനെ 10,000 രൂപ നല്‍കുന്നുണ്ടെന്ന സന്ദേശം വ്യാജമെന്ന് തൃശ്ശൂര്‍ കലക്‌ട്രേറ്റില്‍ നിന്നും അറിയിച്ചു.

വാട്‌സ്ആപ്പ് വഴിയാണ് വ്യാജ സന്ദേശം പ്രചരിക്കുന്നത്. പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ വില്ലേജ് ഓഫീസില്‍ ഫോം പൂരിപ്പിച്ചു നല്‍കിയാല്‍ 10,000 രൂപ ബാങ്ക് അക്കൗണ്ട് വഴി നല്‍കും എന്നാണ് സന്ദേശം.

Read: ‘Thanks’; പ്രളയത്തില്‍ നിന്ന് രക്ഷിച്ച നേവി ഉദ്യോഗസ്ഥര്‍ക്ക് ടെറസില്‍ നന്ദിയെഴുതി മലയാളികള്‍

ദുരിതാശ്വാസ പദ്ധതികളുടെ വിവരശേഖരണാര്‍ഥം തയ്യാറാക്കിയ ഫോമും കൂട്ടിച്ചേര്‍ത്താണ് നിലവില്‍ പ്രചരണം നടക്കുന്നത്. ബാങ്ക് മുഖേനെയാണ് തുക ലഭിക്കുക എന്നതിനാല്‍ ബാങ്ക് അക്കൗണ്ട് ഡീറ്റൈല്‍സ് നിര്‍ബന്ധമായും വെക്കണം എന്നും പ്രത്യേകം പറയുന്നുണ്ട്.

വീട്ടില്‍ വെള്ളം കയറിയതിന്റെ ഫോട്ടോ ഉണ്ടായാല്‍ ആദ്യം പരിഗണിക്കുമെന്നും സന്ദേശത്തിലുണ്ട്. ഇത്തരം സന്ദേശങ്ങള്‍ വ്യാജമാണെന്നും ഇത് വിശ്വസിക്കരുതെന്നും തൃശ്ശൂര്‍ കലക്‌ട്രേറ്റില്‍ നിന്നും അറിയിച്ചു.

We use cookies to give you the best possible experience. Learn more